സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സെഖർയ്യാവു
1. പ്രവാചകം, യിസ്രായേലിനെക്കുറിച്ചുള്ള യഹോവയുടെ അരുളപ്പാടു; ആകാശം വിരിക്കയും ഭൂമിയുടെ അടിസ്ഥാനം ഇടുകയും മനുഷ്യന്റെ ആത്മാവിനെ അവന്റെ ഉള്ളില്‍ നിര്‍മ്മിക്കയും ചെയ്തിരിക്കുന്ന യഹോവയുടെ അരുളപ്പാടു.
2. ഞാന്‍ യെരൂശലേമിനെ ചുറ്റുമുള്ള സകലജാതികള്‍ക്കും ഒരു പരിഭ്രമപാത്രമാക്കും; യെരൂശലേമിന്റെ നിരോധത്തിങ്കല്‍ അതു യെഹൂദെക്കും വരും.
3. അന്നാളില്‍ ഞാന്‍ യെരൂശലേമിനെ സകലജാതികള്‍ക്കും ഭാരമുള്ള കല്ലാക്കി വേക്കും; അതിനെ ചുമക്കുന്നവരൊക്കെയും കഠിനമായി മുറിവേലക്കും; ഭൂമിയിലെ സകലജാതികളും അതിന്നു വിരോധമായി കൂടിവരും.
4. അന്നാളില്‍ ഞാന്‍ ഏതു കുതിരയെയും സ്തംഭനംകൊണ്ടും പുറത്തു കയറിയവനെ ഭ്രാന്തുകൊണ്ടും ബാധിക്കും; യെഹൂദാഗൃഹത്തിന്മേല്‍ ഞാന്‍ കണ്ണു തുറക്കയും ജാതികളുടെ ഏതു കുതിരയെയും അന്ധതപിടിപ്പിക്കയും ചെയ്യുമെന്നു യഹോവയുടെ അരുളപ്പാടു.
5. അപ്പോള്‍ യെഹൂദാമേധാവികള്‍യെരൂശലേംനിവാസികള്‍ അവരുടെ ദൈവമായ സൈന്യങ്ങളുടെ യഹോവ നിമിത്തം നമുക്കു ബലമായിരിക്കുന്നു എന്നു ഹൃദയത്തില്‍ പറയും.
6. അന്നാളില്‍ ഞാന്‍ യെഹൂദാമേധാവികളെ വിറകിന്റെ ഇടയില്‍ തീച്ചട്ടിപോലെയും കറ്റയുടെ ഇടയില്‍ തീപ്പന്തംപോലെയും ആക്കും; അവര്‍ വലത്തുഭാഗത്തും ഇടത്തുഭാഗത്തും ചുറ്റുമുള്ള സകലജാതികളെയും തിന്നുകളയും; യെരൂശലേമിന്നു സ്വസ്ഥാനത്തു, യെരൂശലേമില്‍ തന്നേ, വീണ്ടും നിവാസികള്‍ ഉണ്ടാകും.
7. ദാവീദ്ഗൃഹത്തിന്റെ പ്രശംസയും യെരൂശലേംനിവാസികളുടെ പ്രശംസയും യെഹൂദയുടെ നേരെ ഏറിപ്പോകാതിരിക്കേണ്ടതിന്നു യഹോവ യെഹൂദാകൂടാരങ്ങളെ ആദ്യം രക്ഷിക്കും.
8. അന്നാളില്‍ യഹോവ യെരൂശലേംനിവാസികളെ പരിചകൊണ്ടു മറെക്കും; അവരുടെ ഇടയില്‍ ഇടറിനടക്കുന്നവന്‍ അന്നാളില്‍ ദാവീദിനെപ്പോലെ ആയിരിക്കും; ദാവീദ്ഗൃഹം ദൈവത്തെപ്പോലെയും അവരുടെ മുമ്പിലുള്ള യഹോവയുടെ ദൂതനെപ്പോലെയും ആയിരിക്കും.
9. അന്നാളില്‍ ഞാന്‍ യെരൂശലേമിന്റെ നേരെ വരുന്ന സകലജാതികളെയും നശിപ്പിപ്പാന്‍ നോക്കും.
10. ഞാന്‍ ദാവീദ്ഗൃഹത്തിന്മേലും യെരൂശലേംനിവാസികളുടെമേലും കൃപയുടെയും യാചനകളുടെയും ആത്മാവിനെ പകരും; തങ്ങള്‍ കുത്തീട്ടുള്ളവങ്കലേക്കു അവര്‍ നോക്കും; ഏകജാതനെക്കുറിച്ചു വിലപിക്കുന്നതുപോലെ അവര്‍ അവനെക്കുറിച്ചു വിലപിക്കും; ആദ്യജാതനെക്കുറിച്ചു വ്യസനിക്കുന്നതുപോലെ അവന്‍ അവനെക്കുറിച്ചു വ്യസനിക്കും.
11. അന്നാളില്‍ മെഗിദ്ദോതാഴ്വരയിലുള്ള ഹദദ്-രിമ്മോനിലെ വിലാപംപോലെ യെരൂശലേമില്‍ ഒരു മഹാവിലാപം ഉണ്ടാകും.
12. ദേശം കുലംകുലമായി വെവ്വേറെ വിലപിക്കും; ദാവീദ്ഗൃഹത്തിന്റെ കുലം പ്രത്യേകവും അവരുടെ സ്ത്രീജനം പ്രത്യേകവും; നാഥാന്‍ ഗൃഹത്തിന്റെ കുലം പ്രത്യേകവും അവരുടെ സ്ത്രീജനം പ്രത്യേകവും;
13. ലേവിഗൃഹത്തിന്റെ കുലം പ്രത്യേകവും അവരുടെ സ്ത്രീജനം പ്രത്യേകവും; ശിമെയി കുലം പ്രത്യേകവും; അവരുടെ സ്ത്രീജനം പ്രത്യേകവും;
14. ശേഷിച്ചിരിക്കുന്ന കുലങ്ങളൊക്കെയും അതതു കുലം പ്രത്യേകവും അവരുടെ സ്ത്രീജനം പ്രത്യേകവും വിലപിക്കും.

Notes

No Verse Added

Total 14 Chapters, Current Chapter 12 of Total Chapters 14
1 2 3 4 5 6 7 8 9 10 11 12 13 14
സെഖർയ്യാവു 12

×

Alert

×

malayalam Letters Keypad References