സങ്കീർത്തനങ്ങൾ 56 : 1 (OCVML)
ദൈവമേ, എന്നോടു കരുണയുണ്ടാകണമേ, എന്റെ ശത്രുക്കൾ ക്രോധത്തോടെ എന്നെ വേട്ടയാടുന്നു; ദിവസംമുഴുവനും അവരെന്നെ ആക്രമിക്കുന്നു.
സങ്കീർത്തനങ്ങൾ 56 : 2 (OCVML)
എന്റെ എതിരാളികൾ ഒരു ഒഴിയാബാധയായി എന്നെ പിൻതുടരുന്നു; അവരുടെ അഹന്തയിൽ പലരും എന്നെ ആക്രമിക്കുന്നു.
സങ്കീർത്തനങ്ങൾ 56 : 3 (OCVML)
എനിക്കു ഭയം നേരിടുമ്പോൾ ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു.
സങ്കീർത്തനങ്ങൾ 56 : 4 (OCVML)
ദൈവത്തിൽ, അവിടത്തെ വാഗ്ദാനത്തിൽ* മൂ.ഭാ. വചനത്തിൽ ഞാൻ പുകഴുന്നു— ദൈവത്തിൽ ഞാൻ ആശ്രയിക്കുന്നു, ഞാൻ നിർഭയനായിരിക്കും. വെറും മനുഷ്യന് എന്നോട് എന്തുചെയ്യാൻ കഴിയും?
സങ്കീർത്തനങ്ങൾ 56 : 5 (OCVML)
അവരെപ്പോഴും എന്റെ വാക്കുകൾ വളച്ചൊടിക്കുന്നു; അവരുടെ പദ്ധതികളെല്ലാം എന്നെ ദ്രോഹിക്കുന്നതിനുവേണ്ടിയുള്ളവയാണ്.
സങ്കീർത്തനങ്ങൾ 56 : 6 (OCVML)
അവർ ഉപജാപംനടത്തുന്നു, അവർ പതിയിരിക്കുന്നു, എന്റെ നീക്കങ്ങളവർ നിരീക്ഷിക്കുന്നു, എന്നെ വധിക്കുന്നതിന് വ്യഗ്രതയുള്ളവരായിരിക്കുന്നു.
സങ്കീർത്തനങ്ങൾ 56 : 7 (OCVML)
ദൈവമേ, അവിടത്തെ ക്രോധത്താൽ, രാഷ്ട്രങ്ങളെ തകർത്തുകളയണമേ; അവരുടെ ദുഷ്പ്രവൃത്തികൾനിമിത്തം അവരെ രക്ഷപ്പെടാൻ അനുവദിക്കരുതേ.
സങ്കീർത്തനങ്ങൾ 56 : 8 (OCVML)
എന്റെ ദുരിതങ്ങളുടെ കണക്കു സൂക്ഷിക്കണമേ; എന്റെ കണ്ണീർക്കണങ്ങൾ അങ്ങയുടെ തുരുത്തിയിൽ സൂക്ഷിക്കണമേ— അവ അങ്ങയുടെ ചുരുളിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ?
സങ്കീർത്തനങ്ങൾ 56 : 9 (OCVML)
ഞാൻ സഹായത്തിനായി അപേക്ഷിക്കുമ്പോൾ എന്റെ ശത്രുക്കൾ പിന്തിരിയും. ദൈവം എന്റെ പക്ഷത്താണ് എന്ന് ഇങ്ങനെ ഞാൻ അറിയും.
സങ്കീർത്തനങ്ങൾ 56 : 10 (OCVML)
ദൈവത്തിൽ, അവിടത്തെ വാഗ്ദാനത്തിൽ ഞാൻ പുകഴുന്നു അതേ, യഹോവയിൽ, അവിടത്തെ വാഗ്ദാനത്തിൽ ഞാൻ പുകഴുന്നു—
സങ്കീർത്തനങ്ങൾ 56 : 11 (OCVML)
ദൈവത്തിൽ ഞാൻ ആശ്രയിക്കുന്നു, ഞാൻ നിർഭയനായിരിക്കും. മനുഷ്യന് എന്നോട് എന്തുചെയ്യാൻ കഴിയും?
സങ്കീർത്തനങ്ങൾ 56 : 12 (OCVML)
എന്റെ ദൈവമേ, അങ്ങയോടുള്ള ശപഥം നിറവേറ്റാൻ ഞാൻ കടപ്പെട്ടിരിക്കുന്നു; എന്റെ സ്തോത്രയാഗങ്ങൾ ഞാൻ അങ്ങേക്ക് അർപ്പിക്കും.
സങ്കീർത്തനങ്ങൾ 56 : 13 (OCVML)
കാരണം ഞാൻ ദൈവമുമ്പാകെ ജീവന്റെ വെളിച്ചത്തിൽ നടക്കേണ്ടതിന്, അവിടന്ന് എന്നെ മരണത്തിൽനിന്നും എന്റെ കാലുകളെ വീഴ്ചയിൽനിന്നും രക്ഷിച്ചല്ലോ. സംഗീതസംവിധായകന്. “നശിപ്പിക്കരുതേ” എന്ന രാഗത്തിൽ.† സങ്കീ. 3:8-ലെ കുറിപ്പ് കാണുക.
❮
❯
1
2
3
4
5
6
7
8
9
10
11
12
13