സങ്കീർത്തനങ്ങൾ 67 : 1 (OCVML)
ദൈവം നമ്മോട് കൃപാലുവായിരിക്കുകയും നമ്മെ അനുഗ്രഹിക്കുകയും ചെയ്യട്ടെ, തിരുമുഖം നമ്മുടെമേൽ പ്രകാശിപ്പിക്കുകയും ചെയ്യട്ടെ— QSS സേലാ.SE
സങ്കീർത്തനങ്ങൾ 67 : 2 (OCVML)
അങ്ങനെ അവിടത്തെ മാർഗം ഭൂതലത്തിലെങ്ങും അറിയപ്പെടട്ടെ, അവിടത്തെ രക്ഷ സകലരാഷ്ട്രങ്ങളിലും.
സങ്കീർത്തനങ്ങൾ 67 : 3 (OCVML)
ദൈവമേ, ജനതകൾ അങ്ങയെ സ്തുതിക്കട്ടെ; സകലജനതകളും അങ്ങയെ സ്തുതിക്കട്ടെ.
സങ്കീർത്തനങ്ങൾ 67 : 4 (OCVML)
രാഷ്ട്രങ്ങൾ ആഹ്ലാദത്തോടെ ആനന്ദഗീതം ആലപിക്കട്ടെ, കാരണം അങ്ങ് ജനതകളെ നീതിപൂർവം ഭരിക്കുകയും ഭൂമിയിലെ രാഷ്ട്രങ്ങളെ നയിക്കുകയും ചെയ്യുന്നു. QSS സേലാ.SE
സങ്കീർത്തനങ്ങൾ 67 : 5 (OCVML)
ദൈവമേ, ജനതകൾ അങ്ങയെ സ്തുതിക്കട്ടെ; സകലജനതകളും അങ്ങയെ സ്തുതിക്കട്ടെ.
സങ്കീർത്തനങ്ങൾ 67 : 6 (OCVML)
അപ്പോൾ ഭൂമി അതിന്റെ വിളവ് നൽകുന്നു; ദൈവം, നമ്മുടെ ദൈവം, നമ്മെ അനുഗ്രഹിക്കും.
സങ്കീർത്തനങ്ങൾ 67 : 7 (OCVML)
അതേ, ദൈവം നമ്മെ അനുഗ്രഹിക്കും, അങ്ങനെ ഭൂമിയിലെ സകലജനതകളും അവിടത്തെ ഭയപ്പെടും. സംഗീതസംവിധായകന്.* സങ്കീ. 3:8-ലെ കുറിപ്പ് കാണുക.
❮
❯