സങ്കീർത്തനങ്ങൾ 133 : 1 (OCVML)
കണ്ടാലും, സഹോദരങ്ങൾ ഐക്യത്തോടെ വസിക്കുന്നത് എത്ര മനോഹരവും ആനന്ദകരവുമാകുന്നു!
സങ്കീർത്തനങ്ങൾ 133 : 2 (OCVML)
അതു ശിരസ്സിൽ ഒഴിക്കപ്പെട്ട്, താടിയിലേക്ക് ഒഴുകുന്ന, അഹരോന്റെ താടിയിലേക്കുതന്നെ ഒഴുകി, അദ്ദേഹത്തിന്റെ വസ്ത്രാഞ്ചലത്തിലേക്കു പടരുന്ന അമൂല്യമായ അഭിഷേകതൈലംപോലെയാണ്.
സങ്കീർത്തനങ്ങൾ 133 : 3 (OCVML)
അതു സീയോൻപർവതത്തിൽ പതിക്കുന്ന ഹെർമോൻ ഹിമകണംപോലെയാണ്. യഹോവ തന്റെ അനുഗ്രഹവും ശാശ്വതജീവനും വർഷിക്കുന്നത് അവിടെയാണല്ലോ.
❮
❯