ഉത്തമ ഗീതം 2 : 1 (OCVML)
യുവതി* അഥവാ, യുവാവ് ഞാൻ ശാരോനിലെ പനിനീർകുസുമം താഴ്വരകളിലെ ശോശന്നപ്പുഷ്പം. അതായത്, ഒരുതരം ലില്ലിപ്പൂവ്
ഉത്തമ ഗീതം 2 : 2 (OCVML)
യുവാവ് മുള്ളുകൾക്കിടയിലെ ശോശന്നപ്പുഷ്പംപോലെയാണ് യുവതികൾക്കിടയിലെ എന്റെ പ്രിയ.
ഉത്തമ ഗീതം 2 : 3 (OCVML)
യുവതി വനവൃക്ഷങ്ങൾക്കിടയിലുള്ള ഒരു ആപ്പിൾമരം അഥവാ, ശീമബദാംപഴം, ചിലർ നാരകം എന്നും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. പോലെയാണ് യുവാക്കന്മാർക്കിടയിൽ നിൽക്കുന്ന എന്റെ പ്രിയൻ. അവന്റെ നിഴലിൽ ഇരിക്കുന്നത് എനിക്ക് ആനന്ദമാകുന്നു അവന്റെ ഫലം എന്റെ നാവിനു മധുരമേകുന്നു.
ഉത്തമ ഗീതം 2 : 4 (OCVML)
അവൻ എന്നെ വിരുന്നുശാലയിലേക്ക് ആനയിക്കുന്നു, എന്റെമീതേ പറക്കുന്ന പതാക അവന്റെ സ്നേഹംതന്നെ.
ഉത്തമ ഗീതം 2 : 5 (OCVML)
മുന്തിരിയട തന്ന് എന്നെ ശക്തയാക്കൂ, ആപ്പിൾകൊണ്ടെന്നെ ഉന്മേഷഭരിതയാക്കൂ, കാരണം ഞാൻ പ്രേമപരവശയായിരിക്കുന്നു.
ഉത്തമ ഗീതം 2 : 6 (OCVML)
അവന്റെ ഇടതുകരത്തിന്മേൽ എന്റെ ശിരസ്സ് വിശ്രമിക്കുന്നു, അവന്റെ വലതുകരം എന്നെ പുണരുന്നു.
ഉത്തമ ഗീതം 2 : 7 (OCVML)
ജെറുശലേംപുത്രിമാരേ, വയലേലകളിലെ കലമാനുകളുടെയും മാൻപേടകളുടെയുംപേരിൽ എനിക്കുറപ്പുനൽകുക: അനുയോജ്യസമയം വരുംവരെ പ്രേമം ഉത്തേജിപ്പിക്കുകയോ ഉണർത്തുകയോ അരുത്.
ഉത്തമ ഗീതം 2 : 8 (OCVML)
കേൾക്കൂ! എന്റെ പ്രിയരേ, പർവതങ്ങളിലൂടെ തുള്ളിച്ചാടിയും കുന്നുകളിലൂടെ കുതിച്ചുചാടിയും എന്റെ പ്രിയൻ ഇതാ വരുന്നു.
ഉത്തമ ഗീതം 2 : 9 (OCVML)
എന്റെ പ്രിയൻ കലമാനിനെപ്പോലെയോ മാൻകിടാവിനെപ്പോലെയോ ആകുന്നു. ജനാലകളിലൂടെ നോക്കിക്കൊണ്ട്, അഴികൾക്കിടയിലൂടെ ഒളിഞ്ഞുനോക്കിക്കൊണ്ട്, ഇതാ, നമ്മുടെ മതിലിനു പുറത്ത് അവൻ നിൽക്കുന്നു.
ഉത്തമ ഗീതം 2 : 10 (OCVML)
എന്റെ പ്രിയൻ എന്നോടു മന്ത്രിച്ചു, “എന്റെ പ്രിയേ, എഴുന്നേൽക്കൂ, എന്റെ സുന്ദരീ, എന്നോടൊപ്പം വരിക.
ഉത്തമ ഗീതം 2 : 11 (OCVML)
നോക്കൂ, ശീതകാലം കഴിഞ്ഞിരിക്കുന്നു മഴക്കാലവും മാറിപ്പോയിരിക്കുന്നു.
ഉത്തമ ഗീതം 2 : 12 (OCVML)
മണ്ണിൽ മലരുകൾ വിരിയുന്നു; ഗാനാലാപനകാലവും§ അഥവാ, മുന്തിരിത്തലകൾ വെട്ടിയൊതുക്കുന്നകാലം വന്നുചേർന്നിരിക്കുന്നു, പ്രാവുകളുടെ കുറുകലും നമ്മുടെ നാട്ടിൽ കേൾക്കുന്നു.
ഉത്തമ ഗീതം 2 : 13 (OCVML)
അത്തിമരത്തിൽ കന്നിക്കായ്കൾ പഴുക്കുന്നു; പൂത്തുലഞ്ഞ മുന്തിരിവള്ളികൾ അതിന്റെ സുഗന്ധം പരത്തുന്നു. എന്റെ പ്രിയേ, എഴുന്നേറ്റുവരിക എന്റെ സുന്ദരീ, എന്നോടൊപ്പം വരിക.”
ഉത്തമ ഗീതം 2 : 14 (OCVML)
യുവാവ് പാറപ്പിളർപ്പുകളിൽ, അതേ മലയോരത്തെ ഒളിവിടങ്ങളിൽ ഇരിക്കുന്ന എന്റെ പ്രാവേ, നിന്റെ മുഖം ഞാനൊന്നു കാണട്ടെ, നിൻസ്വരം ഞാനൊന്നു കേൾക്കട്ടെ; കാരണം നിന്റെ സ്വരം മധുരതരവും നിന്റെ മുഖം രമണീയവും ആകുന്നു.
ഉത്തമ ഗീതം 2 : 15 (OCVML)
നമ്മുടെ മുന്തിരിത്തോപ്പുകൾ പൂത്തുലഞ്ഞുനിൽക്കുകയാൽ കുറുക്കന്മാരെ ഞങ്ങൾക്കുവേണ്ടി പിടിക്കുവിൻ മുന്തിരിത്തോപ്പുകൾ നശിപ്പിക്കുന്ന ചെറുകുറുനരികളെത്തന്നെ.
ഉത്തമ ഗീതം 2 : 16 (OCVML)
യുവതി എന്റെ പ്രിയൻ എന്റേതും ഞാൻ അവന്റേതുമാകുന്നു; അവൻ ശോശന്നച്ചെടികൾക്കിടയിൽ മന്ദംമന്ദം നടക്കുന്നു.* അഥവാ, ആട്ടിൻപറ്റത്തെ മേയിക്കുന്നു
ഉത്തമ ഗീതം 2 : 17 (OCVML)
ഉഷസ്സു പൊട്ടിവിടർന്ന് ഇരുളിന്റെ നിഴലുകൾ മായുംവരെ, എന്റെ പ്രിയനേ, എന്നിലേക്കണയുക; ഒരു ചെറു കലമാനിനെപ്പോലെയോ പർവതമേടുകളിലെ അഥവാ, ബേഥേർക്കുന്നുകൾ മാൻകിടാവിനെപ്പോലെയോതന്നെ.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17