സങ്കീർത്തനങ്ങൾ 77 : 1 (OCVML)
സഹായത്തിനായി ഞാൻ ദൈവത്തോട് ഉച്ചത്തിൽ നിലവിളിച്ചു എന്റെ മുറവിളി കേൾക്കാനായി ഞാൻ ദൈവത്തോട് നിലവിളിച്ചു.
സങ്കീർത്തനങ്ങൾ 77 : 2 (OCVML)
ഞാൻ ദുരിതത്തിലായിരുന്നപ്പോൾ കർത്താവിനെ അന്വേഷിച്ചു; രാത്രിയിൽ ഞാൻ എന്റെ കൈകൾ അങ്ങയിലേക്കു വിശ്രമംനൽകാതെ നീട്ടി, എന്നാൽ ഞാൻ ആശ്വാസം കണ്ടെത്തിയില്ല.
സങ്കീർത്തനങ്ങൾ 77 : 3 (OCVML)
ദൈവമേ, ഞാൻ അങ്ങയെ ഓർത്ത് ഞരങ്ങിക്കൊണ്ടിരുന്നു; ധ്യാനമഗ്നനായി എന്റെ ആത്മാവ് തളർന്നുപോകുകയും ചെയ്തു. QSS സേലാ.SE
സങ്കീർത്തനങ്ങൾ 77 : 4 (OCVML)
എന്റെ കൺപോളകൾക്ക് അങ്ങ് ഉറക്കം തടുത്തിരിക്കുന്നു; സംസാരിക്കാൻ ആകാതെ ഞാൻ വിഷമസന്ധിയിലായി.
സങ്കീർത്തനങ്ങൾ 77 : 5 (OCVML)
പൂർവദിവസങ്ങളെപ്പറ്റിയും പണ്ടത്തെ സംവത്സരങ്ങളെപ്പറ്റിയും ഞാൻ ചിന്തിച്ചു;
സങ്കീർത്തനങ്ങൾ 77 : 6 (OCVML)
രാത്രികാലങ്ങളിൽ ഞാൻ എന്റെ പാട്ടുകളെല്ലാം ഓർത്തെടുത്തു. എന്റെ ഹൃദയം ചിന്താധീനമാകുകയും എന്റെ ആത്മാവ് ആലോചനാഭരിതമാകുകയും ചെയ്തു.
സങ്കീർത്തനങ്ങൾ 77 : 7 (OCVML)
“കർത്താവ് എന്നെ എന്നേക്കുമായി തള്ളിക്കളയുമോ? അവിടന്ന് ഇനിയൊരിക്കലും എന്നോട് ദയാലുവായിരിക്കുകയില്ലേ?
സങ്കീർത്തനങ്ങൾ 77 : 8 (OCVML)
അവിടത്തെ അചഞ്ചലസ്നേഹം എന്നേക്കും ഇല്ലാതായോ? അവിടത്തെ വാഗ്ദാനം എക്കാലത്തേക്കും നിലച്ചുപോയോ?
സങ്കീർത്തനങ്ങൾ 77 : 9 (OCVML)
ദൈവം കരുണചൊരിയുന്നതിനു മറന്നുപോയോ? അവിടന്ന് കോപത്തിൽ തന്റെ കരുണാവർഷം അടച്ചുകളഞ്ഞോ?” QSS സേലാ.SE
സങ്കീർത്തനങ്ങൾ 77 : 10 (OCVML)
അപ്പോൾ ഞാൻ ഇപ്രകാരം പറഞ്ഞു: “അത്യുന്നതന്റെ വലങ്കൈ എന്നിൽനിന്നു മാറിപ്പോയതാണ് എന്റെ ദുഃഖകാരണം.
സങ്കീർത്തനങ്ങൾ 77 : 11 (OCVML)
ഞാൻ യഹോവയുടെ പ്രവൃത്തികളെ ഓർക്കും; അതേ, പുരാതനകാലംമുതലുള്ള അവിടത്തെ അത്ഭുതപ്രവൃത്തികൾ ഞാൻ ഓർക്കും.
സങ്കീർത്തനങ്ങൾ 77 : 12 (OCVML)
അവിടത്തെ എല്ലാ പ്രവൃത്തികളും ഞാൻ പരിഗണിക്കും; അവിടത്തെ എല്ലാ വീര്യപ്രവൃത്തികളെക്കുറിച്ചും ഞാൻ ധ്യാനിക്കും.”
സങ്കീർത്തനങ്ങൾ 77 : 13 (OCVML)
ദൈവമേ, അങ്ങയുടെ വഴികൾ പരിശുദ്ധമാകുന്നു. നമ്മുടെ ദൈവത്തെപ്പോലെ ഉന്നതനായ ദേവൻ ആരുള്ളൂ?
സങ്കീർത്തനങ്ങൾ 77 : 14 (OCVML)
അവിടന്ന് അത്ഭുതങ്ങളെ പ്രവർത്തിക്കുന്ന ദൈവമാണ്; അവിടന്ന് ജനതകളുടെ മധ്യേ അവിടത്തെ ശക്തി വെളിപ്പെടുത്തിയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 77 : 15 (OCVML)
അവിടത്തെ ശക്തിയുള്ള കരംകൊണ്ട് അങ്ങയുടെ ജനത്തെ അവിടന്ന് വീണ്ടെടുത്തു, യാക്കോബിന്റെയും യോസേഫിന്റെയും പിൻതലമുറകളെത്തന്നെ. QSS സേലാ.SE
സങ്കീർത്തനങ്ങൾ 77 : 16 (OCVML)
ദൈവമേ, സമുദ്രം അങ്ങയെക്കണ്ടു, ആഴി അങ്ങയെക്കണ്ട് പുളഞ്ഞുപോയി; ആഴങ്ങൾ പ്രകമ്പനംകൊള്ളുകയുംചെയ്യുന്നു.
സങ്കീർത്തനങ്ങൾ 77 : 17 (OCVML)
മേഘങ്ങൾ ജലവർഷം നടത്തി, ആകാശം മുഴക്കത്താൽ മാറ്റൊലികൊണ്ടു; അവിടത്തെ അസ്ത്രങ്ങൾ എല്ലായിടത്തേക്കും ചീറിപ്പാഞ്ഞു.
സങ്കീർത്തനങ്ങൾ 77 : 18 (OCVML)
അങ്ങയുടെ ഇടിനാദം ചുഴലിക്കാറ്റിൽ മുഴങ്ങിക്കേട്ടു, അങ്ങയുടെ മിന്നൽപ്പിണരുകൾ ഭൂതലത്തെ പ്രകാശിപ്പിച്ചു; ഭൂമി വിറയ്ക്കുകയും നടുങ്ങുകയും ചെയ്തു.
സങ്കീർത്തനങ്ങൾ 77 : 19 (OCVML)
അവിടത്തെ കാൽച്ചുവടുകൾ കാണാൻ കഴിയുമായിരുന്നില്ലെങ്കിലും, അവിടത്തെ പാത സമുദ്രത്തിലൂടെയും അവിടത്തെ വഴികൾ പെരുവെള്ളത്തിലൂടെയും ആയിരുന്നു.
സങ്കീർത്തനങ്ങൾ 77 : 20 (OCVML)
മോശയുടെയും അഹരോന്റെയും കരങ്ങളിലൂടെ, അവിടത്തെ ജനത്തെ അങ്ങ് ഒരു ആട്ടിൻപറ്റത്തെപ്പോലെ നയിച്ചു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20