സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
യിരേമ്യാവു
1. എന്റെ മേച്ചല്‍പുറത്തെ ആടുകളെ നശിപ്പിക്കയും ചിതറിക്കയും ചെയ്യുന്ന ഇടയന്മാര്‍ക്കും അയ്യോ കഷ്ടം എന്നു യഹോവയുടെ അരുളപ്പാടു.
2. അതുകൊണ്ടു, തന്റെ ജനത്തെ മേയിക്കുന്ന ഇടയന്മാരെക്കുറിച്ചു യസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ എന്റെ ആട്ടിന്‍ കൂട്ടത്തെ സൂക്ഷിക്കാതെ അവയെ ചിതറിച്ചുഔടിച്ചുകളഞ്ഞിരിക്കുന്നു; ഇതാ ഞാന്‍ നിങ്ങളുടെ പ്രവൃത്തികളുടെ ദോഷത്തെക്കുറിച്ചു നിങ്ങളോടു ചോദിക്കും എന്നു യഹോവയുടെ അരുളപ്പാടു.
3. എന്റെ ആട്ടിന്‍ കൂട്ടത്തില്‍ ശേഷിച്ചിരിക്കുന്നവയെ ഞാന്‍ അവയെ നീക്കിക്കളഞ്ഞിരിക്കുന്ന സകലദേശങ്ങളില്‍നിന്നും ശേഖരിച്ചു അവയുടെ പുല്പുറങ്ങളിലേക്കു വീണ്ടും കൊണ്ടുവരും; അവ വര്‍ദ്ധിച്ചു പെരുകും.
4. അവയെ മേയിക്കേണ്ടതിന്നു ഞാന്‍ ഇടയന്മാരെ നിയമിക്കും; അവ ഇനി പേടിക്കയില്ല, ഭ്രമിക്കയില്ല, കാണാതെപോകയുമില്ല എന്നു യഹോവയുടെ അരുളപ്പാടു.
5. ഞാന്‍ ദാവീദിന്നു നീതിയുള്ളോരു മുളയായവനെ ഉത്ഭവിപ്പിക്കുന്ന കാലം വരും; അവന്‍ രാജാവായി വാണു ബുദ്ധിയോടെ പ്രവര്‍ത്തിച്ചു ദേശത്തു നീതിയും ന്യായവും നടത്തും.
6. അവന്റെ കാലത്തു യെഹൂദാ രക്ഷിക്കപ്പെടും; യിസ്രായേല്‍ നിര്‍ഭയമായി വസിക്കും; അവന്നു യഹോവ നമ്മുടെ നീതി എന്നു പേര്‍ പറയും എന്നു യഹോവയുടെ അരുളപ്പാടു.
7. ആകയാല്‍ യിസ്രായേല്‍മക്കളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന യഹോവയാണ എന്നു ഇനി പറയാതെ,
8. യിസ്രായേല്‍ ഗൃഹത്തിന്റെ സന്തതിയെ വടക്കുദേശത്തുനിന്നും ഞാന്‍ അവരെ നീക്കിക്കളഞ്ഞിരുന്ന സകലദേശങ്ങളില്‍നിന്നും പുറപ്പെടുവിച്ചു കൊണ്ടുവന്ന യഹോവയാണ എന്നു പറയുന്ന കാലം വരും; അവര്‍ തങ്ങളുടെ സ്വന്തദേശത്തു വസിക്കും എന്നു യഹോവയുടെ അരുളപ്പാടു.
9. പ്രവാചകന്മാരെക്കുറിച്ചുള്ള അരുളപ്പാടുഎന്റെ ഹൃദയം എന്റെ ഉള്ളില്‍ നുറുങ്ങിയിരിക്കുന്നു; എന്റെ അസ്ഥികള്‍ ഒക്കെയും ഇളകുന്നു; യഹോവ നിമിത്തവും അവന്റെ വിശുദ്ധവചനങ്ങള്‍ നിമിത്തവും ഞാന്‍ , മത്തനായിരിക്കുന്നവനെപ്പോലെയും വീഞ്ഞു കുടിച്ചു ലഹരിപിടിച്ചവനെപ്പോലെയും ആയിരിക്കുന്നു.
10. ദേശം വ്യഭിചാരികളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു; ശാപം നിമിത്തം ദേശം ദുഃഖിക്കുന്നു; മരുഭൂമിയിലെ മേച്ചല്പുറങ്ങള്‍ ഉണങ്ങിപ്പോയിരിക്കുന്നു; അവരുടെ ഔട്ടം ദോഷമുള്ളതും അവരുടെ ബലം നേരുകെട്ടതും ആകുന്നു.
11. പ്രവാചകനും പുരോഹിതനും ഒരുപോലെ വഷളന്മാരായിരിക്കുന്നു; എന്റെ ആലയത്തിലും ഞാന്‍ അവരുടെ ദുഷ്ടത കാണ്ടിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
12. അതുകൊണ്ടു അവരുടെ വഴി അവര്‍ക്കും ഇരുട്ടത്തു വഴുവഴുപ്പു ആയിരിക്കും; അവര്‍ അതില്‍ കാല്‍തെറ്റി വീഴും; ഞാന്‍ അവര്‍ക്കും അനര്‍ത്ഥം, അവരുടെ സന്ദര്‍ശനകാലം തന്നേ, വരുത്തും എന്നു യഹോവയുടെ അരുളപ്പാടു.
13. ശമര്‍യ്യയിലെ പ്രവാചകന്മാരില്‍ ഞാന്‍ ഭോഷത്വം കണ്ടിരിക്കുന്നു; അവര്‍ ബാലിന്റെ നാമത്തില്‍ പ്രവചിച്ചു എന്റെ ജനമായ യിസ്രായേലിനെ തെറ്റിച്ചുകളഞ്ഞു.
14. യെരൂശലേമിലെ പ്രവാചകന്മാരിലോ ഞാന്‍ അതിഭയങ്കരമായുള്ളതു കണ്ടിരിക്കുന്നു; അവര്‍ വ്യഭിചാരം ചെയ്തു വ്യാജത്തില്‍ നടക്കുന്നു; ആരും തന്റെ ദുഷ്ടത വിട്ടുതിരിയാതവണ്ണം അവര്‍ ദുഷ്പ്രവൃത്തിക്കാരെ ധൈര്യപ്പെടുത്തുന്നു; അവരെല്ലാവരും എനിക്കു സൊദോംപോലെയും, അതിലെ നിവാസികള്‍ ഗൊമോറ പോലെയും ഇരിക്കുന്നു.
15. അതുകൊണ്ടു സൈന്യങ്ങളുടെ യഹോവ പ്രവാചകന്മാരെക്കുറിച്ചു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ അവരെ കാഞ്ഞിരം തീറ്റി നഞ്ചുവെള്ളം കുടിപ്പിക്കും; യെരൂശലേമിലെ പ്രവാചകന്മാരില്‍നിന്നല്ലോ വഷളത്വം ദേശത്തെല്ലാടവും പരന്നിരിക്കുന്നതു.
16. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരുടെ വാക്കു കേള്‍ക്കരുതു; അവര്‍ നിങ്ങളെ വ്യാജം ഉപദേശിക്കുന്നു; യഹോവയുടെ വായില്‍നിന്നുള്ളതല്ല സ്വന്തഹൃദയത്തിലെ ദര്‍ശനമത്രേ അവര്‍ പ്രവചിക്കുന്നതു.
17. എന്നെ നിരസിക്കുന്നവരോടു അവര്‍നിങ്ങള്‍ക്കു സമാധാനം ഉണ്ടാകും എന്നു യഹോവ അരുളിച്ചെയ്തിരിക്കുന്നു എന്നു പറയുന്നു; തങ്ങളുടെ ഹൃദയത്തിലെ ശാഠ്യപ്രകാരം നടക്കുന്നവരോടൊക്കെയുംനിങ്ങള്‍ക്കു ഒരു ദോഷവും വരികയില്ല എന്നും പറയുന്നു.
18. യഹോവയുടെ വചനം ദര്‍ശിച്ചുകേള്‍പ്പാന്‍ തക്കവണ്ണം അവന്റെ ആലോചനസഭയില്‍ നിന്നവന്‍ ആര്‍? അവന്റെ വചനം ശ്രദ്ധിച്ചുകേട്ടിരിക്കുന്നവന്‍ ആര്‍?
19. യഹോവയുടെ ക്രോധം എന്ന കൊടുങ്കാറ്റു, വലിയ ചുഴലിക്കാറ്റുതന്നേ, പുറപ്പെട്ടിരിക്കുന്നു; അതു ദുഷ്ടന്മാരുടെ തലമേല്‍ ചുറ്റിയടിക്കും.
20. തന്റെ ഹൃദയത്തിലെ ഉദ്ദേശങ്ങളെ നടത്തിത്തീരുവോളം യഹോവയുടെ കോപം മാറുകയില്ല; ഭാവികാലത്തു നിങ്ങള്‍ അതിനെ പൂര്‍ണ്ണമായി ഗ്രഹിക്കും.
21. ഞാന്‍ ഈ പ്രവാചകന്മാരെ അയക്കാതിരുന്നിട്ടും അവര്‍ ഔടി; ഞാന്‍ അവരോടു അരുളിച്ചെയ്യാതിരുന്നിട്ടും അവര്‍ പ്രവചിച്ചു.
22. അവര്‍ എന്റെ ആലോചനസഭയില്‍ നിന്നിരുന്നുവെങ്കില്‍, എന്റെ വചനങ്ങളെ എന്റെ ജനത്തെ കേള്‍പ്പിച്ചു അവരെ അവരുടെ ആകാത്തവഴിയില്‍നിന്നും അവരുടെ പ്രവൃത്തികളുടെ ദോഷത്തില്‍നിന്നും തിരിപ്പിക്കുമായിരുന്നു.
23. ഞാന്‍ സമീപസ്ഥനായ ദൈവം മാത്രം ആകുന്നുവോ? ദൂരസ്ഥനായ ദൈവവുമല്ലയോ? എന്നു യഹോവയുടെ അരുളപ്പാടു.
24. ഞാന്‍ കാണാതവണ്ണം ആര്‍ക്കെങ്കിലും മറയത്തു ഒളിപ്പാന്‍ കഴിയുമോ? എന്നു യഹോവയുടെ അരുളപ്പാടു; ഞാന്‍ ആകാശവും ഭൂമിയും നിറഞ്ഞിരിക്കുന്നവനല്ലയോ എന്നു യഹോവയുടെ അരുളപ്പാടു.
25. ഞാന്‍ സ്വപ്നം കണ്ടു, സ്വപ്നം കണ്ടു എന്നു പറഞ്ഞു എന്റെ നാമത്തില്‍ ഭോഷകു പ്രവചിക്കുന്ന പ്രവാചകന്മാരുടെ വാക്കു ഞാന്‍ കേട്ടിരിക്കുന്നു.
26. സ്വന്തഹൃദയത്തിലെ വഞ്ചനയുടെ പ്രവാചകന്മാരായി ഭോഷകു പ്രവചിക്കുന്ന പ്രവാചകന്മാര്‍ക്കും ഈ താല്പര്യം എത്രത്തോളം ഉണ്ടായിരിക്കും?
27. അവരുടെ പിതാക്കന്മാര്‍ ബാല്‍ നിമിത്തം എന്റെ നാമം മറന്നുകളഞ്ഞതുപോലെ ഇവര്‍ അന്യോന്യം വിവരിച്ചു പറയുന്ന സ്വപ്നങ്ങള്‍കൊണ്ടു എന്റെ ജനം എന്റെ നാമം മറന്നുകളയേണ്ടതിന്നു ഇടവരുത്തുവാന്‍ വിചാരിക്കുന്നു.
28. സ്വപ്നംകണ്ട പ്രവാചകന്‍ സ്വപ്നം വിവരിക്കട്ടെ; എന്റെ വചനം ലഭിച്ചിരിക്കുന്നവന്‍ എന്റെ വചനം വിശ്വസ്തതയോടെ പ്രസ്താവിക്കട്ടെ; വൈക്കോലും കോതമ്പും തമ്മില്‍ ഒക്കുമോ എന്നു യഹോവയുടെ അരുളപ്പാടു.
29. എന്റെ വചനം തീ പോലെയും പാറയെ തകര്‍ക്കുംന്ന ചുറ്റികപോലെയും അല്ലയോ എന്നു യഹോവയുടെ അരുളപ്പാടു.
30. അതുകൊണ്ടു ഒരുത്തനോടു ഒരുത്തന്‍ എന്റെ വചനങ്ങളെ മോഷ്ടിക്കുന്ന പ്രവാചകന്മാര്‍ക്കും ഞാന്‍ വിരോധമാകുന്നു എന്നു യഹോവയുടെ അരുളപ്പാടു.
31. തങ്ങളുടെ നാവെടുത്തു അരുളപ്പാടു എന്നു പറയുന്ന പ്രവാചകന്മാര്‍ക്കും ഞാന്‍ വിരോധമാകുന്നു എന്നു യഹോവയുടെ അരുളപ്പാടു.
32. വ്യാജസ്വപ്നങ്ങളെ പ്രവചിച്ചു വിവരിച്ചു ഭോഷകുകൊണ്ടു വ്യര്‍ത്ഥപ്രശംസകൊണ്ടും എന്റെ ജനത്തെ തെറ്റിച്ചുകളയുന്നവര്‍ക്കും ഞാന്‍ വിരോധമാകുന്നു എന്നു യഹോവയുടെ അരുളപ്പാടു; ഞാന്‍ അവരെ അയച്ചിട്ടില്ല, അവരോടു കല്പിച്ചിട്ടില്ല, അവര്‍ ഈ ജനത്തിന്നു ഒട്ടും പ്രയോജനമായിരിക്കയുമില്ല എന്നു യഹോവയുടെ അരുളപ്പാടു.
33. ഈ ജനമോ ഒരു പ്രവാചകനോ പുരോഹിതനോ യഹോവയുടെ ഭാരം (അരുളപ്പാടു) എന്തു എന്നു നിന്നോടു ചോദിക്കുന്നുവെങ്കില്‍, നീ അവരോടു; നിങ്ങള്‍ ആകുന്നു ഭാരം; ഞാന്‍ നിങ്ങളെ എറിഞ്ഞുകളയും എന്നു യഹോവയുടെ അരുളപ്പാടു എന്നു പറക.
34. പ്രവാചകനോ പുരോഹിതനോ ജനമോ; യഹോവയുടെ ഭാരം എന്നു പറയുന്നുവെങ്കില്‍ ഞാന്‍ ആ മനുഷ്യനെയും അവന്റെ ഭവനത്തെയും സന്ദര്‍ശിക്കും.
35. യഹോവ എന്തുത്തരം പറഞ്ഞിരിക്കുന്നു? യഹോവ എന്തു അരുളിച്ചെയ്തിരിക്കുന്നു എന്നിങ്ങനെയത്രേ ഒരോരുത്തന്‍ താന്താന്റെ കൂട്ടുകാരനോടും താന്താന്റെ സഹോദരനോടും ചോദിക്കേണ്ടതു.
36. യഹോവയുടെ ഭാരം എന്നു ഇനി മിണ്ടരുതു; അല്ലെങ്കില്‍ അവനവന്റെ വാക്കു അവനവന്നു ഭാരമായ്തീരും; നമ്മുടെ ദൈവമായ സൈന്യങ്ങളുടെ യഹോവ എന്ന ജീവനുള്ള ദൈവത്തിന്റെ വചനങ്ങളെ നിങ്ങള്‍ മറിച്ചുകളഞ്ഞുവല്ലോ.
37. യഹോവ നിന്നോടു എന്തുത്തരം പറഞ്ഞിരിക്കുന്നു? യഹോവ എന്തരുളിച്ചെയ്തിരിക്കുന്നു എന്നിങ്ങനെയത്രേ പ്രവാചകനോടു ചോദിക്കേണ്ടതു.
38. യഹോവയുടെ ഭാരം എന്നു നിങ്ങള്‍ പറയുന്നുവെങ്കിലോ യഹോവ ഇപ്രാകരം അരുളിച്ചെയ്യുന്നു; യഹോവയുടെ ഭാരം എന്നു പറയരുതു എന്നു ഞാന്‍ നിങ്ങളുടെ അടുക്കല്‍ പറഞ്ഞയച്ചിട്ടും നിങ്ങള്‍ യഹോവയുടെ ഭാരം എന്നീ വാക്കു പറകകൊണ്ടു
39. ഞാന്‍ നിങ്ങളെ എടുത്തു നിങ്ങളെയും നിങ്ങള്‍ക്കും നിങ്ങളുടെ പിതാക്കന്മാര്‍ക്കും ഞാന്‍ തന്നിട്ടുള്ള നഗരത്തെയും എന്റെ മുമ്പില്‍ നിന്നു എറിഞ്ഞുകളയും.
40. അങ്ങനെ ഞാന്‍ നിങ്ങള്‍ക്കു നിത്യനിന്ദയം മറന്നുപോകാത്ത നിത്യലജ്ജയും വരുത്തും.

Notes

No Verse Added

Total 52 Chapters, Current Chapter 22 of Total Chapters 52
യിരേമ്യാവു 22
1. എന്റെ മേച്ചല്‍പുറത്തെ ആടുകളെ നശിപ്പിക്കയും ചിതറിക്കയും ചെയ്യുന്ന ഇടയന്മാര്‍ക്കും അയ്യോ കഷ്ടം എന്നു യഹോവയുടെ അരുളപ്പാടു.
2. അതുകൊണ്ടു, തന്റെ ജനത്തെ മേയിക്കുന്ന ഇടയന്മാരെക്കുറിച്ചു യസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ എന്റെ ആട്ടിന്‍ കൂട്ടത്തെ സൂക്ഷിക്കാതെ അവയെ ചിതറിച്ചുഔടിച്ചുകളഞ്ഞിരിക്കുന്നു; ഇതാ ഞാന്‍ നിങ്ങളുടെ പ്രവൃത്തികളുടെ ദോഷത്തെക്കുറിച്ചു നിങ്ങളോടു ചോദിക്കും എന്നു യഹോവയുടെ അരുളപ്പാടു.
3. എന്റെ ആട്ടിന്‍ കൂട്ടത്തില്‍ ശേഷിച്ചിരിക്കുന്നവയെ ഞാന്‍ അവയെ നീക്കിക്കളഞ്ഞിരിക്കുന്ന സകലദേശങ്ങളില്‍നിന്നും ശേഖരിച്ചു അവയുടെ പുല്പുറങ്ങളിലേക്കു വീണ്ടും കൊണ്ടുവരും; അവ വര്‍ദ്ധിച്ചു പെരുകും.
4. അവയെ മേയിക്കേണ്ടതിന്നു ഞാന്‍ ഇടയന്മാരെ നിയമിക്കും; അവ ഇനി പേടിക്കയില്ല, ഭ്രമിക്കയില്ല, കാണാതെപോകയുമില്ല എന്നു യഹോവയുടെ അരുളപ്പാടു.
5. ഞാന്‍ ദാവീദിന്നു നീതിയുള്ളോരു മുളയായവനെ ഉത്ഭവിപ്പിക്കുന്ന കാലം വരും; അവന്‍ രാജാവായി വാണു ബുദ്ധിയോടെ പ്രവര്‍ത്തിച്ചു ദേശത്തു നീതിയും ന്യായവും നടത്തും.
6. അവന്റെ കാലത്തു യെഹൂദാ രക്ഷിക്കപ്പെടും; യിസ്രായേല്‍ നിര്‍ഭയമായി വസിക്കും; അവന്നു യഹോവ നമ്മുടെ നീതി എന്നു പേര്‍ പറയും എന്നു യഹോവയുടെ അരുളപ്പാടു.
7. ആകയാല്‍ യിസ്രായേല്‍മക്കളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന യഹോവയാണ എന്നു ഇനി പറയാതെ,
8. യിസ്രായേല്‍ ഗൃഹത്തിന്റെ സന്തതിയെ വടക്കുദേശത്തുനിന്നും ഞാന്‍ അവരെ നീക്കിക്കളഞ്ഞിരുന്ന സകലദേശങ്ങളില്‍നിന്നും പുറപ്പെടുവിച്ചു കൊണ്ടുവന്ന യഹോവയാണ എന്നു പറയുന്ന കാലം വരും; അവര്‍ തങ്ങളുടെ സ്വന്തദേശത്തു വസിക്കും എന്നു യഹോവയുടെ അരുളപ്പാടു.
9. പ്രവാചകന്മാരെക്കുറിച്ചുള്ള അരുളപ്പാടുഎന്റെ ഹൃദയം എന്റെ ഉള്ളില്‍ നുറുങ്ങിയിരിക്കുന്നു; എന്റെ അസ്ഥികള്‍ ഒക്കെയും ഇളകുന്നു; യഹോവ നിമിത്തവും അവന്റെ വിശുദ്ധവചനങ്ങള്‍ നിമിത്തവും ഞാന്‍ , മത്തനായിരിക്കുന്നവനെപ്പോലെയും വീഞ്ഞു കുടിച്ചു ലഹരിപിടിച്ചവനെപ്പോലെയും ആയിരിക്കുന്നു.
10. ദേശം വ്യഭിചാരികളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു; ശാപം നിമിത്തം ദേശം ദുഃഖിക്കുന്നു; മരുഭൂമിയിലെ മേച്ചല്പുറങ്ങള്‍ ഉണങ്ങിപ്പോയിരിക്കുന്നു; അവരുടെ ഔട്ടം ദോഷമുള്ളതും അവരുടെ ബലം നേരുകെട്ടതും ആകുന്നു.
11. പ്രവാചകനും പുരോഹിതനും ഒരുപോലെ വഷളന്മാരായിരിക്കുന്നു; എന്റെ ആലയത്തിലും ഞാന്‍ അവരുടെ ദുഷ്ടത കാണ്ടിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
12. അതുകൊണ്ടു അവരുടെ വഴി അവര്‍ക്കും ഇരുട്ടത്തു വഴുവഴുപ്പു ആയിരിക്കും; അവര്‍ അതില്‍ കാല്‍തെറ്റി വീഴും; ഞാന്‍ അവര്‍ക്കും അനര്‍ത്ഥം, അവരുടെ സന്ദര്‍ശനകാലം തന്നേ, വരുത്തും എന്നു യഹോവയുടെ അരുളപ്പാടു.
13. ശമര്‍യ്യയിലെ പ്രവാചകന്മാരില്‍ ഞാന്‍ ഭോഷത്വം കണ്ടിരിക്കുന്നു; അവര്‍ ബാലിന്റെ നാമത്തില്‍ പ്രവചിച്ചു എന്റെ ജനമായ യിസ്രായേലിനെ തെറ്റിച്ചുകളഞ്ഞു.
14. യെരൂശലേമിലെ പ്രവാചകന്മാരിലോ ഞാന്‍ അതിഭയങ്കരമായുള്ളതു കണ്ടിരിക്കുന്നു; അവര്‍ വ്യഭിചാരം ചെയ്തു വ്യാജത്തില്‍ നടക്കുന്നു; ആരും തന്റെ ദുഷ്ടത വിട്ടുതിരിയാതവണ്ണം അവര്‍ ദുഷ്പ്രവൃത്തിക്കാരെ ധൈര്യപ്പെടുത്തുന്നു; അവരെല്ലാവരും എനിക്കു സൊദോംപോലെയും, അതിലെ നിവാസികള്‍ ഗൊമോറ പോലെയും ഇരിക്കുന്നു.
15. അതുകൊണ്ടു സൈന്യങ്ങളുടെ യഹോവ പ്രവാചകന്മാരെക്കുറിച്ചു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ അവരെ കാഞ്ഞിരം തീറ്റി നഞ്ചുവെള്ളം കുടിപ്പിക്കും; യെരൂശലേമിലെ പ്രവാചകന്മാരില്‍നിന്നല്ലോ വഷളത്വം ദേശത്തെല്ലാടവും പരന്നിരിക്കുന്നതു.
16. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരുടെ വാക്കു കേള്‍ക്കരുതു; അവര്‍ നിങ്ങളെ വ്യാജം ഉപദേശിക്കുന്നു; യഹോവയുടെ വായില്‍നിന്നുള്ളതല്ല സ്വന്തഹൃദയത്തിലെ ദര്‍ശനമത്രേ അവര്‍ പ്രവചിക്കുന്നതു.
17. എന്നെ നിരസിക്കുന്നവരോടു അവര്‍നിങ്ങള്‍ക്കു സമാധാനം ഉണ്ടാകും എന്നു യഹോവ അരുളിച്ചെയ്തിരിക്കുന്നു എന്നു പറയുന്നു; തങ്ങളുടെ ഹൃദയത്തിലെ ശാഠ്യപ്രകാരം നടക്കുന്നവരോടൊക്കെയുംനിങ്ങള്‍ക്കു ഒരു ദോഷവും വരികയില്ല എന്നും പറയുന്നു.
18. യഹോവയുടെ വചനം ദര്‍ശിച്ചുകേള്‍പ്പാന്‍ തക്കവണ്ണം അവന്റെ ആലോചനസഭയില്‍ നിന്നവന്‍ ആര്‍? അവന്റെ വചനം ശ്രദ്ധിച്ചുകേട്ടിരിക്കുന്നവന്‍ ആര്‍?
19. യഹോവയുടെ ക്രോധം എന്ന കൊടുങ്കാറ്റു, വലിയ ചുഴലിക്കാറ്റുതന്നേ, പുറപ്പെട്ടിരിക്കുന്നു; അതു ദുഷ്ടന്മാരുടെ തലമേല്‍ ചുറ്റിയടിക്കും.
20. തന്റെ ഹൃദയത്തിലെ ഉദ്ദേശങ്ങളെ നടത്തിത്തീരുവോളം യഹോവയുടെ കോപം മാറുകയില്ല; ഭാവികാലത്തു നിങ്ങള്‍ അതിനെ പൂര്‍ണ്ണമായി ഗ്രഹിക്കും.
21. ഞാന്‍ പ്രവാചകന്മാരെ അയക്കാതിരുന്നിട്ടും അവര്‍ ഔടി; ഞാന്‍ അവരോടു അരുളിച്ചെയ്യാതിരുന്നിട്ടും അവര്‍ പ്രവചിച്ചു.
22. അവര്‍ എന്റെ ആലോചനസഭയില്‍ നിന്നിരുന്നുവെങ്കില്‍, എന്റെ വചനങ്ങളെ എന്റെ ജനത്തെ കേള്‍പ്പിച്ചു അവരെ അവരുടെ ആകാത്തവഴിയില്‍നിന്നും അവരുടെ പ്രവൃത്തികളുടെ ദോഷത്തില്‍നിന്നും തിരിപ്പിക്കുമായിരുന്നു.
23. ഞാന്‍ സമീപസ്ഥനായ ദൈവം മാത്രം ആകുന്നുവോ? ദൂരസ്ഥനായ ദൈവവുമല്ലയോ? എന്നു യഹോവയുടെ അരുളപ്പാടു.
24. ഞാന്‍ കാണാതവണ്ണം ആര്‍ക്കെങ്കിലും മറയത്തു ഒളിപ്പാന്‍ കഴിയുമോ? എന്നു യഹോവയുടെ അരുളപ്പാടു; ഞാന്‍ ആകാശവും ഭൂമിയും നിറഞ്ഞിരിക്കുന്നവനല്ലയോ എന്നു യഹോവയുടെ അരുളപ്പാടു.
25. ഞാന്‍ സ്വപ്നം കണ്ടു, സ്വപ്നം കണ്ടു എന്നു പറഞ്ഞു എന്റെ നാമത്തില്‍ ഭോഷകു പ്രവചിക്കുന്ന പ്രവാചകന്മാരുടെ വാക്കു ഞാന്‍ കേട്ടിരിക്കുന്നു.
26. സ്വന്തഹൃദയത്തിലെ വഞ്ചനയുടെ പ്രവാചകന്മാരായി ഭോഷകു പ്രവചിക്കുന്ന പ്രവാചകന്മാര്‍ക്കും താല്പര്യം എത്രത്തോളം ഉണ്ടായിരിക്കും?
27. അവരുടെ പിതാക്കന്മാര്‍ ബാല്‍ നിമിത്തം എന്റെ നാമം മറന്നുകളഞ്ഞതുപോലെ ഇവര്‍ അന്യോന്യം വിവരിച്ചു പറയുന്ന സ്വപ്നങ്ങള്‍കൊണ്ടു എന്റെ ജനം എന്റെ നാമം മറന്നുകളയേണ്ടതിന്നു ഇടവരുത്തുവാന്‍ വിചാരിക്കുന്നു.
28. സ്വപ്നംകണ്ട പ്രവാചകന്‍ സ്വപ്നം വിവരിക്കട്ടെ; എന്റെ വചനം ലഭിച്ചിരിക്കുന്നവന്‍ എന്റെ വചനം വിശ്വസ്തതയോടെ പ്രസ്താവിക്കട്ടെ; വൈക്കോലും കോതമ്പും തമ്മില്‍ ഒക്കുമോ എന്നു യഹോവയുടെ അരുളപ്പാടു.
29. എന്റെ വചനം തീ പോലെയും പാറയെ തകര്‍ക്കുംന്ന ചുറ്റികപോലെയും അല്ലയോ എന്നു യഹോവയുടെ അരുളപ്പാടു.
30. അതുകൊണ്ടു ഒരുത്തനോടു ഒരുത്തന്‍ എന്റെ വചനങ്ങളെ മോഷ്ടിക്കുന്ന പ്രവാചകന്മാര്‍ക്കും ഞാന്‍ വിരോധമാകുന്നു എന്നു യഹോവയുടെ അരുളപ്പാടു.
31. തങ്ങളുടെ നാവെടുത്തു അരുളപ്പാടു എന്നു പറയുന്ന പ്രവാചകന്മാര്‍ക്കും ഞാന്‍ വിരോധമാകുന്നു എന്നു യഹോവയുടെ അരുളപ്പാടു.
32. വ്യാജസ്വപ്നങ്ങളെ പ്രവചിച്ചു വിവരിച്ചു ഭോഷകുകൊണ്ടു വ്യര്‍ത്ഥപ്രശംസകൊണ്ടും എന്റെ ജനത്തെ തെറ്റിച്ചുകളയുന്നവര്‍ക്കും ഞാന്‍ വിരോധമാകുന്നു എന്നു യഹോവയുടെ അരുളപ്പാടു; ഞാന്‍ അവരെ അയച്ചിട്ടില്ല, അവരോടു കല്പിച്ചിട്ടില്ല, അവര്‍ ജനത്തിന്നു ഒട്ടും പ്രയോജനമായിരിക്കയുമില്ല എന്നു യഹോവയുടെ അരുളപ്പാടു.
33. ജനമോ ഒരു പ്രവാചകനോ പുരോഹിതനോ യഹോവയുടെ ഭാരം (അരുളപ്പാടു) എന്തു എന്നു നിന്നോടു ചോദിക്കുന്നുവെങ്കില്‍, നീ അവരോടു; നിങ്ങള്‍ ആകുന്നു ഭാരം; ഞാന്‍ നിങ്ങളെ എറിഞ്ഞുകളയും എന്നു യഹോവയുടെ അരുളപ്പാടു എന്നു പറക.
34. പ്രവാചകനോ പുരോഹിതനോ ജനമോ; യഹോവയുടെ ഭാരം എന്നു പറയുന്നുവെങ്കില്‍ ഞാന്‍ മനുഷ്യനെയും അവന്റെ ഭവനത്തെയും സന്ദര്‍ശിക്കും.
35. യഹോവ എന്തുത്തരം പറഞ്ഞിരിക്കുന്നു? യഹോവ എന്തു അരുളിച്ചെയ്തിരിക്കുന്നു എന്നിങ്ങനെയത്രേ ഒരോരുത്തന്‍ താന്താന്റെ കൂട്ടുകാരനോടും താന്താന്റെ സഹോദരനോടും ചോദിക്കേണ്ടതു.
36. യഹോവയുടെ ഭാരം എന്നു ഇനി മിണ്ടരുതു; അല്ലെങ്കില്‍ അവനവന്റെ വാക്കു അവനവന്നു ഭാരമായ്തീരും; നമ്മുടെ ദൈവമായ സൈന്യങ്ങളുടെ യഹോവ എന്ന ജീവനുള്ള ദൈവത്തിന്റെ വചനങ്ങളെ നിങ്ങള്‍ മറിച്ചുകളഞ്ഞുവല്ലോ.
37. യഹോവ നിന്നോടു എന്തുത്തരം പറഞ്ഞിരിക്കുന്നു? യഹോവ എന്തരുളിച്ചെയ്തിരിക്കുന്നു എന്നിങ്ങനെയത്രേ പ്രവാചകനോടു ചോദിക്കേണ്ടതു.
38. യഹോവയുടെ ഭാരം എന്നു നിങ്ങള്‍ പറയുന്നുവെങ്കിലോ യഹോവ ഇപ്രാകരം അരുളിച്ചെയ്യുന്നു; യഹോവയുടെ ഭാരം എന്നു പറയരുതു എന്നു ഞാന്‍ നിങ്ങളുടെ അടുക്കല്‍ പറഞ്ഞയച്ചിട്ടും നിങ്ങള്‍ യഹോവയുടെ ഭാരം എന്നീ വാക്കു പറകകൊണ്ടു
39. ഞാന്‍ നിങ്ങളെ എടുത്തു നിങ്ങളെയും നിങ്ങള്‍ക്കും നിങ്ങളുടെ പിതാക്കന്മാര്‍ക്കും ഞാന്‍ തന്നിട്ടുള്ള നഗരത്തെയും എന്റെ മുമ്പില്‍ നിന്നു എറിഞ്ഞുകളയും.
40. അങ്ങനെ ഞാന്‍ നിങ്ങള്‍ക്കു നിത്യനിന്ദയം മറന്നുപോകാത്ത നിത്യലജ്ജയും വരുത്തും.
Total 52 Chapters, Current Chapter 22 of Total Chapters 52
×

Alert

×

malayalam Letters Keypad References