സങ്കീർത്തനങ്ങൾ 20 : 1 (OCVML)
കഷ്ടകാലത്തിൽ, യഹോവ നിങ്ങൾക്ക് ഉത്തരമരുളുമാറാകട്ടെ; യാക്കോബിൻ ദൈവത്തിന്റെ നാമം നിങ്ങളെ സംരക്ഷിക്കട്ടെ.
സങ്കീർത്തനങ്ങൾ 20 : 2 (OCVML)
അവിടന്ന് തിരുസന്നിധാനത്തിൽനിന്ന് നിങ്ങൾക്കു സഹായം അയയ്ക്കട്ടെ സീയോനിൽനിന്ന് അവിടന്ന് പിൻതുണയേകട്ടെ.
സങ്കീർത്തനങ്ങൾ 20 : 3 (OCVML)
നിങ്ങളുടെ യാഗാർപ്പണങ്ങൾ അവിടന്ന് ഓർക്കുമാറാകട്ടെ നിങ്ങളുടെ ഹോമയാഗങ്ങൾ അവിടത്തേക്ക് സ്വീകാര്യമായിരിക്കട്ടെ. QSS സേലാ.SE
സങ്കീർത്തനങ്ങൾ 20 : 4 (OCVML)
അവിടന്ന് നിങ്ങളുടെ ഹൃദയാഭിലാഷങ്ങൾ നിറവേറ്റട്ടെ നിങ്ങളുടെ ഉദ്യമങ്ങളെല്ലാം സഫലമാക്കട്ടെ.
സങ്കീർത്തനങ്ങൾ 20 : 5 (OCVML)
താങ്കളുടെ വിജയംനേടുമ്പോൾ ഞങ്ങൾ ആനന്ദഘോഷം മുഴക്കും ഞങ്ങളുടെ ദൈവത്തിൻ നാമത്തിൽ ഞങ്ങൾ വിജയക്കൊടികൾ പാറിക്കും. യഹോവ നിങ്ങളുടെ അപേക്ഷകളെല്ലാം സാധിപ്പിച്ചുനൽകട്ടെ.
സങ്കീർത്തനങ്ങൾ 20 : 6 (OCVML)
യഹോവ തന്റെ അഭിഷിക്തനെ മോചിപ്പിക്കുന്നുവെന്ന് ഞാൻ ഇപ്പോൾ അറിയുന്നു. അവിടത്തെ വലതുകരത്തിന്റെ രക്ഷാകരമായ ശക്തിയാൽ വിശുദ്ധ സ്വർഗത്തിൽനിന്ന് അവിടന്ന് അവന് ഉത്തരമരുളുന്നു.
സങ്കീർത്തനങ്ങൾ 20 : 7 (OCVML)
ചിലർ രഥങ്ങളിലും ചിലർ കുതിരകളിലും ആശ്രയംവെക്കുന്നു, എന്നാൽ ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തിൽ ആശ്രയിക്കുന്നു.
സങ്കീർത്തനങ്ങൾ 20 : 8 (OCVML)
അവർ ശക്തിക്ഷയിച്ച് നിലംപൊത്തും, ഞങ്ങളോ, എഴുന്നേറ്റ് ഉറച്ചുനിൽക്കും.
സങ്കീർത്തനങ്ങൾ 20 : 9 (OCVML)
യഹോവേ, രാജാവിനു വിജയം നൽകണമേ! ഞങ്ങൾ വിളിച്ചപേക്ഷിക്കുമ്പോൾ ഉത്തരമരുളണമേ! സംഗീതസംവിധായകന്.* സങ്കീ. 3:8-ലെ കുറിപ്പ് കാണുക.

1 2 3 4 5 6 7 8 9