വെളിപ്പാടു 7 : 1 (OCVML)
മുദ്രയിട്ട 1,44,000 ഇതിനുശേഷം നാലു ദൂതന്മാർ ഭൂമിയുടെ നാലുകോണിൽ നിൽക്കുന്നതു ഞാൻ കണ്ടു. കരയിലോ സമുദ്രത്തിലോ ഏതെങ്കിലും വൃക്ഷത്തിന്മേലോ വീശാത്തവിധം ഭൂമിയിലെ നാലു കാറ്റിനെയും അവർ പിടിച്ചിരുന്നു.
വെളിപ്പാടു 7 : 2 (OCVML)
മറ്റൊരു ദൂതൻ ജീവനുള്ള ദൈവത്തിന്റെ മുദ്രയുമായി കിഴക്കുനിന്നു കയറിവരുന്നതു ഞാൻ കണ്ടു. കരയ്ക്കും സമുദ്രത്തിനും കേടുവരുത്താൻ അധികാരം ലഭിച്ച നാലു ദൂതന്മാരോട് അയാൾ:
വെളിപ്പാടു 7 : 3 (OCVML)
“നമ്മുടെ ദൈവത്തിന്റെ ദാസന്മാരുടെ നെറ്റിയിൽ ഞങ്ങൾ മുദ്രയിടുന്നതുവരെ ഭൂമിക്കോ സമുദ്രത്തിനോ വൃക്ഷങ്ങൾക്കോ കേടുവരുത്തരുത്” എന്ന് അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞു.
വെളിപ്പാടു 7 : 4 (OCVML)
ഞാൻ മുദ്രയേറ്റവരുടെ സംഖ്യയും കേട്ടു; ഇസ്രായേൽമക്കളുടെ എല്ലാ ഗോത്രങ്ങളിൽനിന്നും മുദ്രയേറ്റവർ 1,44,000 പേർ ആയിരുന്നു.
വെളിപ്പാടു 7 : 5 (OCVML)
യെഹൂദാഗോത്രത്തിൽനിന്ന് മുദ്രയേറ്റവർ 12,000, രൂബേൻഗോത്രത്തിൽനിന്ന് 12,000, ഗാദ്ഗോത്രത്തിൽനിന്ന് 12,000,
വെളിപ്പാടു 7 : 6 (OCVML)
ആശേർ ഗോത്രത്തിൽനിന്ന് 12,000, നഫ്താലിഗോത്രത്തിൽനിന്ന് 12,000, മനശ്ശെ ഗോത്രത്തിൽനിന്ന് 12,000,
വെളിപ്പാടു 7 : 7 (OCVML)
ശിമയോൻ ഗോത്രത്തിൽനിന്ന് 12,000, ലേവി ഗോത്രത്തിൽനിന്ന് 12,000, യിസ്സാഖാർ ഗോത്രത്തിൽനിന്ന് 12,000,
വെളിപ്പാടു 7 : 8 (OCVML)
സെബൂലൂൻഗോത്രത്തിൽനിന്ന് 12,000, യോസേഫ് ഗോത്രത്തിൽനിന്ന് 12,000, ബെന്യാമീൻ ഗോത്രത്തിൽനിന്ന് മുദ്രയേറ്റവർ 12, 0
വെളിപ്പാടു 7 : 9 (OCVML)
വെള്ളവസ്ത്രം ധരിച്ച മഹാസമൂഹം ഇതിനുശേഷം ഞാൻ നോക്കിയപ്പോൾ സകലരാജ്യങ്ങളിൽനിന്നും ഗോത്രങ്ങളിൽനിന്നും ജനവിഭാഗങ്ങളിൽനിന്നും ഭാഷകളിൽനിന്നും ആർക്കും എണ്ണിത്തീർക്കാനാകാത്ത വലിയൊരു ജനസമൂഹം പാദംവരെ എത്തുന്ന ശുഭ്രവസ്ത്രം ധരിച്ചും കൈയിൽ കുരുത്തോലകളേന്തിയും സിംഹാസനത്തിനും കുഞ്ഞാടിനും മുമ്പാകെ നിൽക്കുന്നതു ഞാൻ കണ്ടു.
വെളിപ്പാടു 7 : 10 (OCVML)
അവർ അത്യുച്ചത്തിൽ: “ ‘രക്ഷ’ സിംഹാസനസ്ഥനായ നമ്മുടെ ദൈവത്തിനും കുഞ്ഞാടിനും ഉള്ളത്” എന്ന് ആർത്തുകൊണ്ടിരുന്നു.
വെളിപ്പാടു 7 : 11 (OCVML)
(11-12)അപ്പോൾ സർവദൂതന്മാരും, സിംഹാസനത്തിനും മുഖ്യന്മാർക്കും നാലു ജീവികൾക്കും ചുറ്റിലുമായി നിൽക്കയും, “ആമേൻ! നമ്മുടെ ദൈവത്തിന് എന്നെന്നേക്കും സ്തുതിയും മഹത്ത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനവും അധികാരവും ശക്തിയും ഉണ്ടായിരിക്കട്ടെ, ആമേൻ!” എന്നു പറഞ്ഞ് സിംഹാസനത്തിനുമുമ്പിൽ സാഷ്ടാംഗം പ്രണമിച്ചുകൊണ്ട് ദൈവത്തെ ആരാധിക്കുകയും ചെയ്തു.
വെളിപ്പാടു 7 : 12 (OCVML)
വെളിപ്പാടു 7 : 13 (OCVML)
വെളിപ്പാടു 7 : 14 (OCVML)
പിന്നെ മുഖ്യന്മാരിൽ ഒരുവൻ എന്നോട്, “ശുഭ്രവസ്ത്രധാരികളായ ഇവർ ആര്; ഇവർ എവിടെനിന്നു വന്നു?” എന്നു ചോദിച്ചു. അതിനു ഞാൻ, “എന്റെ യജമാനനേ, അങ്ങേക്ക് അറിയാമല്ലോ” എന്നു മറുപടി പറഞ്ഞു. അദ്ദേഹം എന്നോടു പറഞ്ഞത്: “ഇവർ മഹാപീഡനത്തിൽനിന്നു വന്നവർ; ഇവർ തങ്ങളുടെ വസ്ത്രങ്ങൾ കുഞ്ഞാടിന്റെ രക്തത്തിൽ കഴുകി വെളുപ്പിച്ചിരിക്കുന്നു.
വെളിപ്പാടു 7 : 15 (OCVML)
ആകയാൽ, “അവർ ദൈവാലയത്തിൽ ദൈവസിംഹാസനത്തിനു മുമ്പാകെ, രാപകൽ ദൈവത്തെ ആരാധിക്കുന്നു. സിംഹാസനസ്ഥൻ അവർക്കുമീതേ കൂടാരമായിരിക്കും.
വെളിപ്പാടു 7 : 16 (OCVML)
‘അവർക്ക് ഇനി ഒരിക്കലും വിശക്കുകയോ ദാഹിക്കുകയോ ഇല്ല; വെയിലോ അത്യുഷ്ണമോ,’* യെശ. 49:10 അവരെ ഒരിക്കലും ബാധിക്കുകയുമില്ല.
വെളിപ്പാടു 7 : 17 (OCVML)
കാരണം, സിംഹാസനത്തിന്റെ മധ്യേയുള്ള കുഞ്ഞാട് അവരെ മേയിച്ച് ‘ജീവജലത്തിന്റെ ഉറവുകളിലേക്ക് നയിക്കും.’ യെശ. 49:10 ‘ദൈവംതന്നെ അവരുടെ കണ്ണുകളിൽനിന്ന് കണ്ണുനീരെല്ലാം തുടച്ചുനീക്കും.’ യെശ. 25:8

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17