സങ്കീർത്തനങ്ങൾ 150 : 1 (OCVML)
യഹോവയെ വാഴ്ത്തുക.* മൂ.ഭാ. ഹാലേലൂ യാഹ്; അതായത്, ഹാലേലൂയാ. വാ. 6 കാണുക. ദൈവത്തെ അവിടത്തെ വിശുദ്ധമന്ദിരത്തിൽ സ്തുതിപ്പിൻ; പ്രതാപപൂർണമായ ആകാശവിതാനത്തിൽ അവിടത്തെ സ്തുതിപ്പിൻ.
സങ്കീർത്തനങ്ങൾ 150 : 2 (OCVML)
അവിടത്തെ അതിമഹത്തായ പ്രവൃത്തികൾക്കായി ദൈവത്തെ സ്തുതിപ്പിൻ; അവിടത്തെ സീമാതീതമായ മഹിമകൾക്കായി ദൈവത്തെ സ്തുതിപ്പിൻ.
സങ്കീർത്തനങ്ങൾ 150 : 3 (OCVML)
കാഹളനാദത്തോടുകൂടി ദൈവത്തെ സ്തുതിപ്പിൻ, കിന്നരവും വീണയും മീട്ടി ദൈവത്തെ സ്തുതിപ്പിൻ.
സങ്കീർത്തനങ്ങൾ 150 : 4 (OCVML)
തപ്പുകൊട്ടിയും നൃത്തമാടിയും അവിടത്തെ സ്തുതിപ്പിൻ, തന്ത്രിനാദങ്ങളോടും കുഴൽവാദ്യങ്ങളോടുംകൂടി അവിടത്തെ സ്തുതിപ്പിൻ.
സങ്കീർത്തനങ്ങൾ 150 : 5 (OCVML)
ഇലത്താളങ്ങളോടെ അവിടത്തെ സ്തുതിപ്പിൻ, അത്യുച്ചത്തിൽ മാറ്റൊലിയുതിർക്കുന്ന ഇലത്താളങ്ങളോടെ അവിടത്തെ സ്തുതിപ്പിൻ.
സങ്കീർത്തനങ്ങൾ 150 : 6 (OCVML)
സർവജീവജാലങ്ങളും യഹോവയെ വാഴ്ത്തട്ടെ. യഹോവയെ വാഴ്ത്തുക.

1 2 3 4 5 6