സങ്കീർത്തനങ്ങൾ 88 : 1 (OCVML)
യഹോവേ, എന്റെ രക്ഷയുടെ ദൈവമേ, ഞാൻ രാവും പകലും തിരുസന്നിധിയിൽ നിലവിളിക്കുന്നു.
സങ്കീർത്തനങ്ങൾ 88 : 2 (OCVML)
എന്റെ പ്രാർഥന തിരുമുമ്പിൽ വരുമാറാകട്ടെ; എന്റെ നിലവിളിക്ക് അങ്ങയുടെ ചെവിചായ്ക്കണമേ.
സങ്കീർത്തനങ്ങൾ 88 : 3 (OCVML)
എന്റെ പ്രാണൻ കഷ്ടതകളാൽ നിറഞ്ഞിരിക്കുന്നു എന്റെ ജീവൻ പാതാളത്തോടടുക്കുന്നു.
സങ്കീർത്തനങ്ങൾ 88 : 4 (OCVML)
ശവക്കുഴിയിലേക്കു നിപതിക്കുന്നവരുടെ കൂട്ടത്തിൽ ഞാൻ എണ്ണപ്പെട്ടിരിക്കുന്നു; ഞാൻ ശക്തിഹീനനായ ഒരു മനുഷ്യനെപ്പോലെ ആയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 88 : 5 (OCVML)
മരിച്ചവരുടെ ഇടയിൽ തള്ളപ്പെട്ടവരെപ്പോലെയും ശവകുടീരത്തിൽ കിടക്കുന്ന വധിക്കപ്പെട്ടവരെപ്പോലെയുമാണ് ഞാൻ, അങ്ങ് അവരെ ഒരിക്കലും ഓർക്കുന്നില്ല, അങ്ങയുടെ കരുതലിൽനിന്ന് അവർ വിച്ഛേദിക്കപ്പെട്ടിരിക്കുന്നു.
സങ്കീർത്തനങ്ങൾ 88 : 6 (OCVML)
അങ്ങ് എന്നെ ഏറ്റവും താണ കുഴിയിൽ, അന്ധകാരംനിറഞ്ഞ അഗാധതയിൽ തള്ളിയിട്ടിരിക്കുന്നു.
സങ്കീർത്തനങ്ങൾ 88 : 7 (OCVML)
അവിടത്തെ ക്രോധം എന്റെമേൽ ഭാരമായിരിക്കുന്നു; അങ്ങയുടെ തിരമാലകളെല്ലാം എന്നെ വിഴുങ്ങിയിരിക്കുന്നു. QSS സേലാ.SE
സങ്കീർത്തനങ്ങൾ 88 : 8 (OCVML)
എന്റെ ഏറ്റവുമടുത്ത സ്നേഹിതരെപ്പോലും അങ്ങ് എന്നിൽനിന്ന് അടർത്തിമാറ്റിയിരിക്കുന്നു എന്നെ അവർക്ക് അറപ്പുള്ളവനാക്കിത്തീർത്തിരിക്കുന്നു. രക്ഷപ്പെടാൻ കഴിയാത്തവിധം എന്നെ കെണിയിൽ വീഴ്ത്തിയിരിക്കുന്നു;
സങ്കീർത്തനങ്ങൾ 88 : 9 (OCVML)
ദുഃഖത്താൽ എന്റെ കണ്ണുകൾ മങ്ങിപ്പോയിരിക്കുന്നു. യഹോവേ, എല്ലാ ദിവസവും ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; ഞാൻ തിരുമുമ്പിൽ എന്റെ കൈകൾ ഉയർത്തുന്നു.
സങ്കീർത്തനങ്ങൾ 88 : 10 (OCVML)
മരിച്ചവർക്കുവേണ്ടി അവിടന്ന് അത്ഭുതങ്ങൾ പ്രവർത്തിക്കുമോ? മൃതരായവർ ഉയിർത്തെഴുന്നേറ്റ് അവിടത്തെ പുകഴ്ത്തുമോ? QSS സേലാ.SE
സങ്കീർത്തനങ്ങൾ 88 : 11 (OCVML)
അവിടത്തെ അചഞ്ചലസ്നേഹം ശവകുടീരത്തിലും അവിടത്തെ വിശ്വസ്തത മറവിയുടെ ദേശത്തിലും* അഥവാ, മരിച്ചവരുടെ ദേശം. മൂ.ഭാ. അബ്ബദൊൻ ഘോഷിക്കപ്പെടുമോ?
സങ്കീർത്തനങ്ങൾ 88 : 12 (OCVML)
അവിടത്തെ അത്ഭുതങ്ങൾ അന്ധകാരത്തിലും അവിടത്തെ നീതിപ്രവൃത്തികൾ വിസ്മൃതിയുടെ നാട്ടിലും അറിയപ്പെടുന്നുണ്ടോ?
സങ്കീർത്തനങ്ങൾ 88 : 13 (OCVML)
എങ്കിലും യഹോവേ, ഞാൻ അങ്ങയോട് സഹായത്തിനായി അപേക്ഷിക്കുന്നു; പ്രഭാതത്തിൽ എന്റെ പ്രാർഥന തിരുമുമ്പിൽ എത്തുന്നു.
സങ്കീർത്തനങ്ങൾ 88 : 14 (OCVML)
യഹോവേ, അവിടന്ന് എന്നെ കൈവിടുകയും അങ്ങയുടെ മുഖം എന്നിൽനിന്ന് മറയ്ക്കുകയും ചെയ്യുന്നത് എന്ത്?
സങ്കീർത്തനങ്ങൾ 88 : 15 (OCVML)
ചെറുപ്പകാലംമുതൽതന്നെ ഞാൻ പീഡിതനും മരണാസന്നനും ആയിരിക്കുന്നു; അങ്ങയുടെ ഭീകരതകൾ ഞാൻ അനുഭവിച്ചു, ഞാൻ നിസ്സഹായനുമാണ്.
സങ്കീർത്തനങ്ങൾ 88 : 16 (OCVML)
അവിടത്തെ കോപം എന്റെമീതേ കവിഞ്ഞൊഴുകുന്നു; അവിടത്തെ ഭീകരതകൾ എന്നെ തകർത്തുകളഞ്ഞിരിക്കുന്നു.
സങ്കീർത്തനങ്ങൾ 88 : 17 (OCVML)
ദിവസംമുഴുവനും അവയെന്നെ ജലപ്രളയംപോലെ വലയംചെയ്തിരിക്കുന്നു; അവ എന്നെ പൂർണമായും വിഴുങ്ങിക്കളഞ്ഞിരിക്കുന്നു.
സങ്കീർത്തനങ്ങൾ 88 : 18 (OCVML)
അങ്ങ് എന്റെ സ്നേഹിതരെയും അയൽവാസികളെയും എന്നിൽനിന്ന് അകറ്റിയിരിക്കുന്നു. അന്ധകാരമാണ് എനിക്കേറ്റവും അടുത്ത മിത്രം.
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18