സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
യോശുവ

യോശുവ അദ്ധ്യായം 12

1 യിസ്രായേൽമക്കൾ യോർദ്ദാനു കിഴക്ക് അർന്നോൻ താഴ്‌വര മുതൽ ഹെർമ്മോൻപർവ്വതം വരെയും കിഴക്കെ അരാബ മുഴുവനും കൈവശമാക്കി. അവർ കീഴടക്കിയ തദ്ദേശരാജാക്കന്മാർ ഇവർ ആകുന്നു. 2 ഹെശ്ബോനിൽ പാർത്തിരുന്ന അമോര്യരാജാവായ സീഹോൻ; അവൻ അരോവേർ മുതൽ താഴ്വരയുടെ മധ്യഭാഗവും ഗിലെയാദിന്റെ പാതിയും അമ്മോന്യരുടെ അതിരായ യബ്ബോക്ക് നദിവരെയും 3 കിന്നെരോത്ത്കടൽ മുതൽ ഉപ്പുകടൽ വരെ ബേത്ത്-യെശീമോത്തോളം ഉള്ള കിഴക്കെ അരാബയും,തെക്ക് പിസ്ഗച്ചരിവിന്റെ താഴെ തേമാനും വാണിരുന്നു. 4 ബാശാൻ രാജാവായ ഓഗിന്റെ ദേശവും അവർ പിടിച്ചടക്കി; മല്ലന്മാരിൽ ശേഷിച്ച ഇവൻ അസ്തരോത്തിലും എദ്രെയിലും പാർത്തിരുന്നു. 5 അവൻ ഹെർമ്മോൻപർവ്വതവും സൽക്കയും ബാശാൻ ദേശം മുഴുവനും ഗെശൂര്യരുടെയും മാഖാത്യരുടെയും ദേശവും ഗിലെയാദിന്റെ പാതിയും ഹെശ്ബോൻ രാജാവായ സീഹോന്റെ അതിർവരെയും വാണിരുന്നു. 6 അവരെ യഹോവയുടെ ദാസനായ മോശെയും യിസ്രായേൽമക്കളുംകൂടെ കീഴടക്കിയിരുന്നു; മോശെ അവരുടെ ദേശം രൂബേന്യർക്കും ഗാദ്യർക്കും മനശ്ശെയുടെ പാതി ഗോത്രത്തിനും അവകാശമായി കൊടുത്തു. 7 യോശുവയും യിസ്രായേൽമക്കളും യോർദ്ദാന്റെ പടിഞ്ഞാറ് ലെബാനോൻ താഴ്‌വരയിലെ ബാൽ-ഗാദ് മുതൽ സേയീരിലേക്കുള്ള കയറ്റത്തിലെ മൊട്ടക്കുന്നുവരെ ജയിച്ചടക്കി. യോശുവ യിസ്രായേലിന് ഗോത്രവിഭാഗപ്രകാരം ഈ രാജാക്കന്മാരുടെ ദേശം അവകാശമായി കൊടുക്കയും ചെയ്തു. 8 മലനാട്ടിലും താഴ്‌വരയിലും അരാബയിലും മലഞ്ചരിവുകളിലും മരുഭൂമിയിലും തെക്കേ ദേശത്തും ഉള്ള ഹിത്യൻ, അമോര്യൻ, കനാന്യൻ, പെരിസ്യൻ, ഹിവ്യൻ, യെബൂസ്യൻ എന്നിവരുടെ ദേശം തന്നേ. 9 യെരീഹോരാജാവ്,ബേഥേലിന്നരികെയുള്ള ഹായിരാജാവ്; 10 യെരൂശലേംരാജാവ്; ഹെബ്രോൻരാജാവ്; 11 യർമ്മൂത്ത് രാജാവ്; ലാഖീശിലെ രാജാവ്; 12 എഗ്ലോനിലെ രാജാവ്; ഗേസർരാജാവ്; 13 ദെബീർരാജാവ്; ഗേദെർരാജാവ്; 14 ഹോർമ്മരാജാവ്; ആരാദ്‌രാജാവ്; 15 ലിബ്നരാജാവ്; അദുല്ലാംരാജാവ്; 16 മക്കേദാരാജാവ്; ബേഥേൽരാജാവ്; 17 തപ്പൂഹരാജാവ്; ഹേഫെർരാജാവ്; 18 അഫേക് രാജാവ്; ശാരോൻരാജാവ്; 19 മാദോൻരാജാവ്; ഹാസോർരാജാവ്; ശിമ്രോൻ-മെരോൻരാജാവ്; 20 അക്ശാപ്പുരാജാവ്; താനാക് രാജാവ്; 21 മെഗിദ്ദോരാജാവ്; കാദേശ് രാജാവ്; 22 കർമ്മേലിലെ യൊക്നെയാംരാജാവ്; 23 ദോർമേട്ടിലെ ദോർരാജാവ്; ഗില്ഗാലിലെ ജാതികളുടെ രാജാവ്; 24 തിർസാരാജാവ്; ഇങ്ങനെ ആകെ മുപ്പത്തൊന്നു രാജാക്കന്മാർ.
1 യിസ്രായേൽമക്കൾ യോർദ്ദാനു കിഴക്ക് അർന്നോൻ താഴ്‌വര മുതൽ ഹെർമ്മോൻപർവ്വതം വരെയും കിഴക്കെ അരാബ മുഴുവനും കൈവശമാക്കി. അവർ കീഴടക്കിയ തദ്ദേശരാജാക്കന്മാർ ഇവർ ആകുന്നു. .::. 2 ഹെശ്ബോനിൽ പാർത്തിരുന്ന അമോര്യരാജാവായ സീഹോൻ; അവൻ അരോവേർ മുതൽ താഴ്വരയുടെ മധ്യഭാഗവും ഗിലെയാദിന്റെ പാതിയും അമ്മോന്യരുടെ അതിരായ യബ്ബോക്ക് നദിവരെയും .::. 3 കിന്നെരോത്ത്കടൽ മുതൽ ഉപ്പുകടൽ വരെ ബേത്ത്-യെശീമോത്തോളം ഉള്ള കിഴക്കെ അരാബയും,തെക്ക് പിസ്ഗച്ചരിവിന്റെ താഴെ തേമാനും വാണിരുന്നു. .::. 4 ബാശാൻ രാജാവായ ഓഗിന്റെ ദേശവും അവർ പിടിച്ചടക്കി; മല്ലന്മാരിൽ ശേഷിച്ച ഇവൻ അസ്തരോത്തിലും എദ്രെയിലും പാർത്തിരുന്നു. .::. 5 അവൻ ഹെർമ്മോൻപർവ്വതവും സൽക്കയും ബാശാൻ ദേശം മുഴുവനും ഗെശൂര്യരുടെയും മാഖാത്യരുടെയും ദേശവും ഗിലെയാദിന്റെ പാതിയും ഹെശ്ബോൻ രാജാവായ സീഹോന്റെ അതിർവരെയും വാണിരുന്നു. .::. 6 അവരെ യഹോവയുടെ ദാസനായ മോശെയും യിസ്രായേൽമക്കളുംകൂടെ കീഴടക്കിയിരുന്നു; മോശെ അവരുടെ ദേശം രൂബേന്യർക്കും ഗാദ്യർക്കും മനശ്ശെയുടെ പാതി ഗോത്രത്തിനും അവകാശമായി കൊടുത്തു. .::. 7 യോശുവയും യിസ്രായേൽമക്കളും യോർദ്ദാന്റെ പടിഞ്ഞാറ് ലെബാനോൻ താഴ്‌വരയിലെ ബാൽ-ഗാദ് മുതൽ സേയീരിലേക്കുള്ള കയറ്റത്തിലെ മൊട്ടക്കുന്നുവരെ ജയിച്ചടക്കി. യോശുവ യിസ്രായേലിന് ഗോത്രവിഭാഗപ്രകാരം ഈ രാജാക്കന്മാരുടെ ദേശം അവകാശമായി കൊടുക്കയും ചെയ്തു. .::. 8 മലനാട്ടിലും താഴ്‌വരയിലും അരാബയിലും മലഞ്ചരിവുകളിലും മരുഭൂമിയിലും തെക്കേ ദേശത്തും ഉള്ള ഹിത്യൻ, അമോര്യൻ, കനാന്യൻ, പെരിസ്യൻ, ഹിവ്യൻ, യെബൂസ്യൻ എന്നിവരുടെ ദേശം തന്നേ. .::. 9 യെരീഹോരാജാവ്,ബേഥേലിന്നരികെയുള്ള ഹായിരാജാവ്; .::. 10 യെരൂശലേംരാജാവ്; ഹെബ്രോൻരാജാവ്; .::. 11 യർമ്മൂത്ത് രാജാവ്; ലാഖീശിലെ രാജാവ്; .::. 12 എഗ്ലോനിലെ രാജാവ്; ഗേസർരാജാവ്; .::. 13 ദെബീർരാജാവ്; ഗേദെർരാജാവ്; .::. 14 ഹോർമ്മരാജാവ്; ആരാദ്‌രാജാവ്; .::. 15 ലിബ്നരാജാവ്; അദുല്ലാംരാജാവ്; .::. 16 മക്കേദാരാജാവ്; ബേഥേൽരാജാവ്; .::. 17 തപ്പൂഹരാജാവ്; ഹേഫെർരാജാവ്; .::. 18 അഫേക് രാജാവ്; ശാരോൻരാജാവ്; .::. 19 മാദോൻരാജാവ്; ഹാസോർരാജാവ്; ശിമ്രോൻ-മെരോൻരാജാവ്; .::. 20 അക്ശാപ്പുരാജാവ്; താനാക് രാജാവ്; .::. 21 മെഗിദ്ദോരാജാവ്; കാദേശ് രാജാവ്; .::. 22 കർമ്മേലിലെ യൊക്നെയാംരാജാവ്; .::. 23 ദോർമേട്ടിലെ ദോർരാജാവ്; ഗില്ഗാലിലെ ജാതികളുടെ രാജാവ്; .::. 24 തിർസാരാജാവ്; ഇങ്ങനെ ആകെ മുപ്പത്തൊന്നു രാജാക്കന്മാർ.
  • യോശുവ അദ്ധ്യായം 1  
  • യോശുവ അദ്ധ്യായം 2  
  • യോശുവ അദ്ധ്യായം 3  
  • യോശുവ അദ്ധ്യായം 4  
  • യോശുവ അദ്ധ്യായം 5  
  • യോശുവ അദ്ധ്യായം 6  
  • യോശുവ അദ്ധ്യായം 7  
  • യോശുവ അദ്ധ്യായം 8  
  • യോശുവ അദ്ധ്യായം 9  
  • യോശുവ അദ്ധ്യായം 10  
  • യോശുവ അദ്ധ്യായം 11  
  • യോശുവ അദ്ധ്യായം 12  
  • യോശുവ അദ്ധ്യായം 13  
  • യോശുവ അദ്ധ്യായം 14  
  • യോശുവ അദ്ധ്യായം 15  
  • യോശുവ അദ്ധ്യായം 16  
  • യോശുവ അദ്ധ്യായം 17  
  • യോശുവ അദ്ധ്യായം 18  
  • യോശുവ അദ്ധ്യായം 19  
  • യോശുവ അദ്ധ്യായം 20  
  • യോശുവ അദ്ധ്യായം 21  
  • യോശുവ അദ്ധ്യായം 22  
  • യോശുവ അദ്ധ്യായം 23  
  • യോശുവ അദ്ധ്യായം 24  
×

Alert

×

Malayalam Letters Keypad References