സങ്കീർത്തനങ്ങൾ 35 : 1 (OCVML)
യഹോവേ, എന്നോട് മത്സരിക്കുന്നവരോട് അങ്ങ് മത്സരിക്കണമേ; എന്നോടു യുദ്ധംചെയ്യുന്നവരോട് അങ്ങ് യുദ്ധംചെയ്യണമേ.
സങ്കീർത്തനങ്ങൾ 35 : 2 (OCVML)
പരിചയും പലകയും എടുക്കണമേ; അങ്ങ് എഴുന്നേറ്റ് എന്റെ സഹായത്തിനായി വരണമേ.
സങ്കീർത്തനങ്ങൾ 35 : 3 (OCVML)
എന്നെ പിൻതുടരുന്നവർക്കെതിരേ കുന്തവും വേലും* അതായത്, കനംകുറഞ്ഞ നീളമുള്ള കുന്തം. വീശണമേ. “അങ്ങാണ് എന്റെ രക്ഷയെന്ന്,” എന്നോട് അരുളിച്ചെയ്യണമേ.
സങ്കീർത്തനങ്ങൾ 35 : 4 (OCVML)
എന്റെ ജീവൻ അപായപ്പെടുത്താൻ നോക്കുന്നവർ ലജ്ജിച്ച് അപമാനിതരായിത്തീരട്ടെ; എന്റെ നാശത്തിനായി പദ്ധതിയാവിഷ്കരിക്കുന്നവർ നിരാശരായി പിന്തിരിയട്ടെ.
സങ്കീർത്തനങ്ങൾ 35 : 5 (OCVML)
യഹോവയുടെ ദൂതൻ അവരെ തുരത്തിയോടിക്കുന്നതിനാൽ അവർ കാറ്റിൽ പാറിപ്പോകുന്ന പതിരുപോലെയാകട്ടെ.
സങ്കീർത്തനങ്ങൾ 35 : 6 (OCVML)
യഹോവയുടെ ദൂതൻ അവരെ പിൻതുടരുന്നതിനാൽ അവരുടെ പാതകൾ അന്ധകാരവും വഴുവഴുപ്പും ഉള്ളതാകട്ടെ.
സങ്കീർത്തനങ്ങൾ 35 : 7 (OCVML)
അകാരണമായി അവരെനിക്കു വല വിരിക്കുകയും ഒരു ചതിക്കുഴി കുഴിക്കുകയും ചെയ്യുകയാണല്ലോ,
സങ്കീർത്തനങ്ങൾ 35 : 8 (OCVML)
അവർക്കു ശീഘ്രനാശം വന്നുഭവിക്കട്ടെ— അവർ ഒരുക്കിവെച്ച വലയിൽ അവർതന്നെ കുടുങ്ങട്ടെ, അവർ എനിക്കുവേണ്ടി കുഴിച്ച കുഴിയിലേക്ക് അവർതന്നെ നിപതിക്കട്ടെ.
സങ്കീർത്തനങ്ങൾ 35 : 9 (OCVML)
അപ്പോൾ എന്റെ പ്രാണൻ യഹോവയിൽ ആനന്ദിക്കട്ടെ അവിടത്തെ രക്ഷയിൽ ഘോഷിച്ചുല്ലസിക്കുകയും ചെയ്യട്ടെ.
സങ്കീർത്തനങ്ങൾ 35 : 10 (OCVML)
“യഹോവേ, അങ്ങയെപ്പോലെ ആരുള്ളൂ? എന്ന് എന്റെ എല്ലാ അസ്ഥികളും പ്രസ്താവിക്കും. അവിടന്നു സാധുക്കളെ അവരുടെ ശക്തിക്ക് അതീതരായവരിൽനിന്ന് മോചിപ്പിക്കുന്നു; കൊള്ളചെയ്യുന്നവരുടെ കൈയിൽനിന്ന് എളിയവരെയും ദരിദ്രരെയും.”
സങ്കീർത്തനങ്ങൾ 35 : 11 (OCVML)
നിഷ്കരുണരായ സാക്ഷികൾ എനിക്കെതിരേ മുന്നോട്ടുവരുന്നു; എനിക്കൊരറിവുമില്ലാത്ത വസ്തുതകളെപ്പറ്റി എന്നെ ചോദ്യംചെയ്യുന്നു.
സങ്കീർത്തനങ്ങൾ 35 : 12 (OCVML)
അവർ, ഞാൻ ചെയ്ത നന്മയ്ക്കു പകരമായി തിന്മചെയ്യുന്നു എന്റെ പ്രാണനെ ഉറ്റവർ മരിച്ച ഒരുവനെപ്പോലെ ആക്കുന്നു.
സങ്കീർത്തനങ്ങൾ 35 : 13 (OCVML)
എന്നിട്ടും അവർ രോഗാതുരരായിരുന്നപ്പോൾ ഞാൻ ചാക്കുശീല ധരിച്ചുകൊണ്ട് നമ്രമാനസനായി അവർക്കുവേണ്ടി ഉപവസിച്ചു. എന്റെ പ്രാർഥന ഉത്തരംനേടാതെ എന്റെ അടുത്തേക്കുതന്നെ മടങ്ങിവന്നപ്പോൾ,
സങ്കീർത്തനങ്ങൾ 35 : 14 (OCVML)
എന്റെ സ്നേഹിതനോ സഹോദരനോവേണ്ടി എന്നതുപോലെ ഞാൻ വിലപിച്ചുകൊണ്ടിരുന്നു. എന്റെ മാതാവിനുവേണ്ടി വിലപിക്കുന്നതുപോലെ ദുഃഖത്താൽ ഞാൻ എന്റെ ശിരസ്സു നമിച്ചു.
സങ്കീർത്തനങ്ങൾ 35 : 15 (OCVML)
എന്നാൽ ഞാൻ ഇടറിവീണപ്പോൾ അവർ ഒത്തുചേർന്ന് ആഹ്ലാദിച്ചു; എന്റെ പ്രതിയോഗികൾ ഞാൻ അറിയാതെ എനിക്കെതിരേ സംഘംചേർന്നു. ഇടവേളകളില്ലാതെ അവർ എന്നെ ദുഷിച്ചു.
സങ്കീർത്തനങ്ങൾ 35 : 16 (OCVML)
അഭക്തരെപ്പോലെ അവർ എന്നെ ക്രൂരമായി പരിഹസിച്ചു; അവർ എനിക്കെതിരേ പല്ലുകടിച്ചു.
സങ്കീർത്തനങ്ങൾ 35 : 17 (OCVML)
കർത്താവേ, എത്രനാൾ അങ്ങ് നോക്കിനിൽക്കും? അവരുടെ ഭീകരതയാർന്ന ആക്രമണങ്ങളിൽനിന്ന് എന്നെ മോചിപ്പിക്കണമേ, ഈ സിംഹക്കുട്ടികളിൽനിന്ന് എന്റെ ജീവനെയും.
സങ്കീർത്തനങ്ങൾ 35 : 18 (OCVML)
ഞാൻ മഹാസഭയിൽ അങ്ങേക്ക് നന്ദിയർപ്പിക്കും; ജനസാഗരമധ്യേ ഞാൻ അങ്ങയെ വാഴ്ത്തും.
സങ്കീർത്തനങ്ങൾ 35 : 19 (OCVML)
അകാരണമായി എന്നോടു ശത്രുതപുലർത്തുന്നവർ എന്റെ പേരിൽ ആനന്ദിക്കാതിരിക്കട്ടെ; അകാരണമായി എന്നെ വെറുക്കുന്നവർക്ക് എന്നെ ഉപഹസിക്കാൻ ഇടവരാതിരിക്കട്ടെ. മൂ.ഭാ. കണ്ണിറുക്കാതിരിക്കട്ടെ
സങ്കീർത്തനങ്ങൾ 35 : 20 (OCVML)
അവർ സമാധാനപരമായി സംസാരിക്കുന്നില്ല, ദേശത്തു ശാന്തമായി ജീവിക്കുന്നവർക്കെതിരേ അവർ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നു.
സങ്കീർത്തനങ്ങൾ 35 : 21 (OCVML)
അവർ എന്റെനേരേ, “ആഹാ! ആഹാ!” എന്നു പറഞ്ഞ് പരിഹസിക്കുന്നു “ഞങ്ങളതു സ്വന്തം കണ്ണാൽ കണ്ടു,” എന്നും പറയുന്നു.
സങ്കീർത്തനങ്ങൾ 35 : 22 (OCVML)
യഹോവേ, അങ്ങ് ഇതു കണ്ടല്ലോ; നിശ്ശബ്ദനായിരിക്കരുതേ. കർത്താവേ, എന്നിൽനിന്ന് അകന്നിരിക്കുകയുമരുതേ.
സങ്കീർത്തനങ്ങൾ 35 : 23 (OCVML)
ഉണരണമേ, എനിക്കു പ്രതിരോധം തീർക്കാൻ എഴുന്നേൽക്കണമേ! എന്റെ ദൈവമായ കർത്താവേ, എനിക്കുവേണ്ടി വാദിക്കണമേ.
സങ്കീർത്തനങ്ങൾ 35 : 24 (OCVML)
എന്റെ ദൈവമായ യഹോവേ, അവിടത്തെ നീതിക്കനുസൃതമായി എന്നെ കുറ്റവിമുക്തനാക്കണമേ; അവർ എന്റെമേൽ ആനന്ദിക്കാതിരിക്കട്ടെ.
സങ്കീർത്തനങ്ങൾ 35 : 25 (OCVML)
“ആഹാ, ഞങ്ങളുടെ ചിരകാലാഭിലാഷം നിറവേറി!” എന്ന് അവർ ചിന്തിക്കാതിരിക്കട്ടെ, “ഞങ്ങൾ അവനെ വിഴുങ്ങിക്കളഞ്ഞു,” എന്നും അവർ വീമ്പിളക്കാതിരിക്കട്ടെ.
സങ്കീർത്തനങ്ങൾ 35 : 26 (OCVML)
എന്റെ കഷ്ടതയിൽ ആർത്തട്ടഹസിക്കുന്ന എല്ലാവരും ലജ്ജിതരും പരിഭ്രാന്തരും ആയിത്തീരട്ടെ; എനിക്കെതിരേ തന്നെത്താൻ ഉയർത്തുന്നവർ ലജ്ജയിലും അപമാനത്തിലും മുഴുകട്ടെ.
സങ്കീർത്തനങ്ങൾ 35 : 27 (OCVML)
എനിക്കു ലഭ്യമാകുന്ന നീതിയിൽ ആനന്ദിക്കുന്നവർ ആനന്ദത്തോടെ ആർത്തുഘോഷിക്കട്ടെ; “തന്റെ ദാസന്റെ നന്മയിൽ ആഹ്ലാദിക്കുന്നവർ, യഹോവ വാഴ്ത്തപ്പെടുമാറാകട്ടെ,” എന്ന് എപ്പോഴും പറയട്ടെ.
സങ്കീർത്തനങ്ങൾ 35 : 28 (OCVML)
എന്റെ നാവ് അവിടത്തെ നീതിയെപ്പറ്റി ഘോഷിക്കും, ദിവസംമുഴുവനും അവിടത്തെ സ്തുതിയും. സംഗീതസംവിധായകന്. സങ്കീ. 3:8-ലെ കുറിപ്പ് കാണുക.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28