സങ്കീർത്തനങ്ങൾ 149 : 1 (OCVML)
യഹോവയെ വാഴ്ത്തുക.* മൂ.ഭാ. ഹാലേലൂ യാഹ്; അതായത്, ഹാലേലൂയാ. വാ. 9 കാണുക. യഹോവയ്ക്ക് ഒരു നവഗാനം ആലപിക്കുക, അങ്ങയുടെ വിശ്വസ്തരുടെ സഭയിൽ അവിടത്തെ സ്തുതിയും.
സങ്കീർത്തനങ്ങൾ 149 : 2 (OCVML)
ഇസ്രായേൽ തങ്ങളുടെ സ്രഷ്ടാവിൽ ആനന്ദിക്കട്ടെ; സീയോന്റെ മക്കൾ തങ്ങളുടെ രാജാവിൽ ആഹ്ലാദിക്കട്ടെ.
സങ്കീർത്തനങ്ങൾ 149 : 3 (OCVML)
അവർ നൃത്തമാടിക്കൊണ്ട് തിരുനാമത്തെ സ്തുതിക്കട്ടെ തപ്പുകൊട്ടിയും കിന്നരംമീട്ടിയും അവിടത്തേക്ക് സംഗീതമാലപിക്കട്ടെ.
സങ്കീർത്തനങ്ങൾ 149 : 4 (OCVML)
കാരണം യഹോവ തന്റെ ജനത്തിൽ സന്തോഷിക്കുന്നു; അവിടന്ന് വിനയാന്വിതരെ വിജയകിരീടം അണിയിക്കുന്നു.
സങ്കീർത്തനങ്ങൾ 149 : 5 (OCVML)
അങ്ങയുടെ വിശ്വസ്തർ അവിടത്തെ മഹത്ത്വത്തിൽ ആനന്ദിക്കട്ടെ അവർ തങ്ങളുടെ കിടക്കകളിൽ ആനന്ദഗീതം ആലപിക്കട്ടെ.
സങ്കീർത്തനങ്ങൾ 149 : 6 (OCVML)
ദൈവത്തിന്റെ സ്തുതി അവരുടെ വായിലും ഇരുവായ്ത്തലയുള്ള വാൾ അവരുടെ കൈകളിലും ഉണ്ടായിരിക്കട്ടെ,
സങ്കീർത്തനങ്ങൾ 149 : 7 (OCVML)
രാഷ്ട്രങ്ങളോട് പ്രതികാരംചെയ്യുന്നതിനും ജനതകൾക്കു ശിക്ഷ നൽകുന്നതിനും
സങ്കീർത്തനങ്ങൾ 149 : 8 (OCVML)
അവരുടെ രാജാക്കന്മാരെ ചങ്ങലകളാലും അവരുടെ പ്രഭുക്കന്മാരെ ഇരുമ്പു വിലങ്ങുകളാലും ബന്ധിക്കുന്നതിനും
സങ്കീർത്തനങ്ങൾ 149 : 9 (OCVML)
അവർക്കെതിരേ എഴുതപ്പെട്ടിരിക്കുന്ന ന്യായവിധി നടപ്പിൽവരുത്തുന്നതിനുംതന്നെ— ഇത് അവിടത്തെ എല്ലാ വിശ്വസ്തർക്കുമുള്ള ബഹുമതിയാകുന്നു. യഹോവയെ വാഴ്ത്തുക.

1 2 3 4 5 6 7 8 9