സങ്കീർത്തനങ്ങൾ 7 : 1 (OCVML)
എന്റെ ദൈവമായ യഹോവേ, അങ്ങയിൽ ഞാൻ അഭയംതേടുന്നു; എന്നെ വേട്ടയാടുന്ന എല്ലാവരിൽനിന്നും എന്നെ രക്ഷിച്ച് മോചിപ്പിക്കണമേ,
സങ്കീർത്തനങ്ങൾ 7 : 2 (OCVML)
അല്ലായ്കിൽ ഒരു സിംഹം കടിച്ചുകീറുന്നതുപോലെ അവരെന്നെ കീറിക്കളയുകയും ആർക്കും മോചിപ്പിക്കാൻ കഴിയാത്തവിധം എന്നെ കഷണംകഷണമായി ചീന്തിക്കളയുകയും ചെയ്യും.
സങ്കീർത്തനങ്ങൾ 7 : 3 (OCVML)
എന്റെ ദൈവമായ യഹോവേ, ഞാൻ ഇതു ചെയ്തിട്ടുണ്ടെങ്കിൽ എന്റെ കൈയിൽ അതിക്രമമുണ്ടെങ്കിൽ—
സങ്കീർത്തനങ്ങൾ 7 : 4 (OCVML)
എന്നോടു സഖ്യത്തിലിരുന്നവരോടു ഞാൻ തിന്മ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അകാരണമായി എന്റെ ശത്രുവിനെ കൊള്ളയിട്ടിട്ടുണ്ടെങ്കിൽ—
സങ്കീർത്തനങ്ങൾ 7 : 5 (OCVML)
എന്റെ ശത്രു എന്നെ പിൻതുടർന്നു കീഴ്പ്പെടുത്തട്ടെ; അവരെന്റെ ജീവൻ നിലത്തിട്ടു ചവിട്ടിമെതിക്കുകയും എന്റെ അഭിമാനത്തെ പൂഴിയിലമർത്തുകയും ചെയ്യട്ടെ. QSS സേലാ.SE
സങ്കീർത്തനങ്ങൾ 7 : 6 (OCVML)
യഹോവേ, കോപത്തോടെ എഴുന്നേൽക്കണമേ; എന്റെ എതിരാളികളുടെ കോപത്തിനെതിരായി ഉണരണമേ. എന്റെ ദൈവമേ, ഉണർന്നാലും, അവിടത്തെ വിധിനിർണയം നടപ്പാക്കിയാലും.
സങ്കീർത്തനങ്ങൾ 7 : 7 (OCVML)
ജനതകൾ അങ്ങേക്കുചുറ്റും വന്നുചേരട്ടെ, ഉത്തുംഗസ്ഥാനത്ത് അങ്ങ് അവർക്കുമീതേ സിംഹാസനസ്ഥൻ ആയിരിക്കുമ്പോൾത്തന്നെ.
സങ്കീർത്തനങ്ങൾ 7 : 8 (OCVML)
യഹോവ ജനതകളെ ന്യായംവിധിക്കട്ടെ. അത്യുന്നതനായ യഹോവേ, എന്റെ നീതിനിഷ്ഠയ്ക്കും സത്യസന്ധതയ്ക്കും അനുസൃതമായി എന്നെ കുറ്റവിമുക്തനാക്കണമേ.
സങ്കീർത്തനങ്ങൾ 7 : 9 (OCVML)
ദുഷ്ടരുടെ അതിക്രമങ്ങൾക്ക് അറുതിവരുത്തുകയും നീതിനിഷ്ഠരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യണമേ— നീതിമാനായ ദൈവമേ, അങ്ങ് ഹൃദയവും മനസ്സും പരിശോധിക്കുന്നല്ലോ.
സങ്കീർത്തനങ്ങൾ 7 : 10 (OCVML)
അത്യുന്നതനായ ദൈവം എന്റെ പരിച* അഥവാ, കർത്താവ് ആകുന്നു, അവിടന്ന് ഹൃദയപരമാർഥികളെ രക്ഷിക്കുന്നു.
സങ്കീർത്തനങ്ങൾ 7 : 11 (OCVML)
ദൈവം നീതിയുള്ള ന്യായാധിപതി ആകുന്നു, അവിടന്ന് ദുഷ്ടരോട് അനുദിനം രോഷംകൊള്ളുന്നു.
സങ്കീർത്തനങ്ങൾ 7 : 12 (OCVML)
മനുഷ്യർ പശ്ചാത്തപിക്കുന്നില്ലെങ്കിൽ, ദൈവം† മൂ.ഭാ. അദ്ദേഹം തന്റെ വാളിനു മൂർച്ചകൂട്ടും; അവിടന്ന് തന്റെ വില്ലുകുലച്ച് ഒരുക്കിവെക്കും.
സങ്കീർത്തനങ്ങൾ 7 : 13 (OCVML)
അവിടന്ന് തന്റെ മാരകായുധങ്ങൾ അവർക്കെതിരേ ഒരുക്കുന്നു; അവിടന്ന് തന്റെ തീയമ്പുകൾ സജ്ജമാക്കുന്നു.
സങ്കീർത്തനങ്ങൾ 7 : 14 (OCVML)
ദുഷ്ടർ തിന്മ ഗർഭംധരിക്കുന്നു; അനർഥം ഉദരത്തിൽ വഹിച്ച് വ്യാജം പ്രസവിക്കുന്നു.
സങ്കീർത്തനങ്ങൾ 7 : 15 (OCVML)
അവർ ഒരു കുഴികുഴിച്ചുണ്ടാക്കുന്നു അവർ കുഴിച്ച കുഴിയിൽത്തന്നെ അവർ വീഴുന്നു.
സങ്കീർത്തനങ്ങൾ 7 : 16 (OCVML)
അവരുടെ ദ്രോഹം അവരെത്തന്നെ ചുറ്റിവരിയുന്നു; അവരുടെ അതിക്രമം അവരുടെ തലയിൽത്തന്നെ പതിക്കുന്നു.
സങ്കീർത്തനങ്ങൾ 7 : 17 (OCVML)
ഞാൻ യഹോവയ്ക്കു സ്തോത്രംചെയ്യും, കാരണം അവിടന്നു നീതിമാനാണ്; അത്യുന്നതനായ യഹോവയുടെ നാമത്തിനു ഞാൻ സ്തുതിപാടും. സംഗീതസംവിധായകന്. ഗഥ്യരാഗത്തിൽ.‡ സങ്കീ. 3:8-ലെ കുറിപ്പ് കാണുക.
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17