സങ്കീർത്തനങ്ങൾ 8 : 1 (OCVML)
ഞങ്ങളുടെ കർത്താവായ യഹോവേ, അവിടത്തെ നാമം സർവഭൂമിയിലും എത്രമഹനീയം! അങ്ങയുടെ മഹത്ത്വം അവിടന്ന് ആകാശത്തിൽ സ്ഥാപിച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 8 : 2 (OCVML)
ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും സ്തുതികളിൽ* ഗ്രീക്കു കൈ.പ്ര. നാവുകൾ വാഴ്ത്തിപ്പാടുന്നു. മത്താ. 21:16 കാണുക. അവിടത്തെ ശത്രുക്കൾക്കെതിരേ ഒരു കോട്ട പണിതിരിക്കുന്നു വൈരികളെയും പ്രതികാരദാഹികളെയും നിശ്ശബ്ദരാക്കുന്നതിനുതന്നെ.
സങ്കീർത്തനങ്ങൾ 8 : 3 (OCVML)
അവിടത്തെ വിരലുകളുടെ പണിയായ ആകാശം, അങ്ങു സ്ഥാപിച്ച ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിവയെ നോക്കുമ്പോൾ,
സങ്കീർത്തനങ്ങൾ 8 : 4 (OCVML)
അവിടത്തെ പരിഗണനയിൽ വരാൻമാത്രം മാനവവംശം എന്തുള്ളൂ, അങ്ങയുടെ കരുതൽ ലഭിക്കാൻ മനുഷ്യപുത്രൻ എന്തുമാത്രം?
സങ്കീർത്തനങ്ങൾ 8 : 5 (OCVML)
അങ്ങ് അവരെ† അഥവാ, മനുഷ്യപുത്രനെ ദൂതന്മാരെക്കാൾ ‡ അഥവാ, ദൈവത്തെക്കാൾ അൽപ്പംമാത്രം താഴ്ത്തി; തേജസ്സും ബഹുമാനവും അവരെ § അഥവാ, അവനെ മകുടമായി അണിയിച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 8 : 6 (OCVML)
അവിടത്തെ കൈവേലകളുടെമേൽ അങ്ങേക്ക് ആധിപത്യം നൽകി; സകലതും അവിടത്തെ കാൽക്കീഴാക്കിയിരിക്കുന്നു—
സങ്കീർത്തനങ്ങൾ 8 : 7 (OCVML)
ആടുകൾ, കന്നുകാലികൾ, കാട്ടിലെ സകലമൃഗങ്ങൾ,
സങ്കീർത്തനങ്ങൾ 8 : 8 (OCVML)
ആകാശത്തിലെ പറവകൾ, സമുദ്രത്തിലെ മത്സ്യങ്ങൾ, സമുദ്രമാർഗേ ചരിക്കുന്ന എല്ലാറ്റിനെയുംതന്നെ.
സങ്കീർത്തനങ്ങൾ 8 : 9 (OCVML)
ഞങ്ങളുടെ കർത്താവായ യഹോവേ, അവിടത്തെ നാമം സർവഭൂമിയിലും എത്രമഹനീയം! സംഗീതസംവിധായകന്. “പുത്രവിയോഗരാഗത്തിൽ.”* സങ്കീ. 3:8-ലെ കുറിപ്പ് കാണുക.
❮
❯