സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. ദൈവപുത്രന്മാരേ, യഹോവേക്കു കൊടുപ്പിന്‍ , യഹോവേക്കു മഹത്വവും ശക്തിയും കൊടുപ്പിന്‍ .
2. യഹോവേക്കു അവന്റെ നാമത്തിന്റെ മഹത്വം കൊടുപ്പിന്‍ ; വിശുദ്ധാലങ്കാരം ധരിച്ചു യഹോവയെ നമസ്കരിപ്പിന്‍ .
3. യഹോവയുടെ ശബ്ദം വെള്ളത്തിന്മീതെ മുഴങ്ങുന്നു; പെരുവെള്ളത്തിന്മീതെ യഹോവ, മഹത്വത്തിന്റെ ദൈവം തന്നേ, ഇടിമുഴക്കുന്നു.
4. യഹോവയുടെ ശബ്ദം ശക്തിയോടെ മുഴങ്ങുന്നു; യഹോവയുടെ ശബ്ദം മഹിമയോടെ മുഴങ്ങുന്നു.
5. യഹോവയുടെ ശബ്ദം ദേവദാരുക്കളെ തകര്‍ക്കുംന്നു; യഹോവ ലെബാനോനിലെ ദേവദാരുക്കളെ തകര്‍ക്കുംന്നു.
6. അവന്‍ അവയെ കാളകൂട്ടിയെപ്പോലെയും ലെബാനോനെയും സിര്‍യ്യോനെയും കാട്ടുപോത്തിന്‍ കുട്ടിയെപ്പോലെയും തുള്ളിക്കുന്നു.
7. യഹോവയുടെ ശബ്ദം അഗ്നിജ്വാലകളെ ചിന്നിക്കുന്നു.
8. യഹോവയുടെ ശബ്ദം മരുഭൂമിയെ നടുക്കുന്നു; യഹോവ കാദേശ് മരുവിനെ നടുക്കുന്നു.
9. യഹോവയുടെ ശബ്ദം മാന്‍ പേടകളെ പ്രസവിക്കുമാറാക്കുന്നു; അതു വനങ്ങളെ തോലുരിക്കുന്നു; അവന്റെ മന്ദിരത്തില്‍ സകലവും മഹത്വം എന്നു ചൊല്ലുന്നു.
10. യഹോവ ജലപ്രളയത്തിന്മീതെ ഇരുന്നു; യഹോവ എന്നേക്കും രാജാവായി ഇരിക്കുന്നു.
11. യഹോവ തന്റെ ജനത്തിന്നു ശക്തി നലകും; യഹോവ തന്റെ ജനത്തെ സമാധാനം നല്കി അനുഗ്രഹിക്കും.

Notes

No Verse Added

Total 150 Chapters, Current Chapter 29 of Total Chapters 150
സങ്കീർത്തനങ്ങൾ 29:7

×

Alert

×

malayalam Letters Keypad References