സങ്കീർത്തനങ്ങൾ 80 : 1 (OCVML)
യോസേഫിനെ ആട്ടിൻകൂട്ടത്തെപ്പോലെ നയിക്കുന്ന ഇസ്രായേലിന്റെ ഇടയനേ, കേൾക്കണമേ. കെരൂബുകളിൻമീതേ സിംഹാസനസ്ഥനായവനേ, പ്രകാശിക്കണമേ.
സങ്കീർത്തനങ്ങൾ 80 : 2 (OCVML)
എഫ്രയീമിന്റെയും ബെന്യാമീന്റെയും മനശ്ശെയുടെയും മുന്നിൽത്തന്നെ. അങ്ങയുടെ ശക്തി ഉണർത്തണമേ; ഞങ്ങളുടെ രക്ഷയ്ക്കായി വരണമേ.
സങ്കീർത്തനങ്ങൾ 80 : 3 (OCVML)
ദൈവമേ, ഞങ്ങളെ പുനരുദ്ധരിക്കണമേ; ഞങ്ങൾ രക്ഷപ്പെടുന്നതിനുവേണ്ടി, തിരുമുഖം ഞങ്ങളുടെമേൽ പ്രകാശിപ്പിക്കണമേ.
സങ്കീർത്തനങ്ങൾ 80 : 4 (OCVML)
സൈന്യങ്ങളുടെ ദൈവമായ യഹോവേ, ഇനിയും എത്രനാൾ, അങ്ങയുടെ ജനത്തിന്റെ പ്രാർഥനയ്ക്കെതിരേ അങ്ങയുടെ കോപം പുകഞ്ഞുകൊണ്ടിരിക്കും?
സങ്കീർത്തനങ്ങൾ 80 : 5 (OCVML)
അങ്ങ് കണ്ണീരിന്റെ അപ്പം അവർക്ക് ഭക്ഷിക്കാൻ നൽകി; കുടിക്കുന്നതിനായി അവരുടെ പാത്രത്തിൽ നിറച്ചിരിക്കുന്നതും കണ്ണീർതന്നെ.
സങ്കീർത്തനങ്ങൾ 80 : 6 (OCVML)
അവിടന്ന് ഞങ്ങളെ അയൽവാസികൾക്ക് ഒരു കലഹകാരണമാക്കിയിരിക്കുന്നു, ഞങ്ങളുടെ ശത്രുക്കൾ ഞങ്ങളെ പരിഹസിക്കുന്നു.
സങ്കീർത്തനങ്ങൾ 80 : 7 (OCVML)
സൈന്യങ്ങളുടെ ദൈവമേ, ഞങ്ങളെ പുനരുദ്ധരിക്കണമേ; ഞങ്ങൾ രക്ഷപ്പെടുന്നതിനുവേണ്ടി, തിരുമുഖം ഞങ്ങളുടെമേൽ പ്രകാശിപ്പിക്കണമേ.
സങ്കീർത്തനങ്ങൾ 80 : 8 (OCVML)
അങ്ങ് ഈജിപ്റ്റിൽനിന്ന് ഒരു മുന്തിരിവള്ളി പറിച്ചുനട്ടിരിക്കുന്നു; അവിടന്ന് രാഷ്ട്രങ്ങളെ തുരത്തിയോടിച്ച് അതിനെ നട്ടിരിക്കുന്നു.
സങ്കീർത്തനങ്ങൾ 80 : 9 (OCVML)
അതിനായി അങ്ങ് നിലമൊരുക്കി, അതു വേരൂന്നി ദേശത്തെല്ലാം പടർന്നു.
സങ്കീർത്തനങ്ങൾ 80 : 10 (OCVML)
അതിന്റെ നിഴൽ പർവതങ്ങളെ ആവരണംചെയ്തു, അതിന്റെ ശാഖകൾ വൻ ദേവദാരുക്കളെ മൂടുകയും ചെയ്തു.
സങ്കീർത്തനങ്ങൾ 80 : 11 (OCVML)
അതിന്റെ ശാഖകൾ മെഡിറ്ററേനിയൻകടലോരംവരെ നീട്ടിയിരിക്കുന്നു, അതിന്റെ ചില്ലകൾ യൂഫ്രട്ടീസ് നദിവരെയും.
സങ്കീർത്തനങ്ങൾ 80 : 12 (OCVML)
വഴിപോക്കരെല്ലാം അതിന്റെ കുലകൾ പറിച്ചെടുക്കാൻ പാകത്തിന് അങ്ങ് അതിന്റെ മതിലുകൾ തകർത്തത് എന്തിന്?
സങ്കീർത്തനങ്ങൾ 80 : 13 (OCVML)
കാട്ടുപന്നികൾ വന്ന് അതിനെ നശിപ്പിക്കുകയും വയലിലെ മൃഗങ്ങൾ അവ തിന്നുകളയുകയും ചെയ്യുന്നു.
സങ്കീർത്തനങ്ങൾ 80 : 14 (OCVML)
സൈന്യങ്ങളുടെ ദൈവമേ, ഞങ്ങളിലേക്കു മടങ്ങിവരണമേ! സ്വർഗത്തിൽനിന്ന് നോക്കി കടാക്ഷിക്കണമേ! അവിടത്തെ വലതുകരംതന്നെ നട്ട
സങ്കീർത്തനങ്ങൾ 80 : 15 (OCVML)
ഈ വേരിനെ, അവിടത്തെ വലങ്കൈതന്നെ വളർത്തിയെടുത്ത ഈ മുന്തിരിവള്ളിയെ* അഥവാ, പുത്രനെ കാത്തുസൂക്ഷിക്കണമേ.
സങ്കീർത്തനങ്ങൾ 80 : 16 (OCVML)
അവിടത്തെ മുന്തിരിവള്ളിയെ വെട്ടിവീഴ്ത്തിയിരിക്കുന്നു, അതിനെ തീവെച്ചു നശിപ്പിച്ചിരിക്കുന്നു; അവിടത്തെ ശാസനയാൽ അങ്ങയുടെ ജനം നശിക്കുന്നു.
സങ്കീർത്തനങ്ങൾ 80 : 17 (OCVML)
അങ്ങയുടെ കരം അവിടത്തെ വലതുഭാഗത്തെ പുരുഷന്റെമേൽ വെക്കണമേ, അങ്ങേക്കുവേണ്ടി അങ്ങ് ശക്തിപ്പെടുത്തിയ മനുഷ്യപുത്രന്റെമേൽത്തന്നെ.
സങ്കീർത്തനങ്ങൾ 80 : 18 (OCVML)
അപ്പോൾ ഞങ്ങൾ അങ്ങയെവിട്ട് പിന്തിരിയുകയില്ല; ഞങ്ങളെ പുനരുജ്ജീവിപ്പിക്കണമേ, അങ്ങനെ ഞങ്ങൾ തിരുനാമം വിളിച്ചപേക്ഷിക്കും.
സങ്കീർത്തനങ്ങൾ 80 : 19 (OCVML)
സൈന്യങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ പുനരുദ്ധരിക്കണമേ; ഞങ്ങൾ രക്ഷപ്പെടുന്നതിനുവേണ്ടി, തിരുമുഖം ഞങ്ങളുടെമേൽ പ്രകാശിപ്പിക്കണമേ. സംഗീതസംവിധായകന്. ഗഥ്യരാഗത്തിൽ.† സങ്കീ. 3:8-ലെ കുറിപ്പ് കാണുക.
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19