സത്യവേദപുസ്തകം

ഈസി ട്ടോ റെയ്ഡ് വെർസോൺ (ERV)
വെളിപ്പാടു

വെളിപ്പാടു അദ്ധ്യായം 12

1 സ്വര്‍ഗ്ഗത്തില്‍ വലിയൊരു അടയാളം കാണായി: സൂര്യനെ അണിഞ്ഞോരു സ്ത്രീ; അവളുടെ കാല്‍ക്കീഴ് ചന്ദ്രനും അവളുടെ തലയില്‍ പന്ത്രണ്ടു നക്ഷത്രംകൊണ്ടുള്ള കിരീടവും ഉണ്ടായിരുന്നു. 2 അവള്‍ ഗര്‍ഭിണിയായി നോവുകിട്ടി വേദനപ്പെട്ടു നിലവിളിച്ചു. 3 സ്വര്‍ഗ്ഗത്തില്‍ മറ്റൊരു അടയാളം കാണായി: ഏഴു തലയും പത്തു കൊമ്പും തലയില്‍ ഏഴു രാജമുടിയുമായി തീനിറമുള്ളോരു മഹാസര്‍പ്പം. 4 അതിന്‍റെ വാല്‍ ആകാശത്തിലെ നക്ഷത്രങ്ങളില്‍ മൂന്നിലൊന്നിനെ വലിച്ചുകൂട്ടി ഭൂമിയിലേക്കു എറിഞ്ഞുകളഞ്ഞു. പ്രസവിപ്പാറായ സ്ത്രീ പ്രസവിച്ച ഉടനെ കുട്ടിയെ തിന്നുകളവാന്‍ മഹാസര്‍പ്പം അവളുടെ മുമ്പില്‍ നിന്നു. 5 അവള്‍ സകലജാതികളെയും ഇരിമ്പുകോല്‍ കൊണ്ടു മേയ്പാനുള്ളോരു ആണ്‍കുട്ടിയെ പ്രസവിച്ചു; കുട്ടി ദൈവത്തിന്‍റെ അടുക്കലേക്കും അവന്‍റെ സിംഹാസനത്തിലേക്കും പെട്ടെന്നു എടുക്കപ്പെട്ടു. 6 സ്ത്രീ മരുഭൂമിയിലേക്കു ഓ‍ടിപ്പോയി; അവിടെ അവളെ ആയിരത്തിരുനൂറ്ററുപതു ദിവസം പോറ്റേണ്ടതിന്നു ദൈവം ഒരുക്കിയോരു സ്ഥലം അവള്‍ക്കുണ്ടു. 7 പിന്നെ സ്വര്‍ഗ്ഗത്തില്‍ യുദ്ധം ഉണ്ടായി; മീഖായേലും അവന്‍റെ ദൂതന്മാരും മഹാസര്‍പ്പത്തോടു പടവെട്ടി; തന്‍റെ ദൂതന്മാരുമായി മഹാസര്‍പ്പവും പടവെട്ടി ജയിച്ചില്ലതാനും. 8 സ്വര്‍ഗ്ഗത്തില്‍ അവരുടെ സ്ഥലം പിന്നെ കണ്ടതുമില്ല. 9 ഭൂതലത്തെ മുഴുവന്‍ തെറ്റിച്ചുകളയുന്ന പിശാചും സാത്താനും എന്ന മഹാസര്‍പ്പമായ പഴയ പാമ്പിനെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു; അവന്‍റെ ദൂതന്മാരെയും അവനോടു കൂടെ തള്ളിക്കളഞ്ഞു. 10 അപ്പോള്‍ ഞാന്‍ സ്വര്‍ഗ്ഗത്തില്‍ ഒരു മഹാശബ്ദം പറഞ്ഞുകേട്ടതു: ഇപ്പോള്‍ നമ്മുടെ ദൈവത്തിന്‍റെ രക്ഷയും ശക്തിയും രാജ്യവും അവന്‍റെ ക്രിസ്തുവിന്‍റെ ആധിപത്യവും തുടങ്ങിയിരിക്കുന്നു; നമ്മുടെ സഹോദരന്മാരെ രാപ്പകല്‍ ദൈവ സന്നിധിയില്‍ കുറ്റം ചുമത്തുന്ന അപവാദിയെ തള്ളിയിട്ടുകളഞ്ഞുവല്ലോ. 11 അവര്‍ അവനെ കുഞ്ഞാടിന്‍റെ രക്തം ഹേതുവായിട്ടു ജയിച്ചു; മരണപര്യന്തം തങ്ങളുടെ പ്രാണനെ സ്നേഹിച്ചതുമില്ല. 12 ആകയാല്‍ സ്വര്‍ഗ്ഗവും അതില്‍ വസിക്കുന്നവരുമായുള്ളോരേ, ആനന്ദിപ്പിന്‍ ; ഭൂമിക്കും സമുദ്രത്തിനും അയ്യോ കഷ്ടം; പിശാചു തനിക്കു അല്പകാലമേയുള്ളു എന്നു അറിഞ്ഞു മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കല്‍ ഇറങ്ങിവന്നിരിക്കുന്നു. 13 തന്നെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു എന്നു മഹാസര്‍പ്പം കണ്ടിട്ടു ആണ്‍കുട്ടിയെ പ്രസവിച്ചസ്ത്രീയെ ഉപദ്രവിച്ചുതുടങ്ങി. 14 അപ്പോള്‍ സ്ത്രീക്കു മരുഭൂമിയില്‍ തന്‍റെ സ്ഥലത്തെക്കു പറന്നുപോകേണ്ടതിന്നു വലിയ കഴുകിന്‍റെ രണ്ടു ചിറകുലഭിച്ചു; അവിടെ അവളെ സര്‍പ്പത്തോടു അകലെ ഒരുകാലവും ഇരുകാലവും അരക്കാലവും പോറ്റി രക്ഷിച്ചു. 15 സര്‍പ്പം സ്ത്രീയെ ഒഴുക്കിക്കളയേണ്ടതിന്നു അവളുടെ പിന്നാലെ തന്‍റെ വായില്‍ നിന്നു നദിപോലെ വെള്ളം ചാടിച്ചു. 16 എന്നാല്‍ ഭൂമി സ്ത്രീക്കു തുണനിന്നു; മഹാസര്‍പ്പം വായില്‍നിന്നു ചാടിച്ച നദിയെ ഭൂമി വായ്തുറന്നു വിഴുങ്ങിക്കളഞ്ഞു. 17 മഹാസര്‍പ്പം സ്ത്രീയോടു കോപിച്ചു, ദൈവകല്പന പ്രമാണിക്കുന്നവരും യേശുവിന്‍റെ സാക്‍ഷ്യം ഉള്ളവരുമായി അവളുടെ സന്തതിയില്‍ ശേഷിപ്പുള്ളവരോടു യുദ്ധം ചെയ്‍വാന്‍ പുറപ്പെട്ടു; അവന്‍ കടല്പുറത്തെ മണലിന്മേല്‍ നിന്നു.
1 സ്വര്‍ഗ്ഗത്തില്‍ വലിയൊരു അടയാളം കാണായി: സൂര്യനെ അണിഞ്ഞോരു സ്ത്രീ; അവളുടെ കാല്‍ക്കീഴ് ചന്ദ്രനും അവളുടെ തലയില്‍ പന്ത്രണ്ടു നക്ഷത്രംകൊണ്ടുള്ള കിരീടവും ഉണ്ടായിരുന്നു. .::. 2 അവള്‍ ഗര്‍ഭിണിയായി നോവുകിട്ടി വേദനപ്പെട്ടു നിലവിളിച്ചു. .::. 3 സ്വര്‍ഗ്ഗത്തില്‍ മറ്റൊരു അടയാളം കാണായി: ഏഴു തലയും പത്തു കൊമ്പും തലയില്‍ ഏഴു രാജമുടിയുമായി തീനിറമുള്ളോരു മഹാസര്‍പ്പം. .::. 4 അതിന്‍റെ വാല്‍ ആകാശത്തിലെ നക്ഷത്രങ്ങളില്‍ മൂന്നിലൊന്നിനെ വലിച്ചുകൂട്ടി ഭൂമിയിലേക്കു എറിഞ്ഞുകളഞ്ഞു. പ്രസവിപ്പാറായ സ്ത്രീ പ്രസവിച്ച ഉടനെ കുട്ടിയെ തിന്നുകളവാന്‍ മഹാസര്‍പ്പം അവളുടെ മുമ്പില്‍ നിന്നു. .::. 5 അവള്‍ സകലജാതികളെയും ഇരിമ്പുകോല്‍ കൊണ്ടു മേയ്പാനുള്ളോരു ആണ്‍കുട്ടിയെ പ്രസവിച്ചു; കുട്ടി ദൈവത്തിന്‍റെ അടുക്കലേക്കും അവന്‍റെ സിംഹാസനത്തിലേക്കും പെട്ടെന്നു എടുക്കപ്പെട്ടു. .::. 6 സ്ത്രീ മരുഭൂമിയിലേക്കു ഓ‍ടിപ്പോയി; അവിടെ അവളെ ആയിരത്തിരുനൂറ്ററുപതു ദിവസം പോറ്റേണ്ടതിന്നു ദൈവം ഒരുക്കിയോരു സ്ഥലം അവള്‍ക്കുണ്ടു. .::. 7 പിന്നെ സ്വര്‍ഗ്ഗത്തില്‍ യുദ്ധം ഉണ്ടായി; മീഖായേലും അവന്‍റെ ദൂതന്മാരും മഹാസര്‍പ്പത്തോടു പടവെട്ടി; തന്‍റെ ദൂതന്മാരുമായി മഹാസര്‍പ്പവും പടവെട്ടി ജയിച്ചില്ലതാനും. .::. 8 സ്വര്‍ഗ്ഗത്തില്‍ അവരുടെ സ്ഥലം പിന്നെ കണ്ടതുമില്ല. .::. 9 ഭൂതലത്തെ മുഴുവന്‍ തെറ്റിച്ചുകളയുന്ന പിശാചും സാത്താനും എന്ന മഹാസര്‍പ്പമായ പഴയ പാമ്പിനെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു; അവന്‍റെ ദൂതന്മാരെയും അവനോടു കൂടെ തള്ളിക്കളഞ്ഞു. .::. 10 അപ്പോള്‍ ഞാന്‍ സ്വര്‍ഗ്ഗത്തില്‍ ഒരു മഹാശബ്ദം പറഞ്ഞുകേട്ടതു: ഇപ്പോള്‍ നമ്മുടെ ദൈവത്തിന്‍റെ രക്ഷയും ശക്തിയും രാജ്യവും അവന്‍റെ ക്രിസ്തുവിന്‍റെ ആധിപത്യവും തുടങ്ങിയിരിക്കുന്നു; നമ്മുടെ സഹോദരന്മാരെ രാപ്പകല്‍ ദൈവ സന്നിധിയില്‍ കുറ്റം ചുമത്തുന്ന അപവാദിയെ തള്ളിയിട്ടുകളഞ്ഞുവല്ലോ. .::. 11 അവര്‍ അവനെ കുഞ്ഞാടിന്‍റെ രക്തം ഹേതുവായിട്ടു ജയിച്ചു; മരണപര്യന്തം തങ്ങളുടെ പ്രാണനെ സ്നേഹിച്ചതുമില്ല. .::. 12 ആകയാല്‍ സ്വര്‍ഗ്ഗവും അതില്‍ വസിക്കുന്നവരുമായുള്ളോരേ, ആനന്ദിപ്പിന്‍ ; ഭൂമിക്കും സമുദ്രത്തിനും അയ്യോ കഷ്ടം; പിശാചു തനിക്കു അല്പകാലമേയുള്ളു എന്നു അറിഞ്ഞു മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കല്‍ ഇറങ്ങിവന്നിരിക്കുന്നു. .::. 13 തന്നെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു എന്നു മഹാസര്‍പ്പം കണ്ടിട്ടു ആണ്‍കുട്ടിയെ പ്രസവിച്ചസ്ത്രീയെ ഉപദ്രവിച്ചുതുടങ്ങി. .::. 14 അപ്പോള്‍ സ്ത്രീക്കു മരുഭൂമിയില്‍ തന്‍റെ സ്ഥലത്തെക്കു പറന്നുപോകേണ്ടതിന്നു വലിയ കഴുകിന്‍റെ രണ്ടു ചിറകുലഭിച്ചു; അവിടെ അവളെ സര്‍പ്പത്തോടു അകലെ ഒരുകാലവും ഇരുകാലവും അരക്കാലവും പോറ്റി രക്ഷിച്ചു. .::. 15 സര്‍പ്പം സ്ത്രീയെ ഒഴുക്കിക്കളയേണ്ടതിന്നു അവളുടെ പിന്നാലെ തന്‍റെ വായില്‍ നിന്നു നദിപോലെ വെള്ളം ചാടിച്ചു. .::. 16 എന്നാല്‍ ഭൂമി സ്ത്രീക്കു തുണനിന്നു; മഹാസര്‍പ്പം വായില്‍നിന്നു ചാടിച്ച നദിയെ ഭൂമി വായ്തുറന്നു വിഴുങ്ങിക്കളഞ്ഞു. .::. 17 മഹാസര്‍പ്പം സ്ത്രീയോടു കോപിച്ചു, ദൈവകല്പന പ്രമാണിക്കുന്നവരും യേശുവിന്‍റെ സാക്‍ഷ്യം ഉള്ളവരുമായി അവളുടെ സന്തതിയില്‍ ശേഷിപ്പുള്ളവരോടു യുദ്ധം ചെയ്‍വാന്‍ പുറപ്പെട്ടു; അവന്‍ കടല്പുറത്തെ മണലിന്മേല്‍ നിന്നു. .::.
  • വെളിപ്പാടു അദ്ധ്യായം 1  
  • വെളിപ്പാടു അദ്ധ്യായം 2  
  • വെളിപ്പാടു അദ്ധ്യായം 3  
  • വെളിപ്പാടു അദ്ധ്യായം 4  
  • വെളിപ്പാടു അദ്ധ്യായം 5  
  • വെളിപ്പാടു അദ്ധ്യായം 6  
  • വെളിപ്പാടു അദ്ധ്യായം 7  
  • വെളിപ്പാടു അദ്ധ്യായം 8  
  • വെളിപ്പാടു അദ്ധ്യായം 9  
  • വെളിപ്പാടു അദ്ധ്യായം 10  
  • വെളിപ്പാടു അദ്ധ്യായം 11  
  • വെളിപ്പാടു അദ്ധ്യായം 12  
  • വെളിപ്പാടു അദ്ധ്യായം 13  
  • വെളിപ്പാടു അദ്ധ്യായം 14  
  • വെളിപ്പാടു അദ്ധ്യായം 15  
  • വെളിപ്പാടു അദ്ധ്യായം 16  
  • വെളിപ്പാടു അദ്ധ്യായം 17  
  • വെളിപ്പാടു അദ്ധ്യായം 18  
  • വെളിപ്പാടു അദ്ധ്യായം 19  
  • വെളിപ്പാടു അദ്ധ്യായം 20  
  • വെളിപ്പാടു അദ്ധ്യായം 21  
  • വെളിപ്പാടു അദ്ധ്യായം 22  
×

Alert

×

Malayalam Letters Keypad References