സങ്കീർത്തനങ്ങൾ 52 : 1 (OCVML)
സമർഥനായ യോദ്ധാവേ, നീ നിന്റെ അധർമത്തിൽ അഹങ്കരിക്കുന്നതെന്തിന്? ദൈവദൃഷ്ടിയിൽ നിന്ദിതനായിത്തീർന്ന നീ, ദിവസംമുഴുവനും അഹങ്കരിക്കുന്നതെന്തേ?
സങ്കീർത്തനങ്ങൾ 52 : 2 (OCVML)
വഞ്ചന വിതയ്ക്കുന്നവരേ, നിന്റെ നാവ് നാശം ആസൂത്രണംചെയ്യുന്നു; അതു മൂർച്ചയേറിയ ക്ഷൗരക്കത്തിപോലെയാണ്.
സങ്കീർത്തനങ്ങൾ 52 : 3 (OCVML)
നീ നന്മയെക്കാൾ തിന്മ ഇഷ്ടപ്പെടുന്നു സത്യം സംസാരിക്കുന്നതിനെക്കാൾ നിനക്കിഷ്ടം വ്യാജമാണ്. QSS സേലാ.SE
സങ്കീർത്തനങ്ങൾ 52 : 4 (OCVML)
വഞ്ചനനിറഞ്ഞ നാവേ, നാശകരമായ എല്ലാ വാക്കുകളും നിനക്കിഷ്ടമാണ്!
സങ്കീർത്തനങ്ങൾ 52 : 5 (OCVML)
ദൈവം നിന്നെ നിത്യനാശത്തിലേക്കു വലിച്ചിഴയ്ക്കും, നിശ്ചയം: അവിടന്ന് നിന്നെ നിന്റെ കൂടാരത്തിൽനിന്നു പറിച്ചെടുത്ത് ചീന്തിക്കളയും; ജീവനുള്ളവരുടെ ദേശത്തുനിന്ന് അവിടന്ന് നിന്നെ വേരോടെ പിഴുതെറിയും. QSS സേലാ.SE
സങ്കീർത്തനങ്ങൾ 52 : 6 (OCVML)
നീതിനിഷ്ഠർ അതുകണ്ടു ഭയപ്പെടും; നിന്നെ പരിഹസിച്ചുകൊണ്ട് അവർ ഇപ്രകാരം പറയും,
സങ്കീർത്തനങ്ങൾ 52 : 7 (OCVML)
“ദൈവത്തെ തന്റെ അഭയസ്ഥാനമായി കാണാതെ സ്വന്തം സമ്പൽസമൃദ്ധിയിൽ ആശ്രയിച്ചുകൊണ്ട് മറ്റുള്ളവരെ നശിപ്പിച്ച് ശക്തനായിത്തീർന്ന ആ മനുഷ്യൻ ഇതാ!”
സങ്കീർത്തനങ്ങൾ 52 : 8 (OCVML)
ഞാനോ, ദൈവഭവനത്തിൽ തഴച്ചുവളരുന്ന ഒരു ഒലിവുമരംപോലെയല്ലോ; ദൈവത്തിന്റെ അചഞ്ചലസ്നേഹത്തിൽ ഞാൻ എന്നുമെന്നും ആശ്രയിക്കുന്നു.
സങ്കീർത്തനങ്ങൾ 52 : 9 (OCVML)
അവിടത്തെ വിശ്വസ്തരുടെ സാന്നിധ്യത്തിൽ അങ്ങ് ചെയ്ത അനുഗ്രഹങ്ങളെയോർത്ത് എന്നെന്നും ഞാൻ അങ്ങേക്ക് സ്തോത്രാർപ്പണംചെയ്യും. അവിടത്തെ നാമത്തിൽ ഞാൻ പ്രത്യാശയർപ്പിക്കും അവിടത്തെ വിശ്വസ്തർക്കത് അനുയോജ്യമല്ലോ. സംഗീതസംവിധായകന്. മഹലത്ത് രാഗത്തിൽ.* സങ്കീ. 3:8-ലെ കുറിപ്പ് കാണുക.

1 2 3 4 5 6 7 8 9