സങ്കീർത്തനങ്ങൾ 41 : 1 (OCVML)
ദരിദ്രരോട് കരുതലുള്ളവർ അനുഗൃഹീതർ; അനർഥകാലത്ത് യഹോവ അവരെ വിടുവിക്കും
സങ്കീർത്തനങ്ങൾ 41 : 2 (OCVML)
യഹോവ അവരെ സംരക്ഷിക്കുകയും കാത്തുപാലിക്കുകയും ചെയ്യും— അവർ ദേശത്ത് അനുഗ്രഹിക്കപ്പെട്ടവരുടെ കൂട്ടത്തിലാകും— അവരുടെ ശത്രുക്കളുടെ ഇംഗിതത്തിനവരെ ഏൽപ്പിച്ചുകൊടുക്കുകയില്ല.
സങ്കീർത്തനങ്ങൾ 41 : 3 (OCVML)
അവരുടെ രോഗക്കിടക്കയിൽ യഹോവ അവരെ പരിചരിക്കും അവരുടെ രോഗത്തിൽനിന്ന് അവിടന്ന് അവർക്കു സൗഖ്യംനൽകും.
സങ്കീർത്തനങ്ങൾ 41 : 4 (OCVML)
“യഹോവേ, എന്നോടു കരുണതോന്നണമേ, എന്നെ സൗഖ്യമാക്കണമേ, ഞാൻ അങ്ങേക്കെതിരേ പാപംചെയ്തിരിക്കുന്നു,” എന്നു പറഞ്ഞു.
സങ്കീർത്തനങ്ങൾ 41 : 5 (OCVML)
എന്റെ ശത്രുക്കൾ എന്നെപ്പറ്റി ദോഷകരമായ വാർത്ത പ്രചരിപ്പിക്കുന്നു, “അവൻ എപ്പോൾ മരിക്കും, എപ്പോൾ അവന്റെ നാമം മൺമറയും?” എന്ന് അവർ ചോദിക്കുന്നു.
സങ്കീർത്തനങ്ങൾ 41 : 6 (OCVML)
അവരിലൊരാൾ എന്നെ സന്ദർശിക്കാൻ വരുമ്പോൾ, ഹൃദയത്തിൽ അപവാദം സംഗ്രഹിക്കുമ്പോൾത്തന്നെ സ്നേഹിതനെപ്പോലെ സംസാരിക്കുന്നു; പിന്നീട് അവർ പുറത്തുചെന്ന് നാടുനീളെ അപവാദം പരത്തുന്നു.
സങ്കീർത്തനങ്ങൾ 41 : 7 (OCVML)
എന്റെ എല്ലാ ശത്രുക്കളും എനിക്കെതിരേ പരസ്പരം മന്ത്രിക്കുന്നു; എനിക്ക് അത്യന്തം ഹാനികരമായതു വന്നുഭവിക്കണമെന്നവർ വിഭാവനചെയ്യുന്നു.
സങ്കീർത്തനങ്ങൾ 41 : 8 (OCVML)
അവർ പറയുന്നു, “ഒരു മാരകവ്യാധി അവനെ പിടികൂടിയിരിക്കുന്നു; ഇനിയവൻ ഈ കിടക്കവിട്ട് എഴുന്നേൽക്കുകയില്ല.”
സങ്കീർത്തനങ്ങൾ 41 : 9 (OCVML)
എന്റെ ആത്മസഖി, ഞാൻ വിശ്വാസം അർപ്പിച്ച എന്റെ സുഹൃത്ത്, എന്നോടുകൂടെ അപ്പം പങ്കിടുന്നവൻ എനിക്കെതിരേ കുതികാൽ ഉയർത്തിയിരിക്കുന്നു.* അഥവാ, എനിക്കെതിരേ തിരിഞ്ഞിരിക്കുന്നു.
സങ്കീർത്തനങ്ങൾ 41 : 10 (OCVML)
എന്നാൽ എന്റെ യഹോവേ, എന്നോട് കരുണയുണ്ടാകണമേ, അവരോട് പകരംചോദിക്കാൻ തക്കവണ്ണം അവിടന്ന് എന്നെ ഉദ്ധരിക്കണമേ.
സങ്കീർത്തനങ്ങൾ 41 : 11 (OCVML)
എന്റെ ശത്രുക്കൾ എന്റെമേൽ ജയഘോഷം നടത്താതിരിക്കുന്നതിനാൽ അങ്ങെന്നിൽ സംപ്രീതനായിരിക്കുന്നെന്ന് ഞാൻ അറിയുന്നു.
സങ്കീർത്തനങ്ങൾ 41 : 12 (OCVML)
എന്റെ പരമാർഥതയാൽ അവിടന്നെന്നെ താങ്ങിനിർത്തുകയും തിരുസന്നിധിയിൽ എന്നെ നിത്യം നിർത്തുകയുംചെയ്യുന്നു.
സങ്കീർത്തനങ്ങൾ 41 : 13 (OCVML)
ഇസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെടട്ടെ, എന്നും എന്നെന്നേക്കും. ആമേൻ. ആമേൻ. സംഗീതസംവിധായകന്. സങ്കീ. 3:8-ലെ കുറിപ്പ് കാണുക.

1 2 3 4 5 6 7 8 9 10 11 12 13