സങ്കീർത്തനങ്ങൾ 46 : 1 (OCVML)
ദൈവം നമ്മുടെ സങ്കേതവും ശക്തിസ്രോതസ്സും ആകുന്നു, കഷ്ടങ്ങളിൽ അവിടന്ന് ഏറ്റവും അടുത്ത തുണയായിരിക്കുന്നു.
സങ്കീർത്തനങ്ങൾ 46 : 2 (OCVML)
അതുകൊണ്ട് ഭൂമി വഴുതിമാറിയാലും പർവതങ്ങൾ ആഴിയുടെ ആഴത്തിൽ അമർന്നാലും
സങ്കീർത്തനങ്ങൾ 46 : 3 (OCVML)
അതിലെ വെള്ളം ആർത്തിരമ്പി നുരച്ചുപൊങ്ങിയാലും അതിന്റെ പ്രകമ്പനത്താൽ പർവതങ്ങൾ വിറകൊണ്ടാലും ഞങ്ങൾ ഭയപ്പെടുകയില്ല. QSS സേലാ.SE
സങ്കീർത്തനങ്ങൾ 46 : 4 (OCVML)
ഒരു നദിയുണ്ട്; അതിന്റെ അരുവികൾ ദൈവനഗരത്തെ ആനന്ദഭരിതമാക്കുന്നു, അത്യുന്നതന്റെ നിവാസസ്ഥാനമായ വിശുദ്ധ സ്ഥലത്തെത്തന്നെ.
സങ്കീർത്തനങ്ങൾ 46 : 5 (OCVML)
ദൈവം ആ നഗരത്തിലുണ്ട്, അതിന് ഇളക്കംതട്ടുകയില്ല; പുലർകാലംമുതൽതന്നെ ദൈവം അതിനെ സംരക്ഷിക്കും.
സങ്കീർത്തനങ്ങൾ 46 : 6 (OCVML)
രാഷ്ട്രങ്ങൾ ഇളകിമറിയുന്നു, രാജ്യങ്ങൾ നിലംപൊത്തുന്നു; അവിടന്നു തന്റെ ശബ്ദമുയർത്തുന്നു, ഭൂമി ഉരുകിയൊലിക്കുന്നു.
സങ്കീർത്തനങ്ങൾ 46 : 7 (OCVML)
സൈന്യങ്ങളുടെ യഹോവ നമ്മോടൊപ്പമുണ്ട്; യാക്കോബിന്റെ ദൈവം നമ്മുടെ കോട്ടയാകുന്നു. QSS സേലാ.SE
സങ്കീർത്തനങ്ങൾ 46 : 8 (OCVML)
വരിക, യഹോവയുടെ പ്രവൃത്തികളെ കാണുക, അവിടന്ന് ഭൂമിയിൽ എത്ര ശൂന്യത വരുത്തിയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 46 : 9 (OCVML)
അവിടന്ന് ഭൂസീമകളിൽ യുദ്ധത്തിനു വിരാമംകുറിച്ചിരിക്കുന്നു. അവിടന്ന് വില്ല് ഒരുക്കുകയും കുന്തത്തെ ചിതറിക്കുകയും; രഥങ്ങൾ* അഥവാ, പരിചകൾ അഗ്നിക്കിരയാക്കുകയും ചെയ്തിരിക്കുന്നു.
സങ്കീർത്തനങ്ങൾ 46 : 10 (OCVML)
“ശാന്തരായിരുന്ന് ഞാൻ ആകുന്നു ദൈവം എന്ന് അറിഞ്ഞുകൊൾക; ഞാൻ രാഷ്ട്രങ്ങൾക്കിടയിൽ ഉന്നതനാകും ഞാൻ ഭൂമിയിൽ ഉന്നതനാകും.”
സങ്കീർത്തനങ്ങൾ 46 : 11 (OCVML)
സൈന്യങ്ങളുടെ യഹോവ നമ്മോടൊപ്പമുണ്ട്; യാക്കോബിന്റെ ദൈവം നമ്മുടെ കോട്ടയാകുന്നു. QSS സേലാ.SE സംഗീതസംവിധായകന്.† സങ്കീ. 3:8-ലെ കുറിപ്പ് കാണുക.
❮
❯