സത്യവേദപുസ്തകം

ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ (BSI) പ്രസിദ്ധീകരിച്ചത്.
യെശയ്യാ

യെശയ്യാ അദ്ധ്യായം 31

1 യിസ്രായേലിന്റെ പരിശുദ്ധങ്കലേക്കു നോക്കുകയോ യഹോവയെ അന്വേഷിക്കയോ ചെയ്യാതെ സഹായത്തിന്നായി മിസ്രയീമിൽചെന്നു കുതിരകളിൽ മനസ്സു ഊന്നി രഥം അനവധിയുള്ളതുകൊണ്ടു അതിലും കുതിരച്ചേവകർ മഹാബലവാന്മാരാകകൊണ്ടു അവരിലും ആശ്രയിക്കുന്നവർക്കു അയ്യോ കഷ്ടം! 2 എന്നാൽ അവനും ജ്ഞാനിയാകുന്നു; അവൻ അനർത്ഥം വരുത്തും; തന്റെ വചനം മാറ്റുകയില്ല; അവൻ ദുഷ്കർമ്മികളുടെ ഗൃഹത്തിന്നും ദുഷ്പ്രവൃത്തിക്കാരുടെ സഹായത്തിന്നും വിരോധമായി എഴുന്നേല്ക്കും. 3 മിസ്രയീമ്യർ ദൈവമല്ല, മനുഷ്യരത്രേ; അവരുടെ കുതിരകൾ ആത്മാവല്ല, ജഡമത്രേ; യഹോവ തന്റെ കൈ നീട്ടുമ്പോൾ സഹായിക്കുന്നവൻ ഇടറുകയും സഹായിക്കപ്പെടുന്നവൻ വീഴുകയും അവരെല്ലാവരും ഒരുപോലെ നശിച്ചുപോകയും ചെയ്യും. 4 യഹോവ എന്നോടു ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: സിംഹമോ, ബാലസിംഹമോ ഇരകണ്ടു മുരളുമ്പോൾ ഇടയക്കൂട്ടത്തെ അതിന്റെ നേരെ വിളിച്ചുകൂട്ടിയാലും അതു അവരുടെ ക്കുക്കുവിളികൊണ്ടു പേടിക്കാതെയും അവരുടെ ആരവംകൊണ്ടു ചുളുങ്ങാതെയും ഇരിക്കുന്നതുപോലെ സൈന്യങ്ങളുടെ യഹോവ സീയോൻ പർവ്വതത്തിലും അതിന്റെ ഗിരിയിലും യുദ്ധം ചെയ്‍വാൻ ഇറങ്ങിവരും. 5 പക്ഷി ചുറ്റിപ്പറന്നു കാക്കുന്നതുപോലെ സൈന്യങ്ങളുടെ യഹോവ യെരൂശലേമിനെ കാത്തുകൊള്ളും. അവൻ അതിനെ കാത്തുരക്ഷിക്കും; നശിപ്പിക്കാതെ അതിനെ പരിപാലിക്കും. 6 യിസ്രായേൽമക്കളേ, നിങ്ങൾ ഇത്ര കഠിനമായി മത്സരിച്ചു ത്യജിച്ചുകളഞ്ഞവന്റെ അടുക്കലേക്കു തിരിവിൻ. 7 അന്നാളിൽ നിങ്ങളിൽ ഓരോരുത്തൻ നിങ്ങളുടെ കൈകൾ നിങ്ങൾക്കു പാപത്തിന്നായി വെള്ളിയും പൊന്നുംകൊണ്ടു ഉണ്ടാക്കിയ മിത്ഥ്യാമൂർത്തികളെ ത്യജിച്ചുകളയും. 8 എന്നാൽ അശ്ശൂർ പുരുഷന്റേതല്ലാത്ത വാളാൽ വീഴും; മനുഷ്യന്റേതല്ലാത്ത വാളിന്നു ഇരയായിത്തീരും; അവർ വാളിന്നു ഒഴിഞ്ഞു ഓടിപ്പോയാൽ അവരുടെ യൌവനക്കാർ ഊഴിയവേലക്കാരായിത്തീരും. 9 ഭീതിഹേതുവായി അവരുടെ പാറ പൊയ്പോകും; അവരുടെ പ്രഭുക്കന്മാർ കൊടി കണ്ടു നടുങ്ങിപ്പോകും എന്നു സീയോനിൽ തീയും യെരൂശലേമിൽ ചൂളയും ഉള്ള യഹോവയുടെ അരുളപ്പാടു.
1 യിസ്രായേലിന്റെ പരിശുദ്ധങ്കലേക്കു നോക്കുകയോ യഹോവയെ അന്വേഷിക്കയോ ചെയ്യാതെ സഹായത്തിന്നായി മിസ്രയീമിൽചെന്നു കുതിരകളിൽ മനസ്സു ഊന്നി രഥം അനവധിയുള്ളതുകൊണ്ടു അതിലും കുതിരച്ചേവകർ മഹാബലവാന്മാരാകകൊണ്ടു അവരിലും ആശ്രയിക്കുന്നവർക്കു അയ്യോ കഷ്ടം! .::. 2 എന്നാൽ അവനും ജ്ഞാനിയാകുന്നു; അവൻ അനർത്ഥം വരുത്തും; തന്റെ വചനം മാറ്റുകയില്ല; അവൻ ദുഷ്കർമ്മികളുടെ ഗൃഹത്തിന്നും ദുഷ്പ്രവൃത്തിക്കാരുടെ സഹായത്തിന്നും വിരോധമായി എഴുന്നേല്ക്കും. .::. 3 മിസ്രയീമ്യർ ദൈവമല്ല, മനുഷ്യരത്രേ; അവരുടെ കുതിരകൾ ആത്മാവല്ല, ജഡമത്രേ; യഹോവ തന്റെ കൈ നീട്ടുമ്പോൾ സഹായിക്കുന്നവൻ ഇടറുകയും സഹായിക്കപ്പെടുന്നവൻ വീഴുകയും അവരെല്ലാവരും ഒരുപോലെ നശിച്ചുപോകയും ചെയ്യും. .::. 4 യഹോവ എന്നോടു ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: സിംഹമോ, ബാലസിംഹമോ ഇരകണ്ടു മുരളുമ്പോൾ ഇടയക്കൂട്ടത്തെ അതിന്റെ നേരെ വിളിച്ചുകൂട്ടിയാലും അതു അവരുടെ ക്കുക്കുവിളികൊണ്ടു പേടിക്കാതെയും അവരുടെ ആരവംകൊണ്ടു ചുളുങ്ങാതെയും ഇരിക്കുന്നതുപോലെ സൈന്യങ്ങളുടെ യഹോവ സീയോൻ പർവ്വതത്തിലും അതിന്റെ ഗിരിയിലും യുദ്ധം ചെയ്‍വാൻ ഇറങ്ങിവരും. .::. 5 പക്ഷി ചുറ്റിപ്പറന്നു കാക്കുന്നതുപോലെ സൈന്യങ്ങളുടെ യഹോവ യെരൂശലേമിനെ കാത്തുകൊള്ളും. അവൻ അതിനെ കാത്തുരക്ഷിക്കും; നശിപ്പിക്കാതെ അതിനെ പരിപാലിക്കും. .::. 6 യിസ്രായേൽമക്കളേ, നിങ്ങൾ ഇത്ര കഠിനമായി മത്സരിച്ചു ത്യജിച്ചുകളഞ്ഞവന്റെ അടുക്കലേക്കു തിരിവിൻ. .::. 7 അന്നാളിൽ നിങ്ങളിൽ ഓരോരുത്തൻ നിങ്ങളുടെ കൈകൾ നിങ്ങൾക്കു പാപത്തിന്നായി വെള്ളിയും പൊന്നുംകൊണ്ടു ഉണ്ടാക്കിയ മിത്ഥ്യാമൂർത്തികളെ ത്യജിച്ചുകളയും. .::. 8 എന്നാൽ അശ്ശൂർ പുരുഷന്റേതല്ലാത്ത വാളാൽ വീഴും; മനുഷ്യന്റേതല്ലാത്ത വാളിന്നു ഇരയായിത്തീരും; അവർ വാളിന്നു ഒഴിഞ്ഞു ഓടിപ്പോയാൽ അവരുടെ യൌവനക്കാർ ഊഴിയവേലക്കാരായിത്തീരും. .::. 9 ഭീതിഹേതുവായി അവരുടെ പാറ പൊയ്പോകും; അവരുടെ പ്രഭുക്കന്മാർ കൊടി കണ്ടു നടുങ്ങിപ്പോകും എന്നു സീയോനിൽ തീയും യെരൂശലേമിൽ ചൂളയും ഉള്ള യഹോവയുടെ അരുളപ്പാടു.
  • യെശയ്യാ അദ്ധ്യായം 1  
  • യെശയ്യാ അദ്ധ്യായം 2  
  • യെശയ്യാ അദ്ധ്യായം 3  
  • യെശയ്യാ അദ്ധ്യായം 4  
  • യെശയ്യാ അദ്ധ്യായം 5  
  • യെശയ്യാ അദ്ധ്യായം 6  
  • യെശയ്യാ അദ്ധ്യായം 7  
  • യെശയ്യാ അദ്ധ്യായം 8  
  • യെശയ്യാ അദ്ധ്യായം 9  
  • യെശയ്യാ അദ്ധ്യായം 10  
  • യെശയ്യാ അദ്ധ്യായം 11  
  • യെശയ്യാ അദ്ധ്യായം 12  
  • യെശയ്യാ അദ്ധ്യായം 13  
  • യെശയ്യാ അദ്ധ്യായം 14  
  • യെശയ്യാ അദ്ധ്യായം 15  
  • യെശയ്യാ അദ്ധ്യായം 16  
  • യെശയ്യാ അദ്ധ്യായം 17  
  • യെശയ്യാ അദ്ധ്യായം 18  
  • യെശയ്യാ അദ്ധ്യായം 19  
  • യെശയ്യാ അദ്ധ്യായം 20  
  • യെശയ്യാ അദ്ധ്യായം 21  
  • യെശയ്യാ അദ്ധ്യായം 22  
  • യെശയ്യാ അദ്ധ്യായം 23  
  • യെശയ്യാ അദ്ധ്യായം 24  
  • യെശയ്യാ അദ്ധ്യായം 25  
  • യെശയ്യാ അദ്ധ്യായം 26  
  • യെശയ്യാ അദ്ധ്യായം 27  
  • യെശയ്യാ അദ്ധ്യായം 28  
  • യെശയ്യാ അദ്ധ്യായം 29  
  • യെശയ്യാ അദ്ധ്യായം 30  
  • യെശയ്യാ അദ്ധ്യായം 31  
  • യെശയ്യാ അദ്ധ്യായം 32  
  • യെശയ്യാ അദ്ധ്യായം 33  
  • യെശയ്യാ അദ്ധ്യായം 34  
  • യെശയ്യാ അദ്ധ്യായം 35  
  • യെശയ്യാ അദ്ധ്യായം 36  
  • യെശയ്യാ അദ്ധ്യായം 37  
  • യെശയ്യാ അദ്ധ്യായം 38  
  • യെശയ്യാ അദ്ധ്യായം 39  
  • യെശയ്യാ അദ്ധ്യായം 40  
  • യെശയ്യാ അദ്ധ്യായം 41  
  • യെശയ്യാ അദ്ധ്യായം 42  
  • യെശയ്യാ അദ്ധ്യായം 43  
  • യെശയ്യാ അദ്ധ്യായം 44  
  • യെശയ്യാ അദ്ധ്യായം 45  
  • യെശയ്യാ അദ്ധ്യായം 46  
  • യെശയ്യാ അദ്ധ്യായം 47  
  • യെശയ്യാ അദ്ധ്യായം 48  
  • യെശയ്യാ അദ്ധ്യായം 49  
  • യെശയ്യാ അദ്ധ്യായം 50  
  • യെശയ്യാ അദ്ധ്യായം 51  
  • യെശയ്യാ അദ്ധ്യായം 52  
  • യെശയ്യാ അദ്ധ്യായം 53  
  • യെശയ്യാ അദ്ധ്യായം 54  
  • യെശയ്യാ അദ്ധ്യായം 55  
  • യെശയ്യാ അദ്ധ്യായം 56  
  • യെശയ്യാ അദ്ധ്യായം 57  
  • യെശയ്യാ അദ്ധ്യായം 58  
  • യെശയ്യാ അദ്ധ്യായം 59  
  • യെശയ്യാ അദ്ധ്യായം 60  
  • യെശയ്യാ അദ്ധ്യായം 61  
  • യെശയ്യാ അദ്ധ്യായം 62  
  • യെശയ്യാ അദ്ധ്യായം 63  
  • യെശയ്യാ അദ്ധ്യായം 64  
  • യെശയ്യാ അദ്ധ്യായം 65  
  • യെശയ്യാ അദ്ധ്യായം 66  
×

Alert

×

Malayalam Letters Keypad References