സങ്കീർത്തനങ്ങൾ 129 : 1 (OCVML)
“എന്റെ ബാല്യംമുതൽ അവർ എന്നെ വളരെ ഉപദ്രവിച്ചു,” ഇസ്രായേല്യർ പറയട്ടെ;
സങ്കീർത്തനങ്ങൾ 129 : 2 (OCVML)
“എന്റെ ബാല്യംമുതൽ അവർ എന്നെ വളരെ ഉപദ്രവിച്ചു, എന്നാൽ അവർക്ക് എന്റെമേൽ വിജയംനേടാൻ കഴിഞ്ഞില്ല.
സങ്കീർത്തനങ്ങൾ 129 : 3 (OCVML)
ഉഴവുകാർ എന്റെ പുറം ഉഴുത് ഉഴവുചാലുകൾ നീളമുള്ളതാക്കി.
സങ്കീർത്തനങ്ങൾ 129 : 4 (OCVML)
എന്നാൽ യഹോവ നീതിമാൻ ആകുന്നു; അവിടന്നു ദുഷ്ടരുടെ കയറുകൾ മുറിച്ച് ഞങ്ങളെ സ്വതന്ത്രരാക്കിയിരിക്കുന്നു.”
സങ്കീർത്തനങ്ങൾ 129 : 5 (OCVML)
സീയോനെ വെറുക്കുന്ന ഏവരും ലജ്ജിച്ചു പിന്തിരിയട്ടെ.
സങ്കീർത്തനങ്ങൾ 129 : 6 (OCVML)
വളരുന്നതിനുമുമ്പേതന്നെ കരിഞ്ഞുപോകുന്ന, പുരപ്പുറത്തെ പുല്ലുപോലെ അവർ ആകട്ടെ;
സങ്കീർത്തനങ്ങൾ 129 : 7 (OCVML)
അതു കൊയ്ത്തുകാരുടെ കൈകൾ നിറയ്ക്കുകയോ കറ്റകെട്ടുന്നവരുടെ ഭുജം നിറയ്ക്കുകയോ ചെയ്യുന്നില്ല.
സങ്കീർത്തനങ്ങൾ 129 : 8 (OCVML)
“യഹോവയുടെ അനുഗ്രഹം നിങ്ങളുടെമേൽ ഉണ്ടായിരിക്കട്ടെ; ഞങ്ങൾ യഹോവയുടെ നാമത്തിൽ നിങ്ങളെ അനുഗ്രഹിക്കുന്നു,” എന്നു വഴിപോക്കർ അവരെ ആശംസിക്കുന്നതുമില്ല.

1 2 3 4 5 6 7 8