ഉത്തമ ഗീതം 4 : 1 (OCVML)
യുവാവ് എന്റെ പ്രിയേ! നീ എത്ര സുന്ദരി! നീ സുന്ദരിതന്നെ! നിന്റെ മൂടുപടത്തിനുള്ളിലെ നിന്റെ നയനങ്ങൾ പ്രാവുകളാണ്. ഗിലെയാദ് മലഞ്ചെരിവിലൂടെ ഇറങ്ങിവരുന്ന കോലാട്ടിൻപറ്റംപോലെയാണ് നിന്റെ കാർകൂന്തൽ.
ഉത്തമ ഗീതം 4 : 2 (OCVML)
ഇപ്പോൾ രോമം കത്രിച്ച് കുളിച്ചുകയറിവരുന്ന ആട്ടിൻപറ്റംപോലെയാണ് നിന്റെ പല്ലുകൾ. അവയെല്ലാം ഇണക്കുട്ടികൾ; ഒന്നും ഒറ്റയായി കാണപ്പെടുന്നില്ല.
ഉത്തമ ഗീതം 4 : 3 (OCVML)
നിന്റെ ചുണ്ടുകൾ കടുംചെമപ്പു ചരടിനുതുല്യം; നിന്റെ വായ് മനോഹരമാകുന്നു. മൂടുപടത്തിനുള്ളിൽ നിന്റെ കവിൾത്തടങ്ങൾ മാതളപ്പഴത്തിന്റെ പകുതിപോലെയാണ്.
ഉത്തമ ഗീതം 4 : 4 (OCVML)
നിന്റെ കഴുത്ത് അതികമനീയമായി നിർമിച്ച* ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല. ദാവീദിൻ ഗോപുരംപോലെയാണ്. അതിൽ ഒരായിരം പരിചകൾ തൂങ്ങിയാടുന്നു, അവയെല്ലാം പോർവീരരുടെ പരിചകൾതന്നെ.
ഉത്തമ ഗീതം 4 : 5 (OCVML)
നിന്റെ സ്തനദ്വയങ്ങൾ രണ്ടു മാൻകിടാങ്ങൾക്കു സമം, ശോശന്നച്ചെടികൾക്കിടയിൽ മേയുന്ന ഇരട്ടപിറന്ന കലമാനുകൾക്കു സമം.
ഉത്തമ ഗീതം 4 : 6 (OCVML)
പകൽ പുലർന്ന് നിഴലുകൾ മായുന്നതുവരെ, ഞാൻ മീറയുള്ള പർവതത്തിലേക്കും കുന്തിരിക്കക്കുന്നിലേക്കും പോകും.
ഉത്തമ ഗീതം 4 : 7 (OCVML)
എന്റെ പ്രിയേ, നീ സർവാംഗസുന്ദരിതന്നെ; നിന്നിലൊരു ന്യൂനതയുമില്ല.
ഉത്തമ ഗീതം 4 : 8 (OCVML)
എന്റെ മണവാട്ടീ, ലെബാനോനിൽനിന്ന് എന്റെകൂടെ വരിക, ലെബാനോനിൽനിന്ന് എന്റെകൂടെ വരിക. അമാനാ പർവതശൃംഗത്തിൽനിന്ന് സെനീറിന്റെയും ഹെർമോന്റെയും ശൃംഗത്തിൽനിന്ന് സിംഹങ്ങളുടെ ഗുഹകളിൽനിന്ന് പുള്ളിപ്പുലികൾ വിഹരിക്കുന്ന പർവതനിരകളിൽനിന്നുംതന്നെ ഇറങ്ങിവാ.
ഉത്തമ ഗീതം 4 : 9 (OCVML)
എന്റെ സഹോദരീ, എന്റെ മണവാട്ടീ, നീ എന്റെ ഹൃദയം കവർന്നിരിക്കുന്നു; നീ എന്റെ ഹൃദയം കവർന്നിരിക്കുന്നു; നിന്റെ കണ്ണുകളുടെ ഒരു നോട്ടംകൊണ്ടും നിന്റെ ഹാരത്തിലെ ഒരു രത്നമണികൊണ്ടുംതന്നെ.
ഉത്തമ ഗീതം 4 : 10 (OCVML)
എന്റെ സഹോദരീ, എന്റെ കാന്തേ, നിൻപ്രേമം എത്ര ആനന്ദദായകം, നിന്റെ പ്രേമം വീഞ്ഞിനെക്കാൾ ആസ്വാദ്യകരം. നിന്റെ സുഗന്ധലേപനസൗരഭ്യം മറ്റ് ഏതു പരിമളക്കൂട്ടിനെക്കാളും അതിസുരഭിലം!
ഉത്തമ ഗീതം 4 : 11 (OCVML)
എന്റെ കാന്തേ, നിന്റെ ചുണ്ടുകൾ തേനടപോലെ മാധുര്യമേറിയത്; നിന്റെ നാവിൻകീഴിൽ പാലും തേനുമുണ്ട്. നിന്റെ വസ്ത്രാഞ്ചലസൗരഭ്യം ലെബാനോനിലെ പരിമളത്തിനു സമം.
ഉത്തമ ഗീതം 4 : 12 (OCVML)
എന്റെ സഹോദരീ, എന്റെ കാന്തേ, നീ കെട്ടിയടച്ച ഒരു ഉദ്യാനം; അടച്ചുറപ്പാക്കപ്പെട്ട ഒരു നീരുറവയാണ്, മുദ്രാങ്കിതമായ ഒരു ജലധാരയും.
ഉത്തമ ഗീതം 4 : 13 (OCVML)
നിന്റെ ചെടികൾ വിശിഷ്ട ഫലവർഗങ്ങൾ നിറഞ്ഞ മാതളത്തോട്ടം, മൈലാഞ്ചിയും ജടാമാഞ്ചിയും മലകളിൽ വളരുന്ന ഒരു സുഗന്ധസസ്യം. അവിടെയുണ്ട്.
ഉത്തമ ഗീതം 4 : 14 (OCVML)
ജടാമാഞ്ചിയും കുങ്കുമവും വയമ്പും ലവംഗവും മീറയും ചന്ദനവും എല്ലാത്തരം സുഗന്ധവൃക്ഷങ്ങളും മേൽത്തരമായ എല്ലാത്തരം സുഗന്ധവർഗങ്ങളുംതന്നെ.
ഉത്തമ ഗീതം 4 : 15 (OCVML)
നീ അഥവാ, ഞാൻ ഒരു ഉദ്യാനജലധാരയാണ്, ലെബാനോൻ പർവതസാനുക്കളിൽനിന്ന് ഒഴുകിയെത്തുന്ന തെളിനീരിന്റെ സംഭരണിയാണു നീ.
ഉത്തമ ഗീതം 4 : 16 (OCVML)
യുവതി വടക്കൻകാറ്റേ, ഉണരൂ, തെക്കൻകാറ്റേ, വരിക! അതിന്റെ പരിമളം എല്ലായിടത്തും പരത്തുന്നതിനായി, എന്റെ തോട്ടത്തിൽ വീശുക. എന്റെ പ്രിയൻ തന്റെ ഉദ്യാനത്തിലേക്കു വരട്ടെ, അതിലെ വിശിഷ്ടഫലങ്ങൾ ആസ്വദിക്കട്ടെ.

1 2 3 4 5 6 7 8 9 10 11 12 13 14 15 16