സങ്കീർത്തനങ്ങൾ 137 : 1 (OCVML)
ബാബേൽ നദികളുടെ തീരത്ത് ഞങ്ങളിരുന്നു സീയോനെ ഓർത്തപ്പോൾ ഞങ്ങൾ കരഞ്ഞുപോയി.
സങ്കീർത്തനങ്ങൾ 137 : 2 (OCVML)
അവിടെ അലരിവൃക്ഷങ്ങളിൽ ഞങ്ങൾ ഞങ്ങളുടെ കിന്നരങ്ങൾ തൂക്കിയിട്ടു,
സങ്കീർത്തനങ്ങൾ 137 : 3 (OCVML)
കാരണം ഞങ്ങളെ ബന്ദികളാക്കിയവർ ഞങ്ങളോടൊരു ഗാനം ആവശ്യപ്പെട്ടു, “സീയോൻഗീതങ്ങളിലൊന്ന് ഞങ്ങൾക്കായി ആലപിക്കുക, ആനന്ദഗാനങ്ങളിൽ ഒന്നുതന്നെ,” ഞങ്ങളുടെ പീഡകർ ആജ്ഞാപിച്ചു.
സങ്കീർത്തനങ്ങൾ 137 : 4 (OCVML)
ഒരു അന്യദേശത്ത് ആയിരിക്കുമ്പോൾ യഹോവയുടെ ഗാനങ്ങൾ ഞങ്ങൾക്ക് ആലപിക്കാൻ കഴിയുന്നതെങ്ങനെ?
സങ്കീർത്തനങ്ങൾ 137 : 5 (OCVML)
ജെറുശലേമേ, നിന്നെ ഞാൻ മറക്കുന്നെങ്കിൽ, എന്റെ വലതുകരം അതിന്റെ വൈദഗ്ദ്ധ്യം മറന്നുപോകട്ടെ.
സങ്കീർത്തനങ്ങൾ 137 : 6 (OCVML)
ഞാൻ നിന്നെ ഓർക്കാതെപോയാൽ, എന്റെ പരമാനന്ദമായ ജെറുശലേമിനെ കരുതാതെപോയാൽ എന്റെ നാവ് മേലണ്ണാക്കിനോട് ഒട്ടിച്ചേരട്ടെ.
സങ്കീർത്തനങ്ങൾ 137 : 7 (OCVML)
യഹോവേ, ജെറുശലേമിന്റെ പതനദിവസത്തിൽ, ഏദോമ്യർ ചെയ്തത് എന്താണെന്നോർക്കണമേ. “ഇടിച്ചുനിരത്തുക,” അവർ ആക്രോശിച്ചു, “അതിന്റെ അടിത്തറവരെയും തോണ്ടിയെടുക്കുക!”
സങ്കീർത്തനങ്ങൾ 137 : 8 (OCVML)
ബാബേൽപുത്രീ, നശിപ്പിക്കപ്പെടാൻ പോകുന്നവളേ, നീ ഞങ്ങളോടു ചെയ്തതിനൊക്കെ പകരം വീട്ടുന്നവർ ധന്യർ.
സങ്കീർത്തനങ്ങൾ 137 : 9 (OCVML)
നിന്റെ കുഞ്ഞുങ്ങളെ അപഹരിക്കുന്നവർ ധന്യർ; അവരെ പാറമേൽ ആഞ്ഞടിക്കുന്നവരും!

1 2 3 4 5 6 7 8 9