സങ്കീർത്തനങ്ങൾ 14 : 1 (OCVML)
“ദൈവം ഇല്ല,” എന്നു മൂഢർ* സങ്കീർത്തനങ്ങളിൽ ഭോഷൻ അഥവാ, മൂഢൻ എന്ന വാക്കിന് ഉപയോഗിച്ചിരിക്കുന്ന എബ്രായപദങ്ങൾ ധാർമികമായി അധഃപതിച്ചവരെ സൂചിപ്പിക്കുന്നു. തങ്ങളുടെ ഹൃദയത്തിൽ പറയുന്നു. അവർ മ്ലേച്ഛമായതു പ്രവർത്തിക്കുന്നവർ, അവരുടെ പ്രവൃത്തികൾ നിന്ദ്യമായവ; നന്മചെയ്യുന്നവർ ആരുമില്ല.
സങ്കീർത്തനങ്ങൾ 14 : 2 (OCVML)
ദൈവത്തെ അന്വേഷിക്കുന്ന വിവേകിയുണ്ടോ എന്നറിയാൻ യഹോവ സ്വർഗത്തിൽനിന്നു മാനവവംശത്തെ നോക്കുന്നു.
സങ്കീർത്തനങ്ങൾ 14 : 3 (OCVML)
എന്നാൽ, സകലരും വഴിതെറ്റിപ്പോയിരിക്കുന്നു, എല്ലാവരും വക്രതയുള്ളവരായിത്തീർന്നിരിക്കുന്നു; റോമ. 3:12 നന്മചെയ്യുന്നവർ ആരുമില്ല, ഒരൊറ്റവ്യക്തിപോലുമില്ല.
സങ്കീർത്തനങ്ങൾ 14 : 4 (OCVML)
അധർമം പ്രവർത്തിക്കുന്നവർ ഒന്നും മനസ്സിലാക്കുന്നില്ലല്ലോ? മനുഷ്യർ അപ്പം ഭക്ഷിക്കുന്നതുപോലെ അവർ എന്റെ ജനത്തെ വിഴുങ്ങിക്കളയുന്നു; അവർ ഒരിക്കലും യഹോവയെ വിളിച്ചപേക്ഷിക്കുന്നില്ല.
സങ്കീർത്തനങ്ങൾ 14 : 5 (OCVML)
ദൈവം നീതിനിഷ്ഠരുടെ കൂടെയായതിനാൽ, അതിക്രമം പ്രവർത്തിക്കുന്നവർ പരിഭ്രാന്തിയിലാണ്ടുപോകുന്നു.
സങ്കീർത്തനങ്ങൾ 14 : 6 (OCVML)
നിങ്ങൾ ദരിദ്രരുടെ പദ്ധതികൾ തകിടംമറിക്കുന്നു, എന്നാൽ യഹോവ അവർക്ക് അഭയസ്ഥാനം ആകുന്നു.
സങ്കീർത്തനങ്ങൾ 14 : 7 (OCVML)
ഇസ്രായേലിന്റെ രക്ഷ സീയോനിൽനിന്നു വന്നെങ്കിൽ! യഹോവ തന്റെ ജനത്തിന്റെ സൗഭാഗ്യം പുനഃസ്ഥാപിക്കുമ്പോൾ, യാക്കോബ് ആനന്ദിക്കുകയും ഇസ്രായേൽ സന്തോഷിക്കുകയും ചെയ്യട്ടെ.

1 2 3 4 5 6 7