സത്യവേദപുസ്തകം

ഈസി ട്ടോ റെയ്ഡ് വെർസോൺ (ERV)
2 കൊരിന്ത്യർ
1. ഈ മൂന്നാം പ്രാവശ്യം ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരുന്നുണ്ടു. “രണ്ടു മൂന്നു സാക്ഷികളുടെ വാമൊഴിയാല്‍ ഏതുകാര്യവും ഉറപ്പാകും”
2. ഞാന്‍ രണ്ടാം പ്രവാശ്യം നിങ്ങളുടെ ഇടയില്‍ ഇരുന്നപ്പോള്‍ ; ഞാന്‍ വീണ്ടും വന്നാല്‍ ക്ഷമിക്കയില്ല എന്നു പറഞ്ഞതുപോലെ ഞാന്‍ ഇപ്പോള്‍ ദൂരത്തിരുന്നുകൊണ്ടു ആ പാപം ചെയ്തവരോടും മറ്റെല്ലാവരോടും മുന്‍ കൂട്ടി പറയുന്നു.
3. ക്രിസ്തു എന്നില്‍ സംസാരിക്കുന്നു എന്നതിന്നു നിങ്ങള്‍ തുമ്പു അന്വേഷിക്കുന്നുവല്ലോ അവന്‍ നിങ്ങളെ സംബന്ധിച്ചു ബലഹീനനല്ല, നിങ്ങളില്‍ ശക്തന്‍ തന്നേ.
4. ബലഹീനതയാല്‍ അവന്‍ ക്രൂശിക്കപ്പെട്ടിട്ടും ദൈവശക്തിയാല്‍ ജീവിക്കുന്നു; ഞങ്ങളും അവനില്‍ ബലഹീനര്‍ എങ്കിലും അവനോടു കൂടെ ദൈവശക്തിയാല്‍ നിങ്ങള്‍ക്കു വേണ്ടി ജീവിക്കുന്നു.
5. നിങ്ങള്‍ വിശ്വാസത്തില്‍ ഇരിക്കുന്നുവോ എന്നു നിങ്ങളെത്തന്നേ പരീക്ഷിപ്പിന്‍ ; നിങ്ങളെത്തന്നേ ശോധനചെയ്‍വിന്‍ . നിങ്ങള്‍ കൊള്ളരുതാത്തവര്‍ അല്ല എന്നുവരികില്‍ , യേശുക്രിസ്തു നിങ്ങളില്‍ ഉണ്ടു എന്നു നിങ്ങളെത്തന്നേ അറിയുന്നില്ലയോ?
6. ഞങ്ങള്‍ കൊള്ളരുതാത്തവര്‍ അല്ല എന്നു നിങ്ങള്‍ അറിയും എന്നു ഞാന്‍ ആശിക്കുന്നു.
7. നിങ്ങള്‍ ഒരു ദോഷവും ചെയ്യാതിരിക്കേണ്ടതിന്നു ഞങ്ങള്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നു; ഞങ്ങള്‍ കൊള്ളാകുന്നവരായി തോന്നേണ്ടതിന്നല്ല, ഞങ്ങള്‍ കൊള്ളരുതാത്തവര്‍ എന്ന പോലെ ഇരുന്നാലും നിങ്ങള്‍ നന്മ ചെയ്യേണ്ടതിന്നത്രേ.
8. സത്യത്തിന്നു അനുകൂലമല്ലാതെ സത്യത്തിന്നു പ്രതിക്കുലമായി ഞങ്ങള്‍ക്കു ഒന്നും കഴിവില്ലല്ലോ.
9. ഞങ്ങള്‍ ബലഹീനരും നിങ്ങള്‍ ശക്തരും ആയിരിക്കുമ്പോള്‍ ഞങ്ങള്‍ സന്തോഷിക്കുന്നു; നിങ്ങളുടെ യഥാസ്ഥാനത്വത്തിന്നായി തന്നേ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
10. അതുനിമിത്തം ഞാന്‍ വന്നെത്തിയാല്‍ ഇടിച്ചുകളവാനല്ല പണിവാനത്രേ കര്‍ത്താവു തന്ന അധികാരത്തിന്നു തക്കവണ്ണം ഖണ്ഡിതം പ്രയോഗിക്കാതിരിക്കേണ്ടതിന്നു ദൂരത്തുനിന്നു ഇതു എഴുതുന്നു.
11. തീര്‍ച്ചെക്കു, സഹോദരന്മാരേ, സന്തോഷിപ്പിന്‍ ; യഥാസ്ഥാനപ്പെടുവിന്‍ ; ആശ്വസിച്ചുകൊള്‍വിന്‍ ; ഏകമനസ്സുള്ളവരാകുവിന്‍ ; സമാധാനത്തോടെ ഇരിപ്പിന്‍ ; എന്നാല്‍ സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും ദൈവം നിങ്ങളോടുകൂടെ ഇരിക്കും.
12. വിശുദ്ധചുംബനംകൊണ്ടു അന്യോന്യം വന്ദനം ചെയ്‍വിന്‍ .
13. വിശുദ്ധന്മാര്‍ എല്ലാവരും നിങ്ങള്‍ക്കു വന്ദനം ചൊല്ലുന്നു.
14. കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപയും ദൈവത്തിന്‍റെ സ്നേഹവും പരിശുദ്ധാത്മാവിന്‍റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.

കുറിപ്പുകൾ

No Verse Added

മൊത്തമായ 13 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 13 / 13
1 2 3 4 5 6 7 8 9 10 11 12 13
2 കൊരിന്ത്യർ 13:19
1 ഈ മൂന്നാം പ്രാവശ്യം ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരുന്നുണ്ടു. “രണ്ടു മൂന്നു സാക്ഷികളുടെ വാമൊഴിയാല്‍ ഏതുകാര്യവും ഉറപ്പാകും” 2 ഞാന്‍ രണ്ടാം പ്രവാശ്യം നിങ്ങളുടെ ഇടയില്‍ ഇരുന്നപ്പോള്‍ ; ഞാന്‍ വീണ്ടും വന്നാല്‍ ക്ഷമിക്കയില്ല എന്നു പറഞ്ഞതുപോലെ ഞാന്‍ ഇപ്പോള്‍ ദൂരത്തിരുന്നുകൊണ്ടു ആ പാപം ചെയ്തവരോടും മറ്റെല്ലാവരോടും മുന്‍ കൂട്ടി പറയുന്നു. 3 ക്രിസ്തു എന്നില്‍ സംസാരിക്കുന്നു എന്നതിന്നു നിങ്ങള്‍ തുമ്പു അന്വേഷിക്കുന്നുവല്ലോ അവന്‍ നിങ്ങളെ സംബന്ധിച്ചു ബലഹീനനല്ല, നിങ്ങളില്‍ ശക്തന്‍ തന്നേ. 4 ബലഹീനതയാല്‍ അവന്‍ ക്രൂശിക്കപ്പെട്ടിട്ടും ദൈവശക്തിയാല്‍ ജീവിക്കുന്നു; ഞങ്ങളും അവനില്‍ ബലഹീനര്‍ എങ്കിലും അവനോടു കൂടെ ദൈവശക്തിയാല്‍ നിങ്ങള്‍ക്കു വേണ്ടി ജീവിക്കുന്നു. 5 നിങ്ങള്‍ വിശ്വാസത്തില്‍ ഇരിക്കുന്നുവോ എന്നു നിങ്ങളെത്തന്നേ പരീക്ഷിപ്പിന്‍ ; നിങ്ങളെത്തന്നേ ശോധനചെയ്‍വിന്‍ . നിങ്ങള്‍ കൊള്ളരുതാത്തവര്‍ അല്ല എന്നുവരികില്‍ , യേശുക്രിസ്തു നിങ്ങളില്‍ ഉണ്ടു എന്നു നിങ്ങളെത്തന്നേ അറിയുന്നില്ലയോ? 6 ഞങ്ങള്‍ കൊള്ളരുതാത്തവര്‍ അല്ല എന്നു നിങ്ങള്‍ അറിയും എന്നു ഞാന്‍ ആശിക്കുന്നു. 7 നിങ്ങള്‍ ഒരു ദോഷവും ചെയ്യാതിരിക്കേണ്ടതിന്നു ഞങ്ങള്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നു; ഞങ്ങള്‍ കൊള്ളാകുന്നവരായി തോന്നേണ്ടതിന്നല്ല, ഞങ്ങള്‍ കൊള്ളരുതാത്തവര്‍ എന്ന പോലെ ഇരുന്നാലും നിങ്ങള്‍ നന്മ ചെയ്യേണ്ടതിന്നത്രേ. 8 സത്യത്തിന്നു അനുകൂലമല്ലാതെ സത്യത്തിന്നു പ്രതിക്കുലമായി ഞങ്ങള്‍ക്കു ഒന്നും കഴിവില്ലല്ലോ. 9 ഞങ്ങള്‍ ബലഹീനരും നിങ്ങള്‍ ശക്തരും ആയിരിക്കുമ്പോള്‍ ഞങ്ങള്‍ സന്തോഷിക്കുന്നു; നിങ്ങളുടെ യഥാസ്ഥാനത്വത്തിന്നായി തന്നേ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. 10 അതുനിമിത്തം ഞാന്‍ വന്നെത്തിയാല്‍ ഇടിച്ചുകളവാനല്ല പണിവാനത്രേ കര്‍ത്താവു തന്ന അധികാരത്തിന്നു തക്കവണ്ണം ഖണ്ഡിതം പ്രയോഗിക്കാതിരിക്കേണ്ടതിന്നു ദൂരത്തുനിന്നു ഇതു എഴുതുന്നു. 11 തീര്‍ച്ചെക്കു, സഹോദരന്മാരേ, സന്തോഷിപ്പിന്‍ ; യഥാസ്ഥാനപ്പെടുവിന്‍ ; ആശ്വസിച്ചുകൊള്‍വിന്‍ ; ഏകമനസ്സുള്ളവരാകുവിന്‍ ; സമാധാനത്തോടെ ഇരിപ്പിന്‍ ; എന്നാല്‍ സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും ദൈവം നിങ്ങളോടുകൂടെ ഇരിക്കും. 12 വിശുദ്ധചുംബനംകൊണ്ടു അന്യോന്യം വന്ദനം ചെയ്‍വിന്‍ . 13 വിശുദ്ധന്മാര്‍ എല്ലാവരും നിങ്ങള്‍ക്കു വന്ദനം ചൊല്ലുന്നു. 14 കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപയും ദൈവത്തിന്‍റെ സ്നേഹവും പരിശുദ്ധാത്മാവിന്‍റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.
മൊത്തമായ 13 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 13 / 13
1 2 3 4 5 6 7 8 9 10 11 12 13
Common Bible Languages
West Indian Languages
×

Alert

×

malayalam Letters Keypad References