സങ്കീർത്തനങ്ങൾ 47 : 1 (OCVML)
സകലജനതകളുമേ, കൈകൊട്ടുക; ആനന്ദഘോഷത്തോടെ ദൈവത്തിന് ആർപ്പിടുക.
സങ്കീർത്തനങ്ങൾ 47 : 2 (OCVML)
കാരണം അത്യുന്നതനായ യഹോവ ഭയങ്കരൻ, അവിടന്ന് സർവഭൂമിക്കും മഹാരാജാവുതന്നെ.
സങ്കീർത്തനങ്ങൾ 47 : 3 (OCVML)
അവിടന്ന് രാഷ്ട്രങ്ങളെ നമ്മുടെ കീഴിലും ജനതകളെ നമ്മുടെ കാൽക്കീഴിലുമാക്കി.
സങ്കീർത്തനങ്ങൾ 47 : 4 (OCVML)
അവിടന്ന് നമുക്കുവേണ്ടി നമ്മുടെ അവകാശഭൂമിയെ തെരഞ്ഞെടുത്തു, അവിടന്ന് സ്നേഹിച്ച യാക്കോബിന്റെ അഭിമാനത്തെത്തന്നെ. QSS സേലാ.SE
സങ്കീർത്തനങ്ങൾ 47 : 5 (OCVML)
ആനന്ദഘോഷത്തോടെ ദൈവം ആരോഹണം ചെയ്തിരിക്കുന്നു, കാഹളനാദത്തോടെ യഹോവയും.
സങ്കീർത്തനങ്ങൾ 47 : 6 (OCVML)
ദൈവത്തിനു സ്തുതിപാടുക, സ്തുതിപാടുക; നമ്മുടെ രാജാവിനു സ്തുതിപാടുക, സ്തുതിപാടുക.
സങ്കീർത്തനങ്ങൾ 47 : 7 (OCVML)
കാരണം ദൈവം സർവഭൂമിക്കും രാജാവാകുന്നു; അവിടത്തേക്കൊരു സ്തുതിഗീതം ആലപിക്കുക.
സങ്കീർത്തനങ്ങൾ 47 : 8 (OCVML)
ദൈവം രാഷ്ട്രങ്ങളുടെമേൽ വാഴുന്നു; ദൈവം അവിടത്തെ വിശുദ്ധസിംഹാസനത്തിൽ ഉപവിഷ്ടനാകുന്നു.
സങ്കീർത്തനങ്ങൾ 47 : 9 (OCVML)
രാഷ്ട്രങ്ങളുടെ ശ്രേഷ്ഠർ അബ്രാഹാമിന്റെ ദൈവത്തിന്റെ ജനമായി ഒത്തുചേരുന്നു, കാരണം ഭൂമിയിലെ രാജാക്കന്മാരെല്ലാം* അഥവാ, പരിചകൾ ദൈവത്തിനുള്ളതാണ്; അവിടന്ന് ഏറ്റവും ഉന്നതനായിരിക്കുന്നു.

1 2 3 4 5 6 7 8 9