സങ്കീർത്തനങ്ങൾ 74 : 1 (OCVML)
ദൈവമേ, അവിടന്ന് ഞങ്ങളെ എന്നേക്കുമായി ഉപേക്ഷിച്ചിരിക്കുന്നതെന്തിന്? അങ്ങയുടെ കോപം അങ്ങയുടെ മേച്ചിൽപ്പുറത്തെ ആടുകൾക്കെതിരേ പുകയുന്നതും എന്തിന്?
സങ്കീർത്തനങ്ങൾ 74 : 2 (OCVML)
അങ്ങ് പുരാതനകാലത്ത് സമ്പാദിച്ച രാഷ്ട്രത്തെ, അവിടന്ന് വീണ്ടെടുത്ത് അവിടത്തെ അനന്തരാവകാശികളാക്കിത്തീർത്ത ജനത്തെയും അവിടത്തെ നിവാസസ്ഥാനമായ സീയോൻ പർവതത്തെയും ഓർക്കണമേ.
സങ്കീർത്തനങ്ങൾ 74 : 3 (OCVML)
അങ്ങയുടെ തൃപ്പാദങ്ങൾ അനന്തമായ ഈ അവശിഷ്ടങ്ങളിലേക്കു തിരിയണമേ, ശത്രു നശിപ്പിച്ച തിരുനിവാസത്തിലെ സകലവസ്തുക്കളിലേക്കുംതന്നെ.
സങ്കീർത്തനങ്ങൾ 74 : 4 (OCVML)
അവിടന്ന് ഞങ്ങളെ സന്ദർശിച്ച സ്ഥലത്ത് അങ്ങയുടെ ശത്രുക്കൾ അട്ടഹാസം മുഴക്കി; അവർ തങ്ങളുടെ കൊടി ഒരു ചിഹ്നമായി ഉയർത്തിയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 74 : 5 (OCVML)
കുറ്റിക്കാട് വെട്ടിനിരത്തുന്നവരെപ്പോലെ അവർ അവരുടെ മഴുവീശി.
സങ്കീർത്തനങ്ങൾ 74 : 6 (OCVML)
അവിടെ ഉണ്ടായിരുന്ന കൊത്തുപണികളെല്ലാം മഴുകൊണ്ടും കൈക്കോടാലികൊണ്ടും വെട്ടിനശിപ്പിച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 74 : 7 (OCVML)
അങ്ങയുടെ വിശുദ്ധമന്ദിരം അവർ അഗ്നിക്കിരയാക്കി, നിലംപൊത്തിച്ചിരിക്കുന്നു; തിരുനാമത്തിന്റെ വാസസ്ഥാനം അവർ അശുദ്ധമാക്കിയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 74 : 8 (OCVML)
“ഞങ്ങൾ അവരെ ഉന്മൂലനംചെയ്യും!” എന്ന് അവർ അവരുടെ ഹൃദയത്തിൽ പറഞ്ഞു. ദേശത്ത് ദൈവത്തെ ആരാധിച്ചിരുന്ന സകലസ്ഥലങ്ങളും അവർ അഗ്നിക്കിരയാക്കി.
സങ്കീർത്തനങ്ങൾ 74 : 9 (OCVML)
ഞങ്ങൾക്ക് യാതൊരു അത്ഭുതചിഹ്നവും ലഭിച്ചിരുന്നില്ല; ഒരു പ്രവാചകനും ശേഷിക്കുന്നില്ല, ഈ സ്ഥിതി എത്രകാലത്തേക്ക് എന്നറിയാവുന്നവർ ഞങ്ങളിൽ ആരുമില്ല.
സങ്കീർത്തനങ്ങൾ 74 : 10 (OCVML)
ദൈവമേ, ശത്രു എത്രനാൾ അങ്ങയെ പരിഹസിക്കും? എതിരാളികൾ അവിടത്തെ നാമത്തെ എന്നേക്കും അധിക്ഷേപിക്കുമോ?
സങ്കീർത്തനങ്ങൾ 74 : 11 (OCVML)
അങ്ങയുടെ കരം, അങ്ങയുടെ വലങ്കൈ എന്തിന് പിൻവലിക്കുന്നു? തിരുക്കരംനീട്ടി അവരെ നശിപ്പിക്കണമേ!
സങ്കീർത്തനങ്ങൾ 74 : 12 (OCVML)
ദൈവമേ, അവിടന്ന് ആകുന്നു പുരാതനകാലംമുതൽ എന്റെ രാജാവ്; അവിടന്ന് ഭൂമിയിൽ രക്ഷ കൊണ്ടുവരുന്നു.
സങ്കീർത്തനങ്ങൾ 74 : 13 (OCVML)
അവിടത്തെ ശക്തിയാൽ അവിടന്ന് സമുദ്രത്തെ വിഭജിച്ചു; സമുദ്രത്തിലെ ഭീകരസത്വങ്ങളുടെ തല അവിടന്ന് തകർത്തു.
സങ്കീർത്തനങ്ങൾ 74 : 14 (OCVML)
ലിവ്യാഥാന്റെ തലകൾ അവിടന്ന് തകർക്കുകയും അങ്ങ് അതിനെ മരുഭൂമിയിലെ ജന്തുക്കൾക്ക് ആഹാരമായി നൽകുകയും ചെയ്തു.
സങ്കീർത്തനങ്ങൾ 74 : 15 (OCVML)
ഉറവുകളും നീർച്ചാലുകളും തുറന്നത് അവിടന്ന് ആകുന്നു; ഒരിക്കലും വറ്റാത്ത നദികളെ അവിടന്നു വറ്റിച്ചുകളഞ്ഞു.
സങ്കീർത്തനങ്ങൾ 74 : 16 (OCVML)
പകൽ അങ്ങയുടേതാകുന്നു, രാത്രിയും അങ്ങേക്കുള്ളതുതന്നെ; അവിടന്ന് സൂര്യചന്ദ്രന്മാരെ സ്ഥാപിച്ചു.
സങ്കീർത്തനങ്ങൾ 74 : 17 (OCVML)
ഭൂമിയുടെ എല്ലാ അതിർത്തികളും നിർണയിച്ചത് അവിടന്നാണ്; ഉഷ്ണകാലവും ശൈത്യകാലവും അവിടന്ന് ഉണ്ടാക്കി.
സങ്കീർത്തനങ്ങൾ 74 : 18 (OCVML)
യഹോവേ, ശത്രു അങ്ങയെ പരിഹസിച്ചത് എങ്ങനെയെന്നും ഭോഷർ തിരുനാമത്തെ അധിക്ഷേപിക്കുന്നത് എങ്ങനെയെന്നും ഓർക്കണമേ.
സങ്കീർത്തനങ്ങൾ 74 : 19 (OCVML)
അങ്ങയുടെ പ്രാവിന്റെ* പ്രാവിനെ ഇസ്രായേലിനോട് തുലനംചെയ്തിരിക്കുന്നു; ഹോശ. 7:11 കാണുക. ജീവൻ, ദുഷ്ടമൃഗങ്ങൾക്ക് ഏൽപ്പിച്ചുകൊടുക്കരുതേ; അങ്ങയുടെ അഗതികളുടെ ജീവനെ എന്നേക്കും മറക്കരുതേ.
സങ്കീർത്തനങ്ങൾ 74 : 20 (OCVML)
അവിടത്തെ ഉടമ്പടി ഓർക്കണമേ, ഭൂമിയുടെ അന്ധകാരസ്ഥലങ്ങളിൽ അതിക്രമങ്ങൾ അധികരിച്ചിരിക്കുന്നല്ലോ.
സങ്കീർത്തനങ്ങൾ 74 : 21 (OCVML)
പീഡിതർ അപമാനിതരായി പിന്തിരിയാൻ അനുവദിക്കരുതേ; ദരിദ്രരും അഗതികളും അവിടത്തെ നാമത്തെ വാഴ്ത്തട്ടെ.
സങ്കീർത്തനങ്ങൾ 74 : 22 (OCVML)
ദൈവമേ, എഴുന്നേൽക്കണമേ, അങ്ങയുടെ ഭാഗം പ്രതിരോധിക്കണമേ; ദിവസംമുഴുവനും ഭോഷർ അങ്ങയെ അപഹസിക്കുന്നത് ഓർക്കണമേ.
സങ്കീർത്തനങ്ങൾ 74 : 23 (OCVML)
അങ്ങയുടെ എതിരാളികളുടെ ആരവം അവഗണിക്കരുതേ, അങ്ങയുടെ ശത്രുക്കളുടെ നിരന്തരമായി ഉയരുന്ന അട്ടഹാസങ്ങൾ മറക്കരുതേ. സംഗീതസംവിധായകന്. “നശിപ്പിക്കരുതേ” എന്ന രാഗത്തിൽ. സങ്കീ. 3:8-ലെ കുറിപ്പ് കാണുക.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23