സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
ഇയ്യോബ്

ഇയ്യോബ് അദ്ധ്യായം 24

1 സർവ്വശക്തൻ ശിക്ഷാസമയങ്ങളെ നിയമിക്കാത്തതും അവിടുത്തെ ഭക്തന്മാർ അവിടുത്തെ വിസ്താര ദിവസങ്ങളെ കാണാതിരിക്കുന്നതും എന്ത്? 2 ചിലർ അതിരുകളെ മാറ്റുന്നു; ചിലർ ആട്ടിൻ കൂട്ടത്തെ കവർന്ന് കൊണ്ടുപോയി മേയ്ക്കുന്നു. 3 ചിലർ അനാഥരുടെ കഴുതയെ കൊണ്ടു പോകുന്നു; ചിലർ വിധവയുടെ കാളയെ പണയം വാങ്ങുന്നു. 4 ചിലർ സാധുക്കളെ വഴി തെറ്റിക്കുന്നു; ദേശത്തെ ദരിദ്രർ എല്ലാം ഒളിച്ചുകൊള്ളുന്നു. 5 അവർ മരുഭൂമിയിലെ കാട്ടുകഴുതകളെപ്പോലെ ഇര തേടി വേലയ്ക്ക് പുറപ്പെടുന്നു; അവർ മക്കൾക്കു വേണ്ടി ശൂന്യപ്രദേശത്ത് ആഹാരം തേടിയുള്ള വേലയ്ക്ക് പുറപ്പെടുന്നു. 6 അവർ അന്യന്റെ വയലിൽ വിളവെടുക്കുന്നു; ദുഷ്ടന്റെ മുന്തിരിത്തോട്ടത്തിൽ കാലാ പെറുക്കുന്നു. 7 അവർ വസ്ത്രമില്ലാതെ നഗ്നരായി രാത്രി കഴിച്ചുകൂട്ടുന്നു; കുളിർ മാറ്റാൻ അവർക്ക് പുതപ്പും ഇല്ല. 8 അവർ മലകളിൽ മഴ നനയുന്നു; മറവിടം ഇല്ലാത്തതിനാൽ അവർ പാറയെ ആശ്രയിക്കുന്നു. 9 ചിലർ മുലകുടിക്കുന്ന അനാഥക്കുട്ടികളെ അപഹരിക്കുന്നു; ചിലർ ദരിദ്രനോട് കുട്ടികളെ പണയം വാങ്ങുന്നു. 10 അവർ വസ്ത്രം കൂടാതെ നഗ്നരായി നടക്കുന്നു; പട്ടിണി കിടന്നുകൊണ്ട് കറ്റ ചുമക്കുന്നു. 11 ദുഷ്ടന്മാരുടെ മതിലുകൾക്കകത്ത് അവർ ചക്കാട്ടുന്നു; മുന്തിരിച്ചക്ക് ചവിട്ടുകയും ദാഹിച്ചിരിക്കുകയും ചെയ്യുന്നു. 12 പട്ടണത്തിൽ ആളുകൾ ഞരങ്ങുന്നു; മുറിവേറ്റവരുടെ പ്രാണൻ നിലവിളിക്കുന്നു; ദൈവത്തിനോ അതിൽ ഒട്ടും ശ്രദ്ധയില്ല. 13 ഇവർ വെളിച്ചത്തോട് മത്സരിക്കുന്നു; അതിന്റെ വഴികളെ അറിയുന്നില്ല; അതിന്റെ പാതകളിൽ നടക്കുന്നതുമില്ല. 14 കൊലപാതകൻ രാവിലെ എഴുന്നേല്ക്കുന്നു; ദരിദ്രനെയും എളിയവനെയും കൊല്ലുന്നു; രാത്രിയിൽ കള്ളനായി നടക്കുന്നു. 15 വ്യഭിചാരിയുടെ കണ്ണ് അസ്തമയം കാത്തിരിക്കുന്നു; അവൻ മുഖം മറച്ച് നടക്കുന്നു. “ഒരു കണ്ണും എന്നെ കാണുകയില്ല” എന്ന് പറയുന്നു. 16 ചിലർ ഇരുട്ടത്ത് വീട് തുരന്നു കയറുന്നു; പകൽ അവർ വാതിൽ അടച്ചു പാർക്കുന്നു; വെളിച്ചത്ത് ഇറങ്ങുന്നതുമില്ല. 17 പ്രഭാതം അവർക്ക് അന്ധതമസ്സ് തന്നെ; അന്ധതമസ്സിന്റെ ഭീകരത അവർക്ക് പരിചയമുണ്ടല്ലോ. 18 വെള്ളത്തിനുമീതെകൂടി അവർ വേഗത്തിൽ പൊയ്പോകുന്നു; അവരുടെ ഓഹരി ഭൂമിയിൽ ശപിക്കപ്പെട്ടിരിക്കുന്നു; അവരുടെ മുന്തിരിത്തോട്ടങ്ങളിൽ ആരും പോകുന്നില്ല. 19 ഹിമജലം വരൾച്ചയ്ക്കും ഉഷ്ണത്തിനും പാപം ചെയ്തവൻ പാതാളത്തിനും ഇരയാകുന്നു. 20 അവനെ വഹിച്ച ഗർഭപാത്രം അവനെ മറന്നുകളയും; കൃമി അവനെ തിന്ന് രസിക്കും; പിന്നെ ആരും അവനെ ഓർക്കുകയില്ല; നീതികേട് ഒരു വൃക്ഷംപോലെ തകർന്നു പോകും. 21 പ്രസവിക്കാത്ത മച്ചിയെ അവൻ വിഴുങ്ങിക്കളയുന്നു; വിധവയ്ക്ക് നന്മ ചെയ്യുന്നതുമില്ല. 22 ദൈവം തന്റെ ശക്തിയാൽ കരുത്തന്മാരെ നിലനില്ക്കുമാറാക്കുന്നു; ജീവനെക്കുറിച്ച് നിരാശപ്പെട്ടിരിക്കെ അവർ എഴുന്നേല്ക്കുന്നു. 23 അവിടുന്ന് അവർക്ക് നിർഭയവാസം നല്കുന്നു; അവർ ഉറച്ചുനില്ക്കുന്നു; എങ്കിലും അവിടുത്തെ ദൃഷ്ടി അവരുടെ വഴികളിലുണ്ട്. 24 അവർ ഉയർന്നിരിക്കുന്നു; കുറെകഴിഞ്ഞിട്ട് അവർ ഇല്ല; അവരെ താഴ്ത്തി മറ്റെല്ലാവരെയുംപോലെ നീക്കിക്കളയുന്നു; കതിർക്കുലയെന്നപോലെ അവരെ അറുക്കുന്നു. 25 ഇങ്ങനെയല്ലെങ്കിൽ എന്നെ കള്ളനാക്കുകയും എന്റെ വാക്ക് അർത്ഥശൂന്യമെന്ന് തെളിയിക്കുകയും ചെയ്യാവുന്നവൻ ആര്?
1 സർവ്വശക്തൻ ശിക്ഷാസമയങ്ങളെ നിയമിക്കാത്തതും അവിടുത്തെ ഭക്തന്മാർ അവിടുത്തെ വിസ്താര ദിവസങ്ങളെ കാണാതിരിക്കുന്നതും എന്ത്? .::. 2 ചിലർ അതിരുകളെ മാറ്റുന്നു; ചിലർ ആട്ടിൻ കൂട്ടത്തെ കവർന്ന് കൊണ്ടുപോയി മേയ്ക്കുന്നു. .::. 3 ചിലർ അനാഥരുടെ കഴുതയെ കൊണ്ടു പോകുന്നു; ചിലർ വിധവയുടെ കാളയെ പണയം വാങ്ങുന്നു. .::. 4 ചിലർ സാധുക്കളെ വഴി തെറ്റിക്കുന്നു; ദേശത്തെ ദരിദ്രർ എല്ലാം ഒളിച്ചുകൊള്ളുന്നു. .::. 5 അവർ മരുഭൂമിയിലെ കാട്ടുകഴുതകളെപ്പോലെ ഇര തേടി വേലയ്ക്ക് പുറപ്പെടുന്നു; അവർ മക്കൾക്കു വേണ്ടി ശൂന്യപ്രദേശത്ത് ആഹാരം തേടിയുള്ള വേലയ്ക്ക് പുറപ്പെടുന്നു. .::. 6 അവർ അന്യന്റെ വയലിൽ വിളവെടുക്കുന്നു; ദുഷ്ടന്റെ മുന്തിരിത്തോട്ടത്തിൽ കാലാ പെറുക്കുന്നു. .::. 7 അവർ വസ്ത്രമില്ലാതെ നഗ്നരായി രാത്രി കഴിച്ചുകൂട്ടുന്നു; കുളിർ മാറ്റാൻ അവർക്ക് പുതപ്പും ഇല്ല. .::. 8 അവർ മലകളിൽ മഴ നനയുന്നു; മറവിടം ഇല്ലാത്തതിനാൽ അവർ പാറയെ ആശ്രയിക്കുന്നു. .::. 9 ചിലർ മുലകുടിക്കുന്ന അനാഥക്കുട്ടികളെ അപഹരിക്കുന്നു; ചിലർ ദരിദ്രനോട് കുട്ടികളെ പണയം വാങ്ങുന്നു. .::. 10 അവർ വസ്ത്രം കൂടാതെ നഗ്നരായി നടക്കുന്നു; പട്ടിണി കിടന്നുകൊണ്ട് കറ്റ ചുമക്കുന്നു. .::. 11 ദുഷ്ടന്മാരുടെ മതിലുകൾക്കകത്ത് അവർ ചക്കാട്ടുന്നു; മുന്തിരിച്ചക്ക് ചവിട്ടുകയും ദാഹിച്ചിരിക്കുകയും ചെയ്യുന്നു. .::. 12 പട്ടണത്തിൽ ആളുകൾ ഞരങ്ങുന്നു; മുറിവേറ്റവരുടെ പ്രാണൻ നിലവിളിക്കുന്നു; ദൈവത്തിനോ അതിൽ ഒട്ടും ശ്രദ്ധയില്ല. .::. 13 ഇവർ വെളിച്ചത്തോട് മത്സരിക്കുന്നു; അതിന്റെ വഴികളെ അറിയുന്നില്ല; അതിന്റെ പാതകളിൽ നടക്കുന്നതുമില്ല. .::. 14 കൊലപാതകൻ രാവിലെ എഴുന്നേല്ക്കുന്നു; ദരിദ്രനെയും എളിയവനെയും കൊല്ലുന്നു; രാത്രിയിൽ കള്ളനായി നടക്കുന്നു. .::. 15 വ്യഭിചാരിയുടെ കണ്ണ് അസ്തമയം കാത്തിരിക്കുന്നു; അവൻ മുഖം മറച്ച് നടക്കുന്നു. “ഒരു കണ്ണും എന്നെ കാണുകയില്ല” എന്ന് പറയുന്നു. .::. 16 ചിലർ ഇരുട്ടത്ത് വീട് തുരന്നു കയറുന്നു; പകൽ അവർ വാതിൽ അടച്ചു പാർക്കുന്നു; വെളിച്ചത്ത് ഇറങ്ങുന്നതുമില്ല. .::. 17 പ്രഭാതം അവർക്ക് അന്ധതമസ്സ് തന്നെ; അന്ധതമസ്സിന്റെ ഭീകരത അവർക്ക് പരിചയമുണ്ടല്ലോ. .::. 18 വെള്ളത്തിനുമീതെകൂടി അവർ വേഗത്തിൽ പൊയ്പോകുന്നു; അവരുടെ ഓഹരി ഭൂമിയിൽ ശപിക്കപ്പെട്ടിരിക്കുന്നു; അവരുടെ മുന്തിരിത്തോട്ടങ്ങളിൽ ആരും പോകുന്നില്ല. .::. 19 ഹിമജലം വരൾച്ചയ്ക്കും ഉഷ്ണത്തിനും പാപം ചെയ്തവൻ പാതാളത്തിനും ഇരയാകുന്നു. .::. 20 അവനെ വഹിച്ച ഗർഭപാത്രം അവനെ മറന്നുകളയും; കൃമി അവനെ തിന്ന് രസിക്കും; പിന്നെ ആരും അവനെ ഓർക്കുകയില്ല; നീതികേട് ഒരു വൃക്ഷംപോലെ തകർന്നു പോകും. .::. 21 പ്രസവിക്കാത്ത മച്ചിയെ അവൻ വിഴുങ്ങിക്കളയുന്നു; വിധവയ്ക്ക് നന്മ ചെയ്യുന്നതുമില്ല. .::. 22 ദൈവം തന്റെ ശക്തിയാൽ കരുത്തന്മാരെ നിലനില്ക്കുമാറാക്കുന്നു; ജീവനെക്കുറിച്ച് നിരാശപ്പെട്ടിരിക്കെ അവർ എഴുന്നേല്ക്കുന്നു. .::. 23 അവിടുന്ന് അവർക്ക് നിർഭയവാസം നല്കുന്നു; അവർ ഉറച്ചുനില്ക്കുന്നു; എങ്കിലും അവിടുത്തെ ദൃഷ്ടി അവരുടെ വഴികളിലുണ്ട്. .::. 24 അവർ ഉയർന്നിരിക്കുന്നു; കുറെകഴിഞ്ഞിട്ട് അവർ ഇല്ല; അവരെ താഴ്ത്തി മറ്റെല്ലാവരെയുംപോലെ നീക്കിക്കളയുന്നു; കതിർക്കുലയെന്നപോലെ അവരെ അറുക്കുന്നു. .::. 25 ഇങ്ങനെയല്ലെങ്കിൽ എന്നെ കള്ളനാക്കുകയും എന്റെ വാക്ക് അർത്ഥശൂന്യമെന്ന് തെളിയിക്കുകയും ചെയ്യാവുന്നവൻ ആര്?
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 1  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 2  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 3  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 4  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 5  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 6  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 7  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 8  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 9  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 10  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 11  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 12  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 13  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 14  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 15  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 16  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 17  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 18  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 19  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 20  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 21  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 22  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 23  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 24  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 25  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 26  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 27  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 28  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 29  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 30  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 31  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 32  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 33  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 34  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 35  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 36  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 37  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 38  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 39  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 40  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 41  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 42  
×

Alert

×

Malayalam Letters Keypad References