സങ്കീർത്തനങ്ങൾ 146 : 1 (OCVML)
യഹോവയെ വാഴ്ത്തുക.* മൂ.ഭാ. ഹാലേലൂ യാഹ്; അതായത്, ഹാലേലൂയാ. വാ. 10 കാണുക. എൻ മനമേ, യഹോവയെ വാഴ്ത്തുക.
സങ്കീർത്തനങ്ങൾ 146 : 2 (OCVML)
ഞാൻ എന്റെ ആയുഷ്കാലമൊക്കെയും യഹോവയെ വാഴ്ത്തും; എന്റെ ജീവിതകാലമൊക്കെയും ഞാൻ എന്റെ ദൈവത്തെ വാഴ്ത്തിപ്പാടും.
സങ്കീർത്തനങ്ങൾ 146 : 3 (OCVML)
നിങ്ങളുടെ ആശ്രയം പ്രഭുക്കന്മാരിലും രക്ഷിക്കാൻ കഴിയാത്ത മനുഷ്യരിലും ആകരുത്.
സങ്കീർത്തനങ്ങൾ 146 : 4 (OCVML)
അവരുടെ ആത്മാവ് വേർപെടുമ്പോൾ, അവർ മണ്ണിലേക്കുതന്നെ തിരികെച്ചേരുന്നു; അന്നുതന്നെ അവരുടെ പദ്ധതികളും മണ്ണടിയുന്നു.
സങ്കീർത്തനങ്ങൾ 146 : 5 (OCVML)
യാക്കോബിന്റെ ദൈവം തന്റെ സഹായവും അവരുടെ ദൈവമായ യഹോവയിൽ പ്രത്യാശയും അർപ്പിച്ചിരിക്കുന്നവർ അനുഗൃഹീതർ.
സങ്കീർത്തനങ്ങൾ 146 : 6 (OCVML)
ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സർവത്തിന്റെയും സ്രഷ്ടാവ് അവിടന്നാണ്— അവിടന്ന് എന്നെന്നും വിശ്വസ്തനായിരിക്കുന്നു.
സങ്കീർത്തനങ്ങൾ 146 : 7 (OCVML)
പീഡിതർക്ക് അവിടന്ന് നീതി നിർവഹിച്ചുകൊടുക്കുകയും വിശന്നിരിക്കുന്നവർക്ക് ആഹാരം നൽകുകയുംചെയ്യുന്നു. യഹോവ തടവുകാരെ മോചിപ്പിക്കുന്നു,
സങ്കീർത്തനങ്ങൾ 146 : 8 (OCVML)
യഹോവ അന്ധർക്ക് കാഴ്ചനൽകുന്നു, യഹോവ കുനിഞ്ഞിരിക്കുന്നവരെ ഉയർത്തുന്നു, യഹോവ നീതിനിഷ്ഠരെ സ്നേഹിക്കുന്നു.
സങ്കീർത്തനങ്ങൾ 146 : 9 (OCVML)
യഹോവ പ്രവാസികളെ സംരക്ഷിക്കുകയും അനാഥരെയും വിധവമാരെയും പരിപാലിക്കുകയുംചെയ്യുന്നു, എന്നാൽ അവിടന്ന് ദുഷ്ടരുടെ പദ്ധതികൾ വിഫലമാക്കുന്നു.
സങ്കീർത്തനങ്ങൾ 146 : 10 (OCVML)
യഹോവ എന്നേക്കും വാഴുന്നു, സീയോനേ, നിന്റെ ദൈവം എല്ലാ തലമുറകളിലും. യഹോവയെ വാഴ്ത്തുക.

1 2 3 4 5 6 7 8 9 10