സങ്കീർത്തനങ്ങൾ 135 : 1 (OCVML)
യഹോവയെ വാഴ്ത്തുക.* മൂ.ഭാ. ഹാലേലൂ യാഹ്; അതായത്, ഹാലേലൂയാ. വാ. 3, 21 കാണുക. യഹോവയുടെ നാമത്തെ വാഴ്ത്തുക; യഹോവയുടെ ശുശ്രൂഷകരേ, അവിടത്തെ വാഴ്ത്തുക,
സങ്കീർത്തനങ്ങൾ 135 : 2 (OCVML)
യഹോവയുടെ ആലയത്തിൽ— നമ്മുടെ ദൈവത്തിന്റെ ആലയാങ്കണത്തിൽ—ശുശ്രൂഷിക്കുന്നവരേ,
സങ്കീർത്തനങ്ങൾ 135 : 3 (OCVML)
യഹോവയെ വാഴ്ത്തുക, കാരണം യഹോവ നല്ലവൻ ആകുന്നു; തിരുനാമത്തിന് സ്തുതിഗീതം ആലപിക്കുക, അതു മനോഹരമല്ലോ.
സങ്കീർത്തനങ്ങൾ 135 : 4 (OCVML)
യഹോവ യാക്കോബിനെ തനിക്കു സ്വന്തമായും ഇസ്രായേലിനെ തനിക്കു വിലപ്പെട്ട നിക്ഷേപമായും തെരഞ്ഞെടുത്തിരിക്കുന്നു.
സങ്കീർത്തനങ്ങൾ 135 : 5 (OCVML)
യഹോവ ഉന്നതൻ ആകുന്നു എന്നും നമ്മുടെ കർത്താവ് സകലദേവന്മാരിലും ഔന്നത്യമുള്ളവനെന്നും ഞാൻ അറിയുന്നു.
സങ്കീർത്തനങ്ങൾ 135 : 6 (OCVML)
ആകാശത്തിലും ഭൂമിയിലും സമുദ്രങ്ങളിലും അതിന്റെ എല്ലാ ആഴങ്ങളിലും യഹോവ തനിക്ക് ഇഷ്ടമുള്ളതൊക്കെയും ചെയ്യുന്നു.
സങ്കീർത്തനങ്ങൾ 135 : 7 (OCVML)
അവിടന്ന് ഭൂമിയുടെ അതിർത്തികളിൽനിന്ന് മേഘങ്ങൾ ഉയരുമാറാക്കുന്നു; മഴയോടൊപ്പം അവിടന്ന് മിന്നലിനെ അയയ്ക്കുന്നു അവിടത്തെ കലവറകളിൽനിന്ന് കാറ്റിനെ സ്വതന്ത്രമാക്കുന്നു.
സങ്കീർത്തനങ്ങൾ 135 : 8 (OCVML)
അവിടന്ന് ഈജിപ്റ്റിലെ ആദ്യജാതന്മാരെ ഉന്മൂലനംചെയ്തു, മനുഷ്യരുടെയും മൃഗങ്ങളുടെയും ആദ്യജാതന്മാരെത്തന്നെ.
സങ്കീർത്തനങ്ങൾ 135 : 9 (OCVML)
ഈജിപ്റ്റുദേശമേ, അവിടന്ന് തന്റെ ചിഹ്നങ്ങളും അത്ഭുതങ്ങളും നിങ്ങളുടെ മധ്യത്തിൽ അയച്ചില്ലയോ, ഫറവോന്റെയും അദ്ദേഹത്തിന്റെ സേവകവൃന്ദത്തിനും എതിരേതന്നെ.
സങ്കീർത്തനങ്ങൾ 135 : 10 (OCVML)
അവിടന്ന് അനേകം രാഷ്ട്രങ്ങളെ തകർക്കുകയും ശക്തരായ രാജാക്കന്മാരെ സംഹരിക്കുകയും ചെയ്തു—
സങ്കീർത്തനങ്ങൾ 135 : 11 (OCVML)
അമോര്യരുടെ രാജാവായ സീഹോനെയും ബാശാൻരാജാവായ ഓഗിനെയും കനാനിലെ എല്ലാ രാജാക്കന്മാരെയുംതന്നെ—
സങ്കീർത്തനങ്ങൾ 135 : 12 (OCVML)
അവിടന്ന് അവരുടെ രാജ്യം അവകാശമായി നൽകി, തന്റെ ജനമായ ഇസ്രായേലിന് ഒരു പൈതൃകാവകാശമായിത്തന്നെ.
സങ്കീർത്തനങ്ങൾ 135 : 13 (OCVML)
യഹോവേ, അവിടത്തെ നാമം, യഹോവേ, അവിടത്തെ കീർത്തി, എല്ലാ തലമുറകളിലും എന്നേക്കും നിലനിൽക്കുന്നു.
സങ്കീർത്തനങ്ങൾ 135 : 14 (OCVML)
കാരണം യഹോവ തന്റെ ജനത്തെ കുറ്റവിമുക്തരാക്കുന്നു അവിടത്തെ സേവകരുടെമേൽ അനുകമ്പകാട്ടുകയുംചെയ്യുന്നു.
സങ്കീർത്തനങ്ങൾ 135 : 15 (OCVML)
ജനതകളുടെ വിഗ്രഹങ്ങൾ വെള്ളിയും സ്വർണവുമാണ്, മനുഷ്യകരങ്ങളാൽ നിർമിതവുമാണ്.
സങ്കീർത്തനങ്ങൾ 135 : 16 (OCVML)
അവയ്ക്കു വായുണ്ട്, എന്നാൽ സംസാരിക്കാൻ കഴിയുന്നില്ല, കണ്ണുണ്ട്, എന്നാൽ കാണാൻ കഴിയുന്നില്ല.
സങ്കീർത്തനങ്ങൾ 135 : 17 (OCVML)
അവയ്ക്ക് കാതുണ്ട്, എന്നാൽ കേൾക്കാൻ കഴിയുന്നില്ല, അവയുടെ വായിൽ ശ്വാസവുമില്ല.
സങ്കീർത്തനങ്ങൾ 135 : 18 (OCVML)
അവയെ നിർമിക്കുന്നവർ അവയെപ്പോലെയാകുന്നു, അവയിൽ ആശ്രയിക്കുന്ന എല്ലാവരും അങ്ങനെതന്നെ.
സങ്കീർത്തനങ്ങൾ 135 : 19 (OCVML)
ഇസ്രായേൽഗൃഹമേ, യഹോവയെ വാഴ്ത്തുക; അഹരോൻഗൃഹമേ, യഹോവയെ വാഴ്ത്തുക;
സങ്കീർത്തനങ്ങൾ 135 : 20 (OCVML)
ലേവിഗൃഹമേ, യഹോവയെ വാഴ്ത്തുക; യഹോവയെ ഭയപ്പെടുന്നവരേ, യഹോവയെ വാഴ്ത്തുക.
സങ്കീർത്തനങ്ങൾ 135 : 21 (OCVML)
സീയോനിൽനിന്നുള്ള യഹോവ വാഴ്ത്തപ്പെടട്ടെ, കാരണം അവിടന്ന് ജെറുശലേമിൽ അധിവസിക്കുന്നു. യഹോവയെ വാഴ്ത്തുക.
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21