സങ്കീർത്തനങ്ങൾ 48 : 1 (OCVML)
നമ്മുടെ ദൈവത്തിന്റെ പട്ടണത്തിൽ, അവിടത്തെ വിശുദ്ധപർവതത്തിൽ, യഹോവ ഉന്നതനും അത്യന്തം സ്തുത്യനും ആകുന്നു.
സങ്കീർത്തനങ്ങൾ 48 : 2 (OCVML)
മഹാരാജാവിന്റെ നഗരമായി സാഫോൺ* സാഫോൺ, കനാന്യരുടെ ഏറ്റവും പവിത്രം എന്നുകരുതപ്പെടുന്ന പർവതം. ഗിരിപോലെയുള്ള സീയോൻപർവതം ഔന്നത്യംകൊണ്ട് മനോഹരവും സർവഭൂമിയുടെ ആനന്ദവും ആകുന്നു.
സങ്കീർത്തനങ്ങൾ 48 : 3 (OCVML)
അവളിലെ† അവളിലെ, വിവക്ഷിക്കുന്നത് ജെറുശലേമിലെ കോട്ടകൾക്കുള്ളിൽ ദൈവമുണ്ട്; അവൾക്കൊരു അഭയസ്ഥാനമായി അവിടന്ന് സ്വയം വെളിപ്പെടുത്തിയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 48 : 4 (OCVML)
ഇതാ, രാജാക്കന്മാർ സൈന്യസമേതം ഒത്തുചേർന്നു അവർ ഒത്തൊരുമിച്ചു മുന്നേറി,
സങ്കീർത്തനങ്ങൾ 48 : 5 (OCVML)
അവർ അവളെ നോക്കി അമ്പരപ്പോടെ നിന്നുപോയി സംഭീതരായവർ പലായനംചെയ്തു.
സങ്കീർത്തനങ്ങൾ 48 : 6 (OCVML)
അവർക്കൊരു വിറയൽ ബാധിച്ചു പ്രസവവേദന അനുഭവിക്കുന്ന സ്ത്രീയെപ്പോലെ കഠിനവേദന അവർക്കുണ്ടായി.
സങ്കീർത്തനങ്ങൾ 48 : 7 (OCVML)
കിഴക്കൻകാറ്റിനാൽ തകർക്കപ്പെടുന്ന തർശീശ് കപ്പലുകളെപ്പോലെ അവിടന്ന് അവരെ നശിപ്പിച്ചുകളഞ്ഞു.
സങ്കീർത്തനങ്ങൾ 48 : 8 (OCVML)
ഞങ്ങൾ കേട്ടതുപോലെതന്നെ ഞങ്ങൾ കണ്ടിരിക്കുന്നു, സൈന്യങ്ങളുടെ യഹോവയുടെ നഗരത്തിൽ, നമ്മുടെ ദൈവത്തിന്റെ നഗരത്തിൽത്തന്നെ: ദൈവം എന്നേക്കും അവളെ സുരക്ഷിതയാക്കുന്നു. QSS സേലാ.SE
സങ്കീർത്തനങ്ങൾ 48 : 9 (OCVML)
ദൈവമേ, അവിടത്തെ ആലയത്തിൽ ഞങ്ങൾ അങ്ങയുടെ അചഞ്ചലസ്നേഹത്തെപ്പറ്റി ധ്യാനിക്കുന്നു.
സങ്കീർത്തനങ്ങൾ 48 : 10 (OCVML)
ദൈവമേ, അങ്ങയുടെ നാമംപോലെതന്നെ, അവിടത്തെ സ്തുതികൾ ഭൂസീമകളോളം അലയടിക്കുന്നു; അവിടത്തെ വലതുകരത്തിൽ നീതി നിറഞ്ഞിരിക്കുന്നു.
സങ്കീർത്തനങ്ങൾ 48 : 11 (OCVML)
അവിടത്തെ ന്യായവിധികൾനിമിത്തം സീയോൻപർവതം ആനന്ദിക്കുകയും യെഹൂദാപട്ടണങ്ങൾ‡ മൂ.ഭാ. യെഹൂദാപുത്രികൾ ആഹ്ലാദിക്കുകയും ചെയ്യുന്നു.
സങ്കീർത്തനങ്ങൾ 48 : 12 (OCVML)
സീയോനുചുറ്റും നടക്കുക, അവൾക്കുചുറ്റും പ്രദക്ഷിണംചെയ്യുക, അവളുടെ ഗോപുരങ്ങൾ എണ്ണുക,
സങ്കീർത്തനങ്ങൾ 48 : 13 (OCVML)
അവളുടെ പ്രതിരോധസന്നാഹം സസൂക്ഷ്മം നിരീക്ഷിക്കുക അവളുടെ കോട്ടമതിലുകൾ സൂക്ഷിച്ചുനോക്കുക, വരുംതലമുറയോട് അവളെക്കുറിച്ചു പറയേണ്ടതിനുതന്നെ.
സങ്കീർത്തനങ്ങൾ 48 : 14 (OCVML)
കാരണം ഈ ദൈവം ഇന്നുമെന്നേക്കും നമ്മുടെ ദൈവം ആകുന്നു; അന്ത്യംവരെയും അവിടന്നായിരിക്കും നമ്മുടെ മാർഗദർശി. സംഗീതസംവിധായകന്.§ സങ്കീ. 3:8-ലെ കുറിപ്പ് കാണുക.
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14