സങ്കീർത്തനങ്ങൾ 66 : 1 (OCVML)
സർവഭൂമിയുമേ, ദൈവത്തിന് ആനന്ദത്തോടെ ആർപ്പിടുക!
സങ്കീർത്തനങ്ങൾ 66 : 2 (OCVML)
അവിടത്തെ നാമത്തിന്റെ മഹത്ത്വം ആലപിക്കുക; അവിടത്തെ സ്തുതി തേജസ്സേറിയതാക്കുക.
സങ്കീർത്തനങ്ങൾ 66 : 3 (OCVML)
ദൈവത്തോടു പറയുക: “അവിടത്തെ പ്രവൃത്തികൾ എത്ര ഭീതിജനകം! അവിടത്തെ ശക്തി അതിമഹത്തായതാണ് അതുകൊണ്ട് അങ്ങയുടെ ശത്രുക്കൾ അങ്ങയുടെ കാൽക്കൽവീഴുന്നു.
സങ്കീർത്തനങ്ങൾ 66 : 4 (OCVML)
സർവഭൂമിയും തിരുമുമ്പിൽ താണുവണങ്ങുന്നു; അവർ അവിടത്തേക്ക് സ്തുതിപാടുന്നു, അവിടത്തെ നാമത്തിന് സ്തുതിഗീതം ആലപിക്കുന്നു.” QSS സേലാ.SE
സങ്കീർത്തനങ്ങൾ 66 : 5 (OCVML)
ദൈവത്തിന്റെ പ്രവൃത്തികളെ വന്നു കാണുക, മനുഷ്യപുത്രന്മാർക്കുവേണ്ടി അവിടന്ന് വിസ്മയാവഹമായ കാര്യങ്ങൾ ചെയ്യുന്നു!
സങ്കീർത്തനങ്ങൾ 66 : 6 (OCVML)
അവിടന്ന് സമുദ്രത്തെ ഉണങ്ങിയ നിലമാക്കി, അവർ നദിയുടെ അടിത്തട്ടിലൂടെ കാൽനടയായി പോയി— വരിക, നമുക്ക് ദൈവത്തിൽ ആനന്ദിക്കാം.
സങ്കീർത്തനങ്ങൾ 66 : 7 (OCVML)
അവിടന്ന് തന്റെ ശക്തിയാൽ എന്നേക്കും വാഴുന്നു, അവിടത്തെ കണ്ണുകൾ രാഷ്ട്രങ്ങളെ വീക്ഷിക്കുന്നു— മത്സരിക്കുന്നവർ അവിടത്തേക്കെതിരേ തങ്ങളെത്തന്നെ ഉയർത്താതിരിക്കട്ടെ. QSS സേലാ.SE
സങ്കീർത്തനങ്ങൾ 66 : 8 (OCVML)
സകലജനതകളുമേ, നമ്മുടെ ദൈവത്തെ വാഴ്ത്തുക, അവിടത്തേക്കുള്ള സ്തുതിനാദമെങ്ങും മുഴങ്ങട്ടെ;
സങ്കീർത്തനങ്ങൾ 66 : 9 (OCVML)
അവിടന്ന് നമ്മുടെ ജീവനെ സംരക്ഷിച്ചു നമ്മുടെ കാലടികൾ വഴുതാൻ സമ്മതിച്ചതുമില്ല.
സങ്കീർത്തനങ്ങൾ 66 : 10 (OCVML)
ദൈവമേ, അവിടന്ന് ഞങ്ങളെ പരിശോധിച്ചിരിക്കുന്നു; വെള്ളി ഊതിക്കഴിക്കുന്നതുപോലെ അങ്ങു ഞങ്ങളെ സ്ഫുടംചെയ്തിരിക്കുന്നു.
സങ്കീർത്തനങ്ങൾ 66 : 11 (OCVML)
അവിടന്ന് ഞങ്ങളെ തടവിലാക്കുകയും ഞങ്ങളുടെ മുതുകിൽ വലിയ ഭാരം ചുമത്തുകയും ചെയ്തിരിക്കുന്നു.
സങ്കീർത്തനങ്ങൾ 66 : 12 (OCVML)
അവിടന്ന് മനുഷ്യരെ ഞങ്ങളുടെ തലയ്ക്കുമീതേ ഓടുമാറാക്കി; ഞങ്ങൾ തീയിലും വെള്ളത്തിലുംകൂടി കടന്നുപോയി, എങ്കിലും അങ്ങ് ഞങ്ങളെ സമൃദ്ധമായ ഒരു സ്ഥലത്തേക്ക് കൊണ്ടുവന്നിരിക്കുന്നു.
സങ്കീർത്തനങ്ങൾ 66 : 13 (OCVML)
ഹോമയാഗങ്ങളുമായി ഞാൻ അവിടത്തെ മന്ദിരത്തിൽ പ്രവേശിച്ച്, അങ്ങയോടുള്ള എന്റെ നേർച്ചകൾ നിറവേറ്റും—
സങ്കീർത്തനങ്ങൾ 66 : 14 (OCVML)
ഞാൻ ദുരിതത്തിലായിരുന്നപ്പോൾ എന്റെ അധരങ്ങൾ ഉച്ചരിച്ചതും എന്റെ വായ് സംസാരിച്ചതുമായ നേർച്ചകൾതന്നെ.
സങ്കീർത്തനങ്ങൾ 66 : 15 (OCVML)
ഞാൻ അങ്ങേക്ക് തടിച്ചുകൊഴുത്ത മൃഗങ്ങൾ ഹോമയാഗമായി അർപ്പിക്കും ഹൃദ്യസുഗന്ധമായി ആട്ടുകൊറ്റനെയും; ഞാൻ കാളകളെയും ആടുകളെയും അർപ്പിക്കും. QSS സേലാ.SE
സങ്കീർത്തനങ്ങൾ 66 : 16 (OCVML)
ദൈവത്തെ ഭയപ്പെടുന്ന സകലരുമേ, വന്നു കേൾക്കുക; അവിടന്ന് എനിക്കുവേണ്ടി ചെയ്തത് ഞാൻ നിങ്ങളെ അറിയിക്കാം.
സങ്കീർത്തനങ്ങൾ 66 : 17 (OCVML)
ഞാൻ എന്റെ വാകൊണ്ട് അവിടത്തോട് നിലവിളിച്ചു; അവിടത്തെ സ്തുതി എന്റെ നാവിന്മേൽ ഉണ്ടായിരുന്നു.
സങ്കീർത്തനങ്ങൾ 66 : 18 (OCVML)
ഞാൻ എന്റെ ഹൃദയത്തിൽ പാപം പരിപോഷിപ്പിച്ചിരുന്നെങ്കിൽ, കർത്താവ് ശ്രദ്ധിക്കുകയില്ലായിരുന്നു.
സങ്കീർത്തനങ്ങൾ 66 : 19 (OCVML)
എന്നാൽ ദൈവം ശ്രദ്ധിച്ചിരിക്കുന്നു, നിശ്ചയം എന്റെ പ്രാർഥന കേട്ടുമിരിക്കുന്നു.
സങ്കീർത്തനങ്ങൾ 66 : 20 (OCVML)
എന്റെ പ്രാർഥന നിരസിക്കാതെയും അവിടത്തെ സ്നേഹം തടഞ്ഞുവെക്കാതെയുമിരുന്ന ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ. സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ.* സങ്കീ. 3:8-ലെ കുറിപ്പ് കാണുക.
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20