സങ്കീർത്തനങ്ങൾ 54 : 1 (OCVML)
ദൈവമേ, അവിടത്തെ നാമംനിമിത്തം എന്നെ രക്ഷിക്കണമേ; അവിടത്തെ ശക്തിയാൽ എനിക്കു നീതി നടത്തിത്തരണമേ.
സങ്കീർത്തനങ്ങൾ 54 : 2 (OCVML)
ദൈവമേ, എന്റെ പ്രാർഥന കേൾക്കണമേ; എന്റെ അധരങ്ങളിൽനിന്ന് പുറപ്പെടുന്ന വാക്കുകൾ ശ്രദ്ധിക്കണമേ.
സങ്കീർത്തനങ്ങൾ 54 : 3 (OCVML)
അപരിചിതർ എന്നെ ആക്രമിക്കുന്നു; അനുകമ്പയില്ലാത്തവർ എന്നെ വധിക്കാൻ ശ്രമിക്കുന്നു— അവർക്ക് ദൈവത്തെപ്പറ്റി ചിന്തയില്ല. QSS സേലാ.SE
സങ്കീർത്തനങ്ങൾ 54 : 4 (OCVML)
ദൈവം എന്റെ സഹായകനാകുന്നു, നിശ്ചയം; കർത്താവാണ് എന്റെ ജീവൻ നിലനിർത്തുന്നത്.
സങ്കീർത്തനങ്ങൾ 54 : 5 (OCVML)
എന്നെ ദുഷിക്കുന്നവരുടെ ദുഷ്ടത അവരുടെമേൽത്തന്നെ വരട്ടെ; അങ്ങയുടെ വിശ്വസ്തതയാൽ അവരെ നശിപ്പിച്ചുകളയണമേ.
സങ്കീർത്തനങ്ങൾ 54 : 6 (OCVML)
ഞാൻ അങ്ങേക്കൊരു സ്വമേധായാഗം അർപ്പിക്കും; യഹോവേ, തിരുനാമത്തെ ഞാൻ വാഴ്ത്തും, അതു നല്ലതല്ലോ.
സങ്കീർത്തനങ്ങൾ 54 : 7 (OCVML)
അവിടന്ന് എന്നെ എന്റെ എല്ലാ കഷ്ടതകളിൽനിന്നും വിടുവിച്ചിരിക്കുന്നു, ശത്രുക്കളുടെ പരാജയം എന്റെ കണ്ണുകൾക്കൊരു വിജയോത്സവമായിരിക്കും. സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ.* സങ്കീ. 3:8-ലെ കുറിപ്പ് കാണുക.

1 2 3 4 5 6 7