സങ്കീർത്തനങ്ങൾ 71 : 1 (OCVML)
യഹോവേ, ഞാൻ അങ്ങയിൽ അഭയംതേടുന്നു; ഞാൻ ഒരുനാളും ലജ്ജിച്ചുപോകരുതേ.
സങ്കീർത്തനങ്ങൾ 71 : 2 (OCVML)
അവിടത്തെ നീതിയിൽ എന്നെ മോചിപ്പിക്കുകയും വിടുവിക്കുകയും ചെയ്യണമേ; അങ്ങയുടെ ചെവി എന്നിലേക്കു ചായ്ച്ച് എന്നെ രക്ഷിക്കണമേ.
സങ്കീർത്തനങ്ങൾ 71 : 3 (OCVML)
എനിക്ക് എപ്പോഴും ഓടിയെത്താൻ കഴിയുന്ന, എന്റെ അഭയമാകുന്ന പാറയാകണമേ. അങ്ങ് എന്റെ പാറയും കോട്ടയും ആകുകയാൽ എന്നെ രക്ഷിക്കാൻ അവിടന്ന് കൽപ്പന നൽകണമേ.
സങ്കീർത്തനങ്ങൾ 71 : 4 (OCVML)
എന്റെ ദൈവമേ, ദുഷ്ടരുടെ കൈയിൽനിന്നും അധർമികളും ക്രൂരരുമായവരുടെ പിടിയിൽനിന്നും എന്നെ മോചിപ്പിക്കണമേ.
സങ്കീർത്തനങ്ങൾ 71 : 5 (OCVML)
കർത്താവായ യഹോവേ, അങ്ങാണ് എന്റെ പ്രത്യാശ, എന്റെ യൗവനംമുതൽ അവിടന്നാണെന്റെ ആശ്രയം.
സങ്കീർത്തനങ്ങൾ 71 : 6 (OCVML)
ജനനംമുതൽ ഞാൻ അങ്ങയിൽ ആശ്രയിച്ചു; അവിടന്നാണ് എന്നെ എന്റെ മാതാവിന്റെ ഗർഭപാത്രത്തിൽനിന്നും പുറത്തെടുത്തത്. ഞാൻ അങ്ങയെ സദാ സ്തുതിക്കും.
സങ്കീർത്തനങ്ങൾ 71 : 7 (OCVML)
ഞാൻ പലർക്കുമൊരു അത്ഭുതവിഷയം ആയിരിക്കുന്നു; എന്നാൽ അവിടന്നാണ് എന്റെ ബലമുള്ള സങ്കേതം.
സങ്കീർത്തനങ്ങൾ 71 : 8 (OCVML)
എന്റെ വായിൽ അങ്ങയുടെ സ്തുതി നിറഞ്ഞിരിക്കുന്നു, ദിവസംമുഴുവനും അത് അവിടത്തെ മഹത്ത്വം വർണിക്കുന്നു.
സങ്കീർത്തനങ്ങൾ 71 : 9 (OCVML)
ഞാൻ വൃദ്ധൻ ആകുമ്പോൾ എന്നെ പുറന്തള്ളരുതേ; എന്റെ ശക്തി ക്ഷയിക്കുമ്പോൾ എന്നെ ഉപേക്ഷിക്കുകയുമരുതേ.
സങ്കീർത്തനങ്ങൾ 71 : 10 (OCVML)
എന്റെ ശത്രുക്കൾ എനിക്കെതിരേ സംസാരിക്കുന്നു; അവർ ഒരുമിച്ച് ഗൂഢാലോചന നടത്തി എന്നെ വധിക്കുന്നതിനായി കാത്തിരിക്കുന്നു.
സങ്കീർത്തനങ്ങൾ 71 : 11 (OCVML)
“ദൈവം ആ മനുഷ്യനെ ഉപേക്ഷിച്ചിരിക്കുന്നു; അയാളെ പിൻതുടർന്ന് പിടികൂടാം, ആരും അയാളെ മോചിപ്പിക്കുകയില്ല,” എന്നിങ്ങനെ അവർ പറയുന്നു.
സങ്കീർത്തനങ്ങൾ 71 : 12 (OCVML)
ദൈവമേ, എന്നിൽനിന്ന് അകന്നിരിക്കരുതേ; എന്റെ ദൈവമേ, എന്നെ സഹായിക്കാൻ വേഗം വരണമേ.
സങ്കീർത്തനങ്ങൾ 71 : 13 (OCVML)
എന്നിൽ കുറ്റം ആരോപിക്കുന്നവർ അപമാനിതരായി നശിക്കട്ടെ; എന്നെ ദ്രോഹിക്കാൻ തുനിയുന്നവർ നിന്ദയാലും ലജ്ജയാലും മൂടപ്പെടട്ടെ.
സങ്കീർത്തനങ്ങൾ 71 : 14 (OCVML)
എന്നാൽ ഞാൻ എപ്പോഴും അങ്ങയിൽ പ്രതീക്ഷ അർപ്പിക്കും; ഞാൻ അങ്ങയെ മേൽക്കുമേൽ സ്തോത്രംചെയ്യും.
സങ്കീർത്തനങ്ങൾ 71 : 15 (OCVML)
ദിവസംമുഴുവനും എന്റെ വായ് അങ്ങയുടെ നീതിയെക്കുറിച്ചും രക്ഷയെക്കുറിച്ചും വർണിക്കും— അവ എന്റെ അറിവിന് അതീതമാണല്ലോ.* മൂ.ഭാ. അവയുടെ എണ്ണം എനിക്കറിഞ്ഞുകൂടാ.
സങ്കീർത്തനങ്ങൾ 71 : 16 (OCVML)
കർത്താവായ യഹോവേ, ഞാൻ വന്ന് അങ്ങയുടെ വീര്യപ്രവൃത്തികൾ ഘോഷിക്കും; അങ്ങയുടെ നീതിപ്രവൃത്തികൾ ഞാൻ ഉദ്ഘോഷിക്കും, അങ്ങയുടേതുമാത്രം.
സങ്കീർത്തനങ്ങൾ 71 : 17 (OCVML)
ദൈവമേ, എന്റെ ബാല്യംമുതൽ അങ്ങ് എന്നെ അഭ്യസിപ്പിച്ചിരിക്കുന്നു, ഇന്നുവരെ ഞാൻ അവിടത്തെ അത്ഭുതപ്രവൃത്തികളെപ്പറ്റി വർണിക്കുന്നു.
സങ്കീർത്തനങ്ങൾ 71 : 18 (OCVML)
എന്റെ ദൈവമേ, എനിക്ക് വാർധക്യവും നരയും വന്നുചേരുമ്പോഴും അടുത്ത തലമുറയോട് അവിടത്തെ ശക്തിയെക്കുറിച്ചും എനിക്കു ശേഷമുള്ള എല്ലാവരോടും അങ്ങയുടെ വീര്യപ്രവൃത്തികളെ പ്രഖ്യാപിക്കുന്നതുവരെയും. എന്നെ ഉപേക്ഷിക്കരുതേ.
സങ്കീർത്തനങ്ങൾ 71 : 19 (OCVML)
ദൈവമേ, അവിടത്തെ നീതി ആകാശത്തോളം എത്തുന്നു. അങ്ങ് മഹത്കാര്യങ്ങൾ ചെയ്തിരിക്കുന്നു. ദൈവമേ, അങ്ങേക്കുതുല്യൻ ആരുള്ളൂ?
സങ്കീർത്തനങ്ങൾ 71 : 20 (OCVML)
ഒട്ടനവധി കഠിനയാതനകളിലൂടെ അവിടന്ന് എന്നെ നടത്തിയെങ്കിലും അവിടന്ന് എന്റെ ജീവൻ പുനരുദ്ധരിക്കും; ഭൂമിയുടെ അഗാധതലങ്ങളിൽനിന്നും അവിടന്നെന്നെ ഉയർത്തിക്കൊണ്ടുവരും.
സങ്കീർത്തനങ്ങൾ 71 : 21 (OCVML)
അവിടന്ന് എന്റെ ബഹുമതി വർധിപ്പിച്ച് ഒരിക്കൽക്കൂടി എന്നെ ആശ്വസിപ്പിക്കും.
സങ്കീർത്തനങ്ങൾ 71 : 22 (OCVML)
കിന്നരവാദ്യത്തോടെ ഞാൻ അങ്ങയെ വാഴ്ത്തിപ്പാടും എന്റെ ദൈവമേ, അവിടന്ന് വിശ്വസ്തനാണല്ലോ; ഇസ്രായേലിന്റെ പരിശുദ്ധനേ, വീണ മീട്ടി ഞാൻ അങ്ങേക്ക് സ്തുതിപാടും.
സങ്കീർത്തനങ്ങൾ 71 : 23 (OCVML)
ഞാൻ അങ്ങേക്ക് സ്തുതിപാടുമ്പോൾ എന്റെ അധരങ്ങളും അങ്ങ് വിമോചനമേകിയ ഈ ഏഴയും ഘോഷിച്ചാനന്ദിക്കും.
സങ്കീർത്തനങ്ങൾ 71 : 24 (OCVML)
ദിവസംമുഴുവനും എന്റെ നാവ് അങ്ങയുടെ നീതിപ്രവൃത്തികളെ വർണിക്കും, കാരണം എന്നെ ദ്രോഹിക്കാൻ ആഗ്രഹിച്ചവർ ലജ്ജിതരും പരിഭ്രാന്തരും ആയിത്തീർന്നല്ലോ.
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24