സത്യവേദപുസ്തകം

ഈസി ട്ടോ റെയ്ഡ് വെർസോൺ (ERV)
ലൂക്കോസ്

ലൂക്കോസ് അദ്ധ്യായം 12

1 അതിന്നിടെ പുരുഷാരം തമ്മില്‍ ചവിട്ടുവാന്‍ തക്കവണ്ണം ആയിരം ആയിരമായി തിങ്ങിക്കൂടിയപ്പോള്‍ അവന്‍ ആദ്യം ശിഷ്യന്മാരോടു പറഞ്ഞുതുടങ്ങിതു: പരീശന്മാരുടെ പുളിച്ചമാവായ കപടഭക്തി സൂക്ഷിച്ചു കൊള്‍വിന്‍ . 2 മൂടിവെച്ചതു ഒന്നും വെളിച്ചത്തു വരാതെയും ഗൂഢമായതു ഒന്നും അറിയാതെയും ഇരിക്കയില്ല. 3 ആകയാല്‍ നിങ്ങള്‍ ഇരുട്ടത്തു പറഞ്ഞതു എല്ലാം വെളിച്ചത്തു കേള്‍ക്കും; അറകളില്‍ വെച്ചു ചെവിയില്‍ മന്ത്രിച്ചതു പുരമുകളില്‍ ഘോഷിക്കും. 4 എന്നാല്‍ എന്‍റെ സ്നേഹിതന്മാരായ നിങ്ങളോടു ഞാന്‍ പറയുന്നതു: ദേഹത്തെ കൊന്നിട്ടു പിന്നെ അധികമായി ഒന്നും ചെയ്‍വാന്‍ കഴിയാത്തവരെ ഭയപ്പെടേണ്ടാ. 5 ആരെ ഭയപ്പെടേണം എന്നു ഞാന്‍ നിങ്ങള്‍ക്കു കാണിച്ചുതരാം. കൊന്നിട്ടു നരകത്തില്‍ തള്ളിക്കളവാന്‍ അധികാരമുള്ളവനെ ഭയപ്പെടുവിന്‍ : അതേ, അവനെ ഭയപ്പെടുവിന്‍ എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. 6 രണ്ടു കാശിന്നു അഞ്ചു കുരികിലിനെ വിലക്കുന്നില്ലയോ? അവയില്‍ ഒന്നിനെപ്പോലും ദൈവം മറന്നുപോകുന്നില്ല. 7 നിങ്ങളുടെ തലയിലെ മുടിപോലും എല്ലാം എണ്ണിയിരിക്കുന്നു; ആകയാല്‍ ഭയപ്പെടേണ്ടാ; ഏറിയ കുരികിലിനെക്കാളും നിങ്ങള്‍ വിശേഷതയുള്ളവര്‍ . 8 മനുഷ്യരുടെ മുമ്പില്‍ ആരെങ്കിലും എന്നെ ഏറ്റുപറഞ്ഞാല്‍ അവനെ മനുഷ്യപുത്രനും ദൈവദൂതന്മാരുടെ മുമ്പാകെ ഏറ്റുപറയും. 9 മനുഷ്യരുടെ മുമ്പില്‍ എന്നെ തള്ളിപ്പറയുന്നവനെ ദൈവദൂതന്മാരുടെ മുമ്പില്‍ തള്ളിപ്പറയും. 10 മനുഷ്യപുത്രന്‍റെ നേരെ ഒരു വാക്കു പറയുന്ന ഏവനോടും ക്ഷമിക്കും; പരിശുദ്ധാത്മാവിന്‍റെ നേരെ ദൂഷണം പറയുന്നവനോടോ ക്ഷമിക്കയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. 11 എന്നാല്‍ നിങ്ങളെ പള്ളികള്‍ക്കും കോയ്മകള്‍ക്കും അധികാരങ്ങള്‍ക്കും മുമ്പില്‍ കൊണ്ടുപോകുമ്പോള്‍ എങ്ങനെയോ എന്തോ പ്രതിവാദിക്കേണ്ടു? എന്തു പറയേണ്ടു എന്നു വിചാരിപ്പെടേണ്ടാ; 12 പറയേണ്ടതു പരിശുദ്ധാത്മാവു ആ നാഴികയില്‍ തന്നേ നിങ്ങളെ പഠിപ്പിക്കും. 13 പുരുഷാരത്തില്‍ ഒരുത്തന്‍ അവനോടു: ഗുരോ, ഞാനുമായി അവകാശം പകുതിചെയ്‍വാന്‍ എന്‍റെ സഹോദരനോടു കല്പിച്ചാലും എന്നു പറഞ്ഞു. 14 അവനോടു അവന്‍ : മനുഷ്യാ, എന്നെ നിങ്ങള്‍ക്കു ന്യായകര്‍ത്താവോ പങ്കിടുന്നവനോ ആക്കിയതു ആര്‍ എന്നു ചോദിച്ചു. 15 പിന്നെ അവരോടു: സകലദ്രവ്യാഗ്രഹവും സൂക്ഷിച്ചു ഒഴിഞ്ഞുകൊള്‍വിന്‍ ; ഒരുത്തന്നു സമൃദ്ധിഉണ്ടായാലും അവന്‍റെ വസ്തുവകയല്ല അവന്‍റെ ജീവന്നു ആധാരമായിരിക്കുന്നതു എന്നു പറഞ്ഞു. 16 ഒരുപമയും അവരോടു പറഞ്ഞതു: ധനവാനായോരു മനുഷ്യന്‍റെ ഭൂമി നന്നായി വിളഞ്ഞു. 17 അപ്പോള്‍ അവന്‍ : ഞാന്‍ എന്തു ചെയ്യേണ്ടു? എന്‍റെ വിളവു കൂട്ടിവെപ്പാന്‍ സ്ഥലം പോരാ എന്നു ഉള്ളില്‍ വിചാരിച്ചു. 18 പിന്നെ അവന്‍ പറഞ്ഞതു: ഞാന്‍ ഇതു ചെയ്യും; എന്‍റെ കളപ്പുരകളെ പൊളിച്ചു അധികം വലിയവ പണിതു എന്‍റെ വിളവും വസ്തുവകയും എല്ലാം അതില്‍ കൂട്ടിവേക്കും. 19 എന്നിട്ടു എന്നോടുതന്നേ; നിനക്കു ഏറിയ ആണ്ടുകള്‍ക്കു മതിയായ അനവധി വസ്തുവക സ്വരൂപിച്ചുവെച്ചിരിക്കുന്നു; ആശ്വസിക്ക, തിന്നുക, കുടിക്ക, ആനന്ദിക്ക എന്നു പറയും. ദൈവമോ അവനോടു: 20 മൂഢാ, ഈ രാത്രിയില്‍ നിന്‍റെ പ്രാണനെ നിന്നോടു ചോദിക്കും. പിന്നെ നീ ഒരുക്കിവെച്ചതു ആര്‍ക്കാകും എന്നു പറഞ്ഞു. 21 ദൈവവിഷയമായി സമ്പന്നനാകാതെ തനിക്കു തന്നേ നിക്ഷേപിക്കുന്നവന്‍റെ കാര്യം ഇങ്ങനെ ആകുന്നു. 22 അവന്‍ തന്‍റെ ശിഷ്യന്മാരോടു പറഞ്ഞതു: ആകയാല്‍ എന്തു തിന്നും എന്നു ജീവന്നായിക്കൊണ്ടും എന്തു ഉടുക്കും എന്നു ശരീരത്തിന്നായിക്കൊണ്ടും വിചാരപ്പെടരുതു എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. 23 ആഹാരത്തെക്കാള്‍ ജീവനും ഉടുപ്പിനെക്കാള്‍ ശരീരവും വലുതല്ലോ. 24 കാക്കയെ നോക്കുവിന്‍ ; അതു വിതെക്കുന്നില്ല, കൊയ്യുന്നില്ല, അതിന്നു പാണ്ടികശാലയും കളപ്പുരയും ഇല്ല; എങ്കിലും ദൈവം അതിനെ പുലര്‍ത്തുന്നു. പറവജാതിയെക്കാള്‍ നിങ്ങള്‍ എത്ര വിശേഷമുള്ളവര്‍ ; 25 പിന്നെ വിചാരപ്പെടുന്നതിനാല്‍ തന്‍റെ നീളത്തില്‍ ഒരു മുഴം കൂട്ടുവാന്‍ നിങ്ങളില്‍ ആര്‍ക്കും കഴിയും? 26 ആകയാല്‍ ഏറ്റവും ചെറിയതിന്നുപോലും നിങ്ങള്‍ പോരാത്തവര്‍ എങ്കില്‍ ശേഷമുള്ളതിനെക്കുറിച്ചു വിചാരപ്പെടുന്നതു എന്തു? 27 താമര എങ്ങനെ വളരുന്നു എന്നു വിചാരിപ്പിന്‍ ; അവ അദ്ധ്വാനിക്കുന്നില്ല നൂല്‍ക്കുന്നതുമില്ല; എന്നാല്‍ ശലോമോന്‍ പോലും തന്‍റെ സകല മഹത്വത്തിലും ഇവയില്‍ ഒന്നിനോളം ചമഞ്ഞിരുന്നില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. 28 ഇന്നുള്ളതും നാളെ അടുപ്പില്‍ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ഉടുപ്പിക്കുന്നു എങ്കില്‍ , അല്പവിശ്വസികളേ, നിങ്ങളെ എത്ര അധികം? 29 എന്തു തിന്നും എന്തു കുടിക്കും എന്നു നിങ്ങള്‍ ചിന്തിച്ചു ചഞ്ചലപ്പെടരുതു. 30 ഈ വക ഒക്കെയും ലോകജാതികള്‍ അന്വേഷിക്കുന്നു; നിങ്ങളുടെ പിതാവോ ഇവ നിങ്ങള്‍ക്കു ആവശ്യം എന്നു അറിയുന്നു. 31 അവന്‍റെ രാജ്യം അന്വേഷിപ്പിന്‍ ; അതോടുകൂടെ നിങ്ങള്‍ക്കു ഇതും കിട്ടും. 32 ചെറിയ ആട്ടിന്‍ കൂട്ടമേ, ഭയപ്പെടരുതു; നിങ്ങളുടെ പിതാവു രാജ്യം നിങ്ങള്‍ക്കു നലകുവാന്‍ പ്രസാദിച്ചിരിക്കുന്നു. 33 നിങ്ങള്‍ക്കുള്ളതു വിറ്റു ഭിക്ഷകൊടുപ്പിന്‍ ; കള്ളന്‍ അടുക്കയോ പുഴു കെടുക്കയോ ചെയ്യാത്ത സ്വര്‍ഗ്ഗത്തില്‍ പഴകിപ്പോകാത്ത മടിശ്ശീലകളും തീര്‍ന്നുപോകാത്ത നിക്ഷേപവും നിങ്ങള്‍ക്കു ഉണ്ടാക്കിക്കൊള്‍വിന്‍ . 34 നിങ്ങളുടെ നിക്ഷേപം ഉള്ളേടത്തു നിങ്ങളുടെ ഹൃദയവും ഇരിക്കും. 35 നിങ്ങളുടെ അര കെട്ടിയും വിളക്കു കത്തിയും കൊണ്ടിരിക്കട്ടെ. 36 യജമാനന്‍ കല്യാണത്തിന്നു പോയി വന്നു മുട്ടിയാല്‍ ഉടനെ വാതില്‍ തുറന്നുകൊടുക്കേണ്ടതിന്നു അവന്‍ എപ്പോള്‍ മടങ്ങിവരും വന്നു കാത്തുനിലക്കുന്ന ആളുകളോടു നിങ്ങള്‍ തുല്യരായിരിപ്പിന്‍ . 37 യജമാനന്‍ വരുന്നേരം ഉണര്‍ന്നിരിക്കുന്നവരായി കാണുന്ന ദാസന്മാര്‍ ഭാഗ്യവാന്മാര്‍ ; അവന്‍ അര കെട്ടി അവരെ ഭക്ഷണത്തിന്നിരുത്തുകയും വന്നു അവര്‍ക്കും ശുശ്രൂഷ ചെയ്കയും ചെയ്യും എന്നു ഞാന്‍ സത്യമായി നിങ്ങളോടു പറയുന്നു. 38 അവന്‍ രണ്ടാം യാമത്തില്‍ വന്നാലും മൂന്നാമതില്‍ വന്നാലും അങ്ങനെ കണ്ടു എങ്കില്‍ അവര്‍ ഭാഗ്യവാന്മാര്‍ . 39 കള്ളന്‍ ഇന്ന നാഴികെക്കു വരുന്നു എന്നു വിട്ടുടയവന്‍ അറിഞ്ഞിരുന്നു എങ്കില്‍ അവന്‍ ഉണര്‍ന്നിരുന്നു തന്‍റെ വീടു തുരപ്പാന്‍ സമ്മതിക്കയില്ല എന്നറിവിന്‍ . 40 നിനയാത്ത നാഴികയില്‍ മനുഷ്യപുത്രന്‍ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിന്‍ . 41 കര്‍ത്താവേ, ഈ ഉപമ പറയുന്നതു ഞങ്ങളോടോ എല്ലാവരോടും കൂടെയോ എന്നു പത്രൊസ് ചോദിച്ചതിന്നു കര്‍ത്താവു പറഞ്ഞതു: 42 തക്കസമയത്തു ആഹാരവീതം കൊടുക്കേണ്ടതിന്നു യജമാനന്‍ തന്‍റെ വേലക്കാരുടെ മേല്‍ ആക്കുന്ന വിശ്വസ്തനും ബുദ്ധിമാനുമായ ഗൃഹവിചാരകന്‍ ആര്‍ ? 43 യജമാനന്‍ വരുമ്പോള്‍ അങ്ങനെ ചെയ്തുകാണുന്ന ദാസന്‍ ഭാഗ്യവാന്‍ . 44 അവന്‍ തനിക്കുള്ള സകലത്തിന്നും അവനെ വിചാരകനാക്കിവേക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു. 45 എന്നാല്‍ ദാസന്‍ : യജമാനന്‍ താമസിച്ചേ വരികയുള്ളു എന്നു ഹൃദയത്തില്‍ പറഞ്ഞു ബാല്യക്കാരെയും ബാല്യക്കാരത്തികളെയും തല്ലുവാനും തിന്നു കുടിച്ചു മദിപ്പാനും തുടങ്ങിയാല്‍ . 46 അവന്‍ നോക്കിയിരിക്കാത്ത നാളിലും അറിയാത്ത നാഴികയിലും ആ ദാസന്‍റെ യജമാനന്‍ വന്നു അവനെ ദണ്ഡിപ്പിക്കയും അവന്നു അവിശ്വാസികളോടുകൂടെ പങ്കു കല്പിക്കയും ചെയ്യും. 47 യജമാനന്‍റെ ഇഷ്ടം അറിഞ്ഞിട്ടു ഒരുങ്ങാതെയും അവന്‍റെ ഇഷ്ടം ചെയ്യാതെയുമിരിക്കുന്ന ദാസന്നു വളരെ അടികൊള്ളും. 48 അറിയാതെകണ്ടു അടിക്കു യോഗ്യമായതു ചെയ്തവന്നോ കുറയ അടി കൊള്ളും; വളരെ ലഭിച്ചവനോടു വളരെ ആവശ്യപ്പെടും; അധികം ഏറ്റുവാങ്ങിയവനോടു അധികം ചോദിക്കും. 49 ഭൂമിയില്‍ തീ ഇടുവാന്‍ ഞാന്‍ വന്നിരിക്കുന്നു; അതു ഇപ്പോഴേ കത്തിയെങ്കില്‍ കൊള്ളായിരുന്നു എന്നല്ലാതെ ഞാന്‍ മറ്റെന്തു ഇച്ഛിക്കേണ്ടു? 50 എങ്കിലും എനിക്കു ഒരു സ്നാനം ഏല്പാന്‍ ഉണ്ടു; അതു കഴിയുവോളം ഞാന്‍ എത്ര ഞെരുങ്ങുന്നു. 51 ഭൂമിയില്‍ സമാധാനം നലകുവാന്‍ ഞാന്‍ വന്നിരിക്കുന്നു എന്നു തോന്നുന്നുവോ? അല്ലല്ല, ഛിദ്രം വരുത്തുവാന്‍ അത്രേ എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. 52 ഇനിമേല്‍ ഒരു വീട്ടില്‍ ഇരുവരോടു മൂവരും മൂവരോടു ഇരുവരും ഇങ്ങനെ അഞ്ചുപേര്‍ തമ്മില്‍ ഛിദ്രിച്ചിരിക്കും. 53 അപ്പന്‍ മകനോടും മകന്‍ അപ്പനോടും അമ്മ മകളോടും മകള്‍ അമ്മയോടും അമ്മാവിയമ്മ മരുമകളോടും മരുമകള്‍ അമ്മാവിയമ്മയോടും ഛിദ്രിച്ചിരിക്കും. 54 പിന്നെ അവന്‍ പുരുഷാരത്തോടു പറഞ്ഞതു: പടിഞ്ഞാറുനിന്നു മേഘം പൊങ്ങുന്നതു കാണുമ്പോള്‍ പെരുമഴ വരുന്നു എന്നു നിങ്ങള്‍ ഉടനെ പറയുന്നു; അങ്ങനെ സംഭവിക്കയും ചെയ്യുന്നു. 55 തെക്കന്‍ കാറ്റു ഊതുന്നതു കണ്ടാലോ അത്യുഷ്ണം ഉണ്ടാകും എന്നു പറയുന്നു; അതു സംഭവിക്കയും ചെയ്യുന്നു. 56 കപടഭകതിക്കാരേ, ഭൂമിയുടെയും ആകാശത്തിന്‍റെയും ഭാവത്തെ വിവേചിപ്പാന്‍ നിങ്ങള്‍ക്കു അറിയാം; 57 എന്നാല്‍ ഈ കാലത്തെ വിവേചിപ്പാന്‍ അറിയാത്തതു എങ്ങനെ? ന്യായമായതു എന്തെന്നു നിങ്ങള്‍ സ്വയമായി വിധിക്കാത്തതും എന്തു? 58 പ്രതിയോഗിയോടുകൂടെ അധികാരിയുടെ അടുക്കല്‍ പോകുമ്പോള്‍ വഴിയില്‍വെച്ചു അവനോടു നിരന്നുകൊള്‍വാന്‍ ശ്രമിക്ക; അല്ലാഞ്ഞാല്‍ അവന്‍ നിന്നെ ന്യായാധിപന്‍റെ മുമ്പില്‍ ഇഴെച്ചുകൊണ്ടു പോകയും ന്യായാധിപന്‍ നിന്നെ കോല്‍ക്കാരന്‍റെ പക്കല്‍ ഏല്പിക്കയും കോല്‍ക്കാരന്‍ തടവില്‍ ആക്കുകയും ചെയ്യും. 59 ഒടുക്കത്തെ കാശുപോലും കൊടുത്തുതീരുവോളം നീ അവിടെ നിന്നു പുറത്തു വരികയില്ല എന്നു ഞാന്‍ നിന്നോടു പറയുന്നു.
1 അതിന്നിടെ പുരുഷാരം തമ്മില്‍ ചവിട്ടുവാന്‍ തക്കവണ്ണം ആയിരം ആയിരമായി തിങ്ങിക്കൂടിയപ്പോള്‍ അവന്‍ ആദ്യം ശിഷ്യന്മാരോടു പറഞ്ഞുതുടങ്ങിതു: പരീശന്മാരുടെ പുളിച്ചമാവായ കപടഭക്തി സൂക്ഷിച്ചു കൊള്‍വിന്‍ . .::. 2 മൂടിവെച്ചതു ഒന്നും വെളിച്ചത്തു വരാതെയും ഗൂഢമായതു ഒന്നും അറിയാതെയും ഇരിക്കയില്ല. .::. 3 ആകയാല്‍ നിങ്ങള്‍ ഇരുട്ടത്തു പറഞ്ഞതു എല്ലാം വെളിച്ചത്തു കേള്‍ക്കും; അറകളില്‍ വെച്ചു ചെവിയില്‍ മന്ത്രിച്ചതു പുരമുകളില്‍ ഘോഷിക്കും. .::. 4 എന്നാല്‍ എന്‍റെ സ്നേഹിതന്മാരായ നിങ്ങളോടു ഞാന്‍ പറയുന്നതു: ദേഹത്തെ കൊന്നിട്ടു പിന്നെ അധികമായി ഒന്നും ചെയ്‍വാന്‍ കഴിയാത്തവരെ ഭയപ്പെടേണ്ടാ. .::. 5 ആരെ ഭയപ്പെടേണം എന്നു ഞാന്‍ നിങ്ങള്‍ക്കു കാണിച്ചുതരാം. കൊന്നിട്ടു നരകത്തില്‍ തള്ളിക്കളവാന്‍ അധികാരമുള്ളവനെ ഭയപ്പെടുവിന്‍ : അതേ, അവനെ ഭയപ്പെടുവിന്‍ എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. .::. 6 രണ്ടു കാശിന്നു അഞ്ചു കുരികിലിനെ വിലക്കുന്നില്ലയോ? അവയില്‍ ഒന്നിനെപ്പോലും ദൈവം മറന്നുപോകുന്നില്ല. .::. 7 നിങ്ങളുടെ തലയിലെ മുടിപോലും എല്ലാം എണ്ണിയിരിക്കുന്നു; ആകയാല്‍ ഭയപ്പെടേണ്ടാ; ഏറിയ കുരികിലിനെക്കാളും നിങ്ങള്‍ വിശേഷതയുള്ളവര്‍ . .::. 8 മനുഷ്യരുടെ മുമ്പില്‍ ആരെങ്കിലും എന്നെ ഏറ്റുപറഞ്ഞാല്‍ അവനെ മനുഷ്യപുത്രനും ദൈവദൂതന്മാരുടെ മുമ്പാകെ ഏറ്റുപറയും. .::. 9 മനുഷ്യരുടെ മുമ്പില്‍ എന്നെ തള്ളിപ്പറയുന്നവനെ ദൈവദൂതന്മാരുടെ മുമ്പില്‍ തള്ളിപ്പറയും. .::. 10 മനുഷ്യപുത്രന്‍റെ നേരെ ഒരു വാക്കു പറയുന്ന ഏവനോടും ക്ഷമിക്കും; പരിശുദ്ധാത്മാവിന്‍റെ നേരെ ദൂഷണം പറയുന്നവനോടോ ക്ഷമിക്കയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. .::. 11 എന്നാല്‍ നിങ്ങളെ പള്ളികള്‍ക്കും കോയ്മകള്‍ക്കും അധികാരങ്ങള്‍ക്കും മുമ്പില്‍ കൊണ്ടുപോകുമ്പോള്‍ എങ്ങനെയോ എന്തോ പ്രതിവാദിക്കേണ്ടു? എന്തു പറയേണ്ടു എന്നു വിചാരിപ്പെടേണ്ടാ; .::. 12 പറയേണ്ടതു പരിശുദ്ധാത്മാവു ആ നാഴികയില്‍ തന്നേ നിങ്ങളെ പഠിപ്പിക്കും. .::. 13 പുരുഷാരത്തില്‍ ഒരുത്തന്‍ അവനോടു: ഗുരോ, ഞാനുമായി അവകാശം പകുതിചെയ്‍വാന്‍ എന്‍റെ സഹോദരനോടു കല്പിച്ചാലും എന്നു പറഞ്ഞു. .::. 14 അവനോടു അവന്‍ : മനുഷ്യാ, എന്നെ നിങ്ങള്‍ക്കു ന്യായകര്‍ത്താവോ പങ്കിടുന്നവനോ ആക്കിയതു ആര്‍ എന്നു ചോദിച്ചു. .::. 15 പിന്നെ അവരോടു: സകലദ്രവ്യാഗ്രഹവും സൂക്ഷിച്ചു ഒഴിഞ്ഞുകൊള്‍വിന്‍ ; ഒരുത്തന്നു സമൃദ്ധിഉണ്ടായാലും അവന്‍റെ വസ്തുവകയല്ല അവന്‍റെ ജീവന്നു ആധാരമായിരിക്കുന്നതു എന്നു പറഞ്ഞു. .::. 16 ഒരുപമയും അവരോടു പറഞ്ഞതു: ധനവാനായോരു മനുഷ്യന്‍റെ ഭൂമി നന്നായി വിളഞ്ഞു. .::. 17 അപ്പോള്‍ അവന്‍ : ഞാന്‍ എന്തു ചെയ്യേണ്ടു? എന്‍റെ വിളവു കൂട്ടിവെപ്പാന്‍ സ്ഥലം പോരാ എന്നു ഉള്ളില്‍ വിചാരിച്ചു. .::. 18 പിന്നെ അവന്‍ പറഞ്ഞതു: ഞാന്‍ ഇതു ചെയ്യും; എന്‍റെ കളപ്പുരകളെ പൊളിച്ചു അധികം വലിയവ പണിതു എന്‍റെ വിളവും വസ്തുവകയും എല്ലാം അതില്‍ കൂട്ടിവേക്കും. .::. 19 എന്നിട്ടു എന്നോടുതന്നേ; നിനക്കു ഏറിയ ആണ്ടുകള്‍ക്കു മതിയായ അനവധി വസ്തുവക സ്വരൂപിച്ചുവെച്ചിരിക്കുന്നു; ആശ്വസിക്ക, തിന്നുക, കുടിക്ക, ആനന്ദിക്ക എന്നു പറയും. ദൈവമോ അവനോടു: .::. 20 മൂഢാ, ഈ രാത്രിയില്‍ നിന്‍റെ പ്രാണനെ നിന്നോടു ചോദിക്കും. പിന്നെ നീ ഒരുക്കിവെച്ചതു ആര്‍ക്കാകും എന്നു പറഞ്ഞു. .::. 21 ദൈവവിഷയമായി സമ്പന്നനാകാതെ തനിക്കു തന്നേ നിക്ഷേപിക്കുന്നവന്‍റെ കാര്യം ഇങ്ങനെ ആകുന്നു. .::. 22 അവന്‍ തന്‍റെ ശിഷ്യന്മാരോടു പറഞ്ഞതു: ആകയാല്‍ എന്തു തിന്നും എന്നു ജീവന്നായിക്കൊണ്ടും എന്തു ഉടുക്കും എന്നു ശരീരത്തിന്നായിക്കൊണ്ടും വിചാരപ്പെടരുതു എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. .::. 23 ആഹാരത്തെക്കാള്‍ ജീവനും ഉടുപ്പിനെക്കാള്‍ ശരീരവും വലുതല്ലോ. .::. 24 കാക്കയെ നോക്കുവിന്‍ ; അതു വിതെക്കുന്നില്ല, കൊയ്യുന്നില്ല, അതിന്നു പാണ്ടികശാലയും കളപ്പുരയും ഇല്ല; എങ്കിലും ദൈവം അതിനെ പുലര്‍ത്തുന്നു. പറവജാതിയെക്കാള്‍ നിങ്ങള്‍ എത്ര വിശേഷമുള്ളവര്‍ ; .::. 25 പിന്നെ വിചാരപ്പെടുന്നതിനാല്‍ തന്‍റെ നീളത്തില്‍ ഒരു മുഴം കൂട്ടുവാന്‍ നിങ്ങളില്‍ ആര്‍ക്കും കഴിയും? .::. 26 ആകയാല്‍ ഏറ്റവും ചെറിയതിന്നുപോലും നിങ്ങള്‍ പോരാത്തവര്‍ എങ്കില്‍ ശേഷമുള്ളതിനെക്കുറിച്ചു വിചാരപ്പെടുന്നതു എന്തു? .::. 27 താമര എങ്ങനെ വളരുന്നു എന്നു വിചാരിപ്പിന്‍ ; അവ അദ്ധ്വാനിക്കുന്നില്ല നൂല്‍ക്കുന്നതുമില്ല; എന്നാല്‍ ശലോമോന്‍ പോലും തന്‍റെ സകല മഹത്വത്തിലും ഇവയില്‍ ഒന്നിനോളം ചമഞ്ഞിരുന്നില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. .::. 28 ഇന്നുള്ളതും നാളെ അടുപ്പില്‍ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ഉടുപ്പിക്കുന്നു എങ്കില്‍ , അല്പവിശ്വസികളേ, നിങ്ങളെ എത്ര അധികം? .::. 29 എന്തു തിന്നും എന്തു കുടിക്കും എന്നു നിങ്ങള്‍ ചിന്തിച്ചു ചഞ്ചലപ്പെടരുതു. .::. 30 ഈ വക ഒക്കെയും ലോകജാതികള്‍ അന്വേഷിക്കുന്നു; നിങ്ങളുടെ പിതാവോ ഇവ നിങ്ങള്‍ക്കു ആവശ്യം എന്നു അറിയുന്നു. .::. 31 അവന്‍റെ രാജ്യം അന്വേഷിപ്പിന്‍ ; അതോടുകൂടെ നിങ്ങള്‍ക്കു ഇതും കിട്ടും. .::. 32 ചെറിയ ആട്ടിന്‍ കൂട്ടമേ, ഭയപ്പെടരുതു; നിങ്ങളുടെ പിതാവു രാജ്യം നിങ്ങള്‍ക്കു നലകുവാന്‍ പ്രസാദിച്ചിരിക്കുന്നു. .::. 33 നിങ്ങള്‍ക്കുള്ളതു വിറ്റു ഭിക്ഷകൊടുപ്പിന്‍ ; കള്ളന്‍ അടുക്കയോ പുഴു കെടുക്കയോ ചെയ്യാത്ത സ്വര്‍ഗ്ഗത്തില്‍ പഴകിപ്പോകാത്ത മടിശ്ശീലകളും തീര്‍ന്നുപോകാത്ത നിക്ഷേപവും നിങ്ങള്‍ക്കു ഉണ്ടാക്കിക്കൊള്‍വിന്‍ . .::. 34 നിങ്ങളുടെ നിക്ഷേപം ഉള്ളേടത്തു നിങ്ങളുടെ ഹൃദയവും ഇരിക്കും. .::. 35 നിങ്ങളുടെ അര കെട്ടിയും വിളക്കു കത്തിയും കൊണ്ടിരിക്കട്ടെ. .::. 36 യജമാനന്‍ കല്യാണത്തിന്നു പോയി വന്നു മുട്ടിയാല്‍ ഉടനെ വാതില്‍ തുറന്നുകൊടുക്കേണ്ടതിന്നു അവന്‍ എപ്പോള്‍ മടങ്ങിവരും വന്നു കാത്തുനിലക്കുന്ന ആളുകളോടു നിങ്ങള്‍ തുല്യരായിരിപ്പിന്‍ . .::. 37 യജമാനന്‍ വരുന്നേരം ഉണര്‍ന്നിരിക്കുന്നവരായി കാണുന്ന ദാസന്മാര്‍ ഭാഗ്യവാന്മാര്‍ ; അവന്‍ അര കെട്ടി അവരെ ഭക്ഷണത്തിന്നിരുത്തുകയും വന്നു അവര്‍ക്കും ശുശ്രൂഷ ചെയ്കയും ചെയ്യും എന്നു ഞാന്‍ സത്യമായി നിങ്ങളോടു പറയുന്നു. .::. 38 അവന്‍ രണ്ടാം യാമത്തില്‍ വന്നാലും മൂന്നാമതില്‍ വന്നാലും അങ്ങനെ കണ്ടു എങ്കില്‍ അവര്‍ ഭാഗ്യവാന്മാര്‍ . .::. 39 കള്ളന്‍ ഇന്ന നാഴികെക്കു വരുന്നു എന്നു വിട്ടുടയവന്‍ അറിഞ്ഞിരുന്നു എങ്കില്‍ അവന്‍ ഉണര്‍ന്നിരുന്നു തന്‍റെ വീടു തുരപ്പാന്‍ സമ്മതിക്കയില്ല എന്നറിവിന്‍ . .::. 40 നിനയാത്ത നാഴികയില്‍ മനുഷ്യപുത്രന്‍ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിന്‍ . .::. 41 കര്‍ത്താവേ, ഈ ഉപമ പറയുന്നതു ഞങ്ങളോടോ എല്ലാവരോടും കൂടെയോ എന്നു പത്രൊസ് ചോദിച്ചതിന്നു കര്‍ത്താവു പറഞ്ഞതു: .::. 42 തക്കസമയത്തു ആഹാരവീതം കൊടുക്കേണ്ടതിന്നു യജമാനന്‍ തന്‍റെ വേലക്കാരുടെ മേല്‍ ആക്കുന്ന വിശ്വസ്തനും ബുദ്ധിമാനുമായ ഗൃഹവിചാരകന്‍ ആര്‍ ? .::. 43 യജമാനന്‍ വരുമ്പോള്‍ അങ്ങനെ ചെയ്തുകാണുന്ന ദാസന്‍ ഭാഗ്യവാന്‍ . .::. 44 അവന്‍ തനിക്കുള്ള സകലത്തിന്നും അവനെ വിചാരകനാക്കിവേക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു. .::. 45 എന്നാല്‍ ദാസന്‍ : യജമാനന്‍ താമസിച്ചേ വരികയുള്ളു എന്നു ഹൃദയത്തില്‍ പറഞ്ഞു ബാല്യക്കാരെയും ബാല്യക്കാരത്തികളെയും തല്ലുവാനും തിന്നു കുടിച്ചു മദിപ്പാനും തുടങ്ങിയാല്‍ . .::. 46 അവന്‍ നോക്കിയിരിക്കാത്ത നാളിലും അറിയാത്ത നാഴികയിലും ആ ദാസന്‍റെ യജമാനന്‍ വന്നു അവനെ ദണ്ഡിപ്പിക്കയും അവന്നു അവിശ്വാസികളോടുകൂടെ പങ്കു കല്പിക്കയും ചെയ്യും. .::. 47 യജമാനന്‍റെ ഇഷ്ടം അറിഞ്ഞിട്ടു ഒരുങ്ങാതെയും അവന്‍റെ ഇഷ്ടം ചെയ്യാതെയുമിരിക്കുന്ന ദാസന്നു വളരെ അടികൊള്ളും. .::. 48 അറിയാതെകണ്ടു അടിക്കു യോഗ്യമായതു ചെയ്തവന്നോ കുറയ അടി കൊള്ളും; വളരെ ലഭിച്ചവനോടു വളരെ ആവശ്യപ്പെടും; അധികം ഏറ്റുവാങ്ങിയവനോടു അധികം ചോദിക്കും. .::. 49 ഭൂമിയില്‍ തീ ഇടുവാന്‍ ഞാന്‍ വന്നിരിക്കുന്നു; അതു ഇപ്പോഴേ കത്തിയെങ്കില്‍ കൊള്ളായിരുന്നു എന്നല്ലാതെ ഞാന്‍ മറ്റെന്തു ഇച്ഛിക്കേണ്ടു? .::. 50 എങ്കിലും എനിക്കു ഒരു സ്നാനം ഏല്പാന്‍ ഉണ്ടു; അതു കഴിയുവോളം ഞാന്‍ എത്ര ഞെരുങ്ങുന്നു. .::. 51 ഭൂമിയില്‍ സമാധാനം നലകുവാന്‍ ഞാന്‍ വന്നിരിക്കുന്നു എന്നു തോന്നുന്നുവോ? അല്ലല്ല, ഛിദ്രം വരുത്തുവാന്‍ അത്രേ എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. .::. 52 ഇനിമേല്‍ ഒരു വീട്ടില്‍ ഇരുവരോടു മൂവരും മൂവരോടു ഇരുവരും ഇങ്ങനെ അഞ്ചുപേര്‍ തമ്മില്‍ ഛിദ്രിച്ചിരിക്കും. .::. 53 അപ്പന്‍ മകനോടും മകന്‍ അപ്പനോടും അമ്മ മകളോടും മകള്‍ അമ്മയോടും അമ്മാവിയമ്മ മരുമകളോടും മരുമകള്‍ അമ്മാവിയമ്മയോടും ഛിദ്രിച്ചിരിക്കും. .::. 54 പിന്നെ അവന്‍ പുരുഷാരത്തോടു പറഞ്ഞതു: പടിഞ്ഞാറുനിന്നു മേഘം പൊങ്ങുന്നതു കാണുമ്പോള്‍ പെരുമഴ വരുന്നു എന്നു നിങ്ങള്‍ ഉടനെ പറയുന്നു; അങ്ങനെ സംഭവിക്കയും ചെയ്യുന്നു. .::. 55 തെക്കന്‍ കാറ്റു ഊതുന്നതു കണ്ടാലോ അത്യുഷ്ണം ഉണ്ടാകും എന്നു പറയുന്നു; അതു സംഭവിക്കയും ചെയ്യുന്നു. .::. 56 കപടഭകതിക്കാരേ, ഭൂമിയുടെയും ആകാശത്തിന്‍റെയും ഭാവത്തെ വിവേചിപ്പാന്‍ നിങ്ങള്‍ക്കു അറിയാം; .::. 57 എന്നാല്‍ ഈ കാലത്തെ വിവേചിപ്പാന്‍ അറിയാത്തതു എങ്ങനെ? ന്യായമായതു എന്തെന്നു നിങ്ങള്‍ സ്വയമായി വിധിക്കാത്തതും എന്തു? .::. 58 പ്രതിയോഗിയോടുകൂടെ അധികാരിയുടെ അടുക്കല്‍ പോകുമ്പോള്‍ വഴിയില്‍വെച്ചു അവനോടു നിരന്നുകൊള്‍വാന്‍ ശ്രമിക്ക; അല്ലാഞ്ഞാല്‍ അവന്‍ നിന്നെ ന്യായാധിപന്‍റെ മുമ്പില്‍ ഇഴെച്ചുകൊണ്ടു പോകയും ന്യായാധിപന്‍ നിന്നെ കോല്‍ക്കാരന്‍റെ പക്കല്‍ ഏല്പിക്കയും കോല്‍ക്കാരന്‍ തടവില്‍ ആക്കുകയും ചെയ്യും. .::. 59 ഒടുക്കത്തെ കാശുപോലും കൊടുത്തുതീരുവോളം നീ അവിടെ നിന്നു പുറത്തു വരികയില്ല എന്നു ഞാന്‍ നിന്നോടു പറയുന്നു. .::.
  • ലൂക്കോസ് അദ്ധ്യായം 1  
  • ലൂക്കോസ് അദ്ധ്യായം 2  
  • ലൂക്കോസ് അദ്ധ്യായം 3  
  • ലൂക്കോസ് അദ്ധ്യായം 4  
  • ലൂക്കോസ് അദ്ധ്യായം 5  
  • ലൂക്കോസ് അദ്ധ്യായം 6  
  • ലൂക്കോസ് അദ്ധ്യായം 7  
  • ലൂക്കോസ് അദ്ധ്യായം 8  
  • ലൂക്കോസ് അദ്ധ്യായം 9  
  • ലൂക്കോസ് അദ്ധ്യായം 10  
  • ലൂക്കോസ് അദ്ധ്യായം 11  
  • ലൂക്കോസ് അദ്ധ്യായം 12  
  • ലൂക്കോസ് അദ്ധ്യായം 13  
  • ലൂക്കോസ് അദ്ധ്യായം 14  
  • ലൂക്കോസ് അദ്ധ്യായം 15  
  • ലൂക്കോസ് അദ്ധ്യായം 16  
  • ലൂക്കോസ് അദ്ധ്യായം 17  
  • ലൂക്കോസ് അദ്ധ്യായം 18  
  • ലൂക്കോസ് അദ്ധ്യായം 19  
  • ലൂക്കോസ് അദ്ധ്യായം 20  
  • ലൂക്കോസ് അദ്ധ്യായം 21  
  • ലൂക്കോസ് അദ്ധ്യായം 22  
  • ലൂക്കോസ് അദ്ധ്യായം 23  
  • ലൂക്കോസ് അദ്ധ്യായം 24  
×

Alert

×

Malayalam Letters Keypad References