സങ്കീർത്തനങ്ങൾ 82 : 1 (OCVML)
ദൈവം മഹാസഭയിൽ ആധ്യക്ഷ്യംവഹിക്കുന്നു; അവിടന്ന് ദേവന്മാർക്കിടയിൽ ന്യായംവിധിക്കുന്നു:
സങ്കീർത്തനങ്ങൾ 82 : 2 (OCVML)
“എത്രനാൾ നിങ്ങൾ അനീതിക്കായി നിലകൊള്ളുകയും ദുഷ്ടരോട് പക്ഷപാതംകാണിക്കുകയും ചെയ്യും. QSS സേലാSE
സങ്കീർത്തനങ്ങൾ 82 : 3 (OCVML)
അനാഥർക്കും ദുർബലർക്കുമായി നിലകൊള്ളുക; ദരിദ്രർക്കും പീഡിതർക്കും ന്യായപാലനം ചെയ്യുക.
സങ്കീർത്തനങ്ങൾ 82 : 4 (OCVML)
അഗതികളെയും ദുർബലരെയും മോചിപ്പിക്കുക; അവരെ ദുഷ്ടരുടെ കൈകളിൽനിന്ന് വിടുവിക്കുക.
സങ്കീർത്തനങ്ങൾ 82 : 5 (OCVML)
“അവർ ഒന്നും അറിയുന്നില്ല, അവർ ഒന്നും മനസ്സിലാക്കുന്നില്ല. അവർ അന്ധകാരത്തിൽ തപ്പിത്തടയുന്നു; ഭൂമിയുടെ അടിസ്ഥാനങ്ങളെല്ലാം ഇളകിയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 82 : 6 (OCVML)
“ ‘നിങ്ങൾ ദേവന്മാർ, എന്നും നിങ്ങൾ എല്ലാവരും അത്യുന്നതന്റെ മക്കൾ എന്നും ഞാൻ പറഞ്ഞു.’
സങ്കീർത്തനങ്ങൾ 82 : 7 (OCVML)
എന്നാൽ വെറും മനുഷ്യരെപ്പോലെ നിങ്ങൾ മരിക്കും; ഭരണാധിപരിൽ ഒരാളെപ്പോലെ നിങ്ങൾ വീണുപോകും.”
സങ്കീർത്തനങ്ങൾ 82 : 8 (OCVML)
ദൈവമേ, എഴുന്നേൽക്കണമേ, ഭൂമിയെ വിധിക്കണമേ, കാരണം സകലരാഷ്ട്രങ്ങളും അങ്ങയുടെ അവകാശമാണല്ലോ.

1 2 3 4 5 6 7 8