സങ്കീർത്തനങ്ങൾ 87 : 1 (OCVML)
യഹോവ വിശുദ്ധപർവതത്തിൽ തന്റെ നഗരം സ്ഥാപിച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 87 : 2 (OCVML)
യാക്കോബിന്റെ സകലനിവാസസ്ഥാനങ്ങളെക്കാളും സീയോന്റെ കവാടങ്ങളെ അവിടന്ന് സ്നേഹിക്കുന്നു.
സങ്കീർത്തനങ്ങൾ 87 : 3 (OCVML)
ദൈവത്തിന്റെ നഗരമേ, നിന്നെക്കുറിച്ചു മഹത്തരമായ കാര്യങ്ങൾ പറയപ്പെട്ടിരിക്കുന്നു: QSS സേലാ.SE
സങ്കീർത്തനങ്ങൾ 87 : 4 (OCVML)
“എന്നെ അംഗീകരിക്കുന്നവരുടെ കൂട്ടത്തിൽ ഞാൻ രഹബിനെയും* ഈജിപ്റ്റിനുള്ള ഒരു കാവ്യാത്മക നാമം. പൗരാണിക എഴുത്തുകളിൽ സമുദ്രത്തിൽ കലാപങ്ങൾ സൃഷ്ടിക്കുന്ന ഭീകരസത്വമായ ഒരു സാങ്കൽപ്പിക കഥാപാത്രം. ബാബേലിനെയും രേഖപ്പെടുത്തും— ഫെലിസ്ത്യദേശവും സോരും കൂശും ഈ പ്രദേശം, തെക്കുകിഴക്കൻ മെസൊപ്പൊത്താമിയ ആണെന്നു കരുതപ്പെടുന്നു. അക്കൂട്ടത്തിലുണ്ട്— ‘ഇവൻ സീയോനിൽ ജനിച്ചു,’ എന്നു പറയപ്പെടും.”
സങ്കീർത്തനങ്ങൾ 87 : 5 (OCVML)
സീയോനെപ്പറ്റി ഇപ്രകാരം പറയും, നിശ്ചയം, “ഇവനും അവനും ജനിച്ചത് ഇവിടെയാണ്, അത്യുന്നതൻതന്നെയാണ് സീയോനെ സ്ഥാപിച്ചിരിക്കുന്നത്.”
സങ്കീർത്തനങ്ങൾ 87 : 6 (OCVML)
യഹോവ ജനതകളുടെ ജനസംഖ്യ എടുക്കുമ്പോൾ: “ഈ ആൾ സീയോനിൽ ജനിച്ചു,” എന്നു രേഖപ്പെടുത്തും. QSS സേലാ.SE
സങ്കീർത്തനങ്ങൾ 87 : 7 (OCVML)
ഗായകരെപ്പോലെ നർത്തകരും “എന്റെ എല്ലാ ഉറവിടവും അങ്ങയിൽ ആകുന്നു,” എന്നു പാടും. ഒരു ഗീതം; കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം; സംഗീതസംവിധായകന്; മഹലത്ത് രാഗത്തിൽ. സങ്കീ. 3:8-ലെ കുറിപ്പ് കാണുക.

1 2 3 4 5 6 7