സത്യവേദപുസ്തകം

ഈസി ട്ടോ റെയ്ഡ് വെർസോൺ (ERV)
2 പത്രൊസ്
1. പ്രിയമുള്ളവരേ, ഞാന്‍ ഇപ്പോള്‍ നിങ്ങള്‍ക്കു എഴുതുന്നതു രണ്ടാം ലേഖനമല്ലോ.
2. വിശുദ്ധ പ്രവാചകന്മാര്‍ മുന്‍ പറഞ്ഞ വചനങ്ങളും നിങ്ങളുടെ അപ്പൊസ്തലന്മാര്‍ മുഖാന്തരം കര്‍ത്താവും രക്ഷിതാവുമായവന്‍ തന്ന കല്പനയും ഔര്‍ത്തുകൊള്ളേണമെന്നു ഈ ലേഖനം രണ്ടിനാലും ഞാന്‍ നിങ്ങളെ ഓ‍ര്‍മ്മപ്പെടുത്തി നിങ്ങളുടെ പരമാര്‍ത്ഥമനസ്സു ഉണര്‍ത്തുന്നു.
3. അവന്‍റെ പ്രത്യക്ഷതയുടെ വാഗ്ദത്തം എവിടെ?
4. പിതാക്കന്മാര്‍ നിദ്രകൊണ്ടശേഷം സകലവും സൃഷ്ടിയുടെ ആരംഭത്തില്‍ ഇരുന്നതുപോലെ തന്നേ ഇരിക്കുന്നു എന്നു പറഞ്ഞു സ്വന്തമോഹങ്ങളെ അനുസരിച്ചുനടക്കുന്ന പരിഹാസികള്‍ പരിഹാസത്തോടെ അന്ത്യകാലത്തു വരുമെന്നു വിശേഷാല്‍ അറിഞ്ഞുകൊള്‍വിന്‍ .
5. ആകാശവും വെള്ളത്തില്‍നിന്നും വെള്ളത്താലും ഉളവായ ഭൂമിയും പണ്ടു ദൈവത്തിന്‍റെ വചനത്താല്‍ ഉണ്ടായി എന്നും
6. അതിനാല്‍ അന്നുള്ള ലോകം ജലപ്രളയത്തില്‍ മുങ്ങി നശിച്ചു എന്നും
7. ഇപ്പോഴത്തെ ആകാശവും ഭൂമിയും അതേ വചനത്താല്‍ തീക്കായി സൂക്ഷിച്ചും ന്യായവിധിയും ഭക്തികെട്ട മനുഷ്യരുടെ നാശവും സംഭവിപ്പാനുള്ള ദിവസത്തേക്കു കാത്തുമിരിക്കുന്നു എന്നും അവര്‍ മനസ്സോടെ മറന്നുകളയുന്നു.
8. എന്നാല്‍ പ്രിയമുള്ളവരേ, കര്‍ത്താവിന്നു ഒരു ദിവസം ആയിരം സംവത്സരംപോലെയും ആയിരം സംവത്സരം ഒരു ദിവസംപോലെയും ഇരിക്കുന്നു എന്നീ കാര്‍യ്യം നിങ്ങള്‍ മറക്കരുതു.
9. ചിലര്‍ താമസം എന്നു വിചാരിക്കുന്നതുപോലെ കര്‍ത്താവു തന്‍റെ വാഗ്ദത്തം നിവര്‍ത്തിപ്പാന്‍ താമസിക്കുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാന്‍ അവന്‍ ഇച്ഛിച്ചു നിങ്ങളോടു ദീര്‍ഘക്ഷമ കാണിക്കുന്നതേയുള്ളു.
10. കര്‍ത്താവിന്‍റെ ദിവസമോ കള്ളനെപ്പോലെ വരും. അന്നു ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞു പോകും; മൂലപദാര്‍ത്ഥങ്ങള്‍ കത്തിയഴികയും ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും.
11. ഇങ്ങനെ ഇവ ഒക്കെയും അഴിവാനുള്ളതായിരിക്കയാല്‍ ആകാശം ചുട്ടഴിവാനും മൂലപദാര്‍ത്ഥങ്ങള്‍ വെന്തുരുകുവാനും ഉള്ള ദൈവദിവസത്തിന്‍റെ വരവു കാത്തിരുന്നും ബദ്ധപ്പെടുത്തിയുംകൊണ്ടു
12. നിങ്ങള്‍ എത്ര വിശുദ്ധജീവനവും ഭക്തിയും ഉള്ളവര്‍ ആയിരിക്കേണം.
13. എന്നാല്‍ നാം അവന്‍റെ വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു.
14. അതുകൊണ്ടു പ്രിയമുള്ളവരേ, നിങ്ങള്‍ ഇവെക്കായി കാത്തിരിക്കയാല്‍ അവന്‍ നിങ്ങളെ കറയും കളങ്കവും ഇല്ലാത്തവരായി സമാധാനത്തോടെ കാണ്മാന്‍ ഉത്സാഹിച്ചുകൊണ്ടു നമ്മുടെ കര്‍ത്താവിന്‍റെ ദീര്‍ഘക്ഷമയെ രക്ഷ എന്നു വിചാരിപ്പിന്‍ .
15. അങ്ങനെ തന്നേ നമ്മുടെ പ്രിയ സഹോദരനായ പൌലൊസും തനിക്കു ലഭിച്ച ജ്ഞാനത്തിന്നു തക്കവണ്ണം നിങ്ങള്‍ക്കും ഇതിനെക്കുറിച്ചു സംസാരിക്കുന്ന സകല ലേഖനങ്ങളിലും എഴുതീട്ടുണ്ടല്ലോ.
16. അവയില്‍ ഗ്രഹിപ്പാന്‍ പ്രയാസമുള്ളതു ചിലതുണ്ടു. അറിവില്ലാത്തവരും അസ്ഥിരന്മാരുമായവര്‍ ശേഷം തിരുവെഴുത്തുകളെപ്പോലെ അതും തങ്ങളുടെ നാശത്തിന്നായി കോട്ടിക്കളയുന്നു.
17. എന്നാല്‍ പ്രിയമുള്ളവരേ, നിങ്ങള്‍ മുമ്പുകൂട്ടി അറിഞ്ഞിരിക്കകൊണ്ടു അധര്‍മ്മികളുടെ വഞ്ചനയില്‍ കുടുങ്ങി സ്വന്ത സ്ഥിരതവിട്ടു വീണു പോകാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍ ,
18. കൃപയിലും നമ്മുടെ കര്‍ത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്‍റെ പരിജ്ഞാനത്തിലും വളരുവിന്‍ . അവന്നു ഇപ്പോഴും എന്നെന്നേക്കും മഹത്വം. ആമേന്‍ .
മൊത്തമായ 3 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 3 / 3
1 2 3
1 പ്രിയമുള്ളവരേ, ഞാന്‍ ഇപ്പോള്‍ നിങ്ങള്‍ക്കു എഴുതുന്നതു രണ്ടാം ലേഖനമല്ലോ. 2 വിശുദ്ധ പ്രവാചകന്മാര്‍ മുന്‍ പറഞ്ഞ വചനങ്ങളും നിങ്ങളുടെ അപ്പൊസ്തലന്മാര്‍ മുഖാന്തരം കര്‍ത്താവും രക്ഷിതാവുമായവന്‍ തന്ന കല്പനയും ഔര്‍ത്തുകൊള്ളേണമെന്നു ഈ ലേഖനം രണ്ടിനാലും ഞാന്‍ നിങ്ങളെ ഓ‍ര്‍മ്മപ്പെടുത്തി നിങ്ങളുടെ പരമാര്‍ത്ഥമനസ്സു ഉണര്‍ത്തുന്നു. 3 അവന്‍റെ പ്രത്യക്ഷതയുടെ വാഗ്ദത്തം എവിടെ? 4 പിതാക്കന്മാര്‍ നിദ്രകൊണ്ടശേഷം സകലവും സൃഷ്ടിയുടെ ആരംഭത്തില്‍ ഇരുന്നതുപോലെ തന്നേ ഇരിക്കുന്നു എന്നു പറഞ്ഞു സ്വന്തമോഹങ്ങളെ അനുസരിച്ചുനടക്കുന്ന പരിഹാസികള്‍ പരിഹാസത്തോടെ അന്ത്യകാലത്തു വരുമെന്നു വിശേഷാല്‍ അറിഞ്ഞുകൊള്‍വിന്‍ . 5 ആകാശവും വെള്ളത്തില്‍നിന്നും വെള്ളത്താലും ഉളവായ ഭൂമിയും പണ്ടു ദൈവത്തിന്‍റെ വചനത്താല്‍ ഉണ്ടായി എന്നും 6 അതിനാല്‍ അന്നുള്ള ലോകം ജലപ്രളയത്തില്‍ മുങ്ങി നശിച്ചു എന്നും 7 ഇപ്പോഴത്തെ ആകാശവും ഭൂമിയും അതേ വചനത്താല്‍ തീക്കായി സൂക്ഷിച്ചും ന്യായവിധിയും ഭക്തികെട്ട മനുഷ്യരുടെ നാശവും സംഭവിപ്പാനുള്ള ദിവസത്തേക്കു കാത്തുമിരിക്കുന്നു എന്നും അവര്‍ മനസ്സോടെ മറന്നുകളയുന്നു. 8 എന്നാല്‍ പ്രിയമുള്ളവരേ, കര്‍ത്താവിന്നു ഒരു ദിവസം ആയിരം സംവത്സരംപോലെയും ആയിരം സംവത്സരം ഒരു ദിവസംപോലെയും ഇരിക്കുന്നു എന്നീ കാര്‍യ്യം നിങ്ങള്‍ മറക്കരുതു. 9 ചിലര്‍ താമസം എന്നു വിചാരിക്കുന്നതുപോലെ കര്‍ത്താവു തന്‍റെ വാഗ്ദത്തം നിവര്‍ത്തിപ്പാന്‍ താമസിക്കുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാന്‍ അവന്‍ ഇച്ഛിച്ചു നിങ്ങളോടു ദീര്‍ഘക്ഷമ കാണിക്കുന്നതേയുള്ളു. 10 കര്‍ത്താവിന്‍റെ ദിവസമോ കള്ളനെപ്പോലെ വരും. അന്നു ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞു പോകും; മൂലപദാര്‍ത്ഥങ്ങള്‍ കത്തിയഴികയും ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും. 11 ഇങ്ങനെ ഇവ ഒക്കെയും അഴിവാനുള്ളതായിരിക്കയാല്‍ ആകാശം ചുട്ടഴിവാനും മൂലപദാര്‍ത്ഥങ്ങള്‍ വെന്തുരുകുവാനും ഉള്ള ദൈവദിവസത്തിന്‍റെ വരവു കാത്തിരുന്നും ബദ്ധപ്പെടുത്തിയുംകൊണ്ടു 12 നിങ്ങള്‍ എത്ര വിശുദ്ധജീവനവും ഭക്തിയും ഉള്ളവര്‍ ആയിരിക്കേണം. 13 എന്നാല്‍ നാം അവന്‍റെ വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു. 14 അതുകൊണ്ടു പ്രിയമുള്ളവരേ, നിങ്ങള്‍ ഇവെക്കായി കാത്തിരിക്കയാല്‍ അവന്‍ നിങ്ങളെ കറയും കളങ്കവും ഇല്ലാത്തവരായി സമാധാനത്തോടെ കാണ്മാന്‍ ഉത്സാഹിച്ചുകൊണ്ടു നമ്മുടെ കര്‍ത്താവിന്‍റെ ദീര്‍ഘക്ഷമയെ രക്ഷ എന്നു വിചാരിപ്പിന്‍ . 15 അങ്ങനെ തന്നേ നമ്മുടെ പ്രിയ സഹോദരനായ പൌലൊസും തനിക്കു ലഭിച്ച ജ്ഞാനത്തിന്നു തക്കവണ്ണം നിങ്ങള്‍ക്കും ഇതിനെക്കുറിച്ചു സംസാരിക്കുന്ന സകല ലേഖനങ്ങളിലും എഴുതീട്ടുണ്ടല്ലോ. 16 അവയില്‍ ഗ്രഹിപ്പാന്‍ പ്രയാസമുള്ളതു ചിലതുണ്ടു. അറിവില്ലാത്തവരും അസ്ഥിരന്മാരുമായവര്‍ ശേഷം തിരുവെഴുത്തുകളെപ്പോലെ അതും തങ്ങളുടെ നാശത്തിന്നായി കോട്ടിക്കളയുന്നു. 17 എന്നാല്‍ പ്രിയമുള്ളവരേ, നിങ്ങള്‍ മുമ്പുകൂട്ടി അറിഞ്ഞിരിക്കകൊണ്ടു അധര്‍മ്മികളുടെ വഞ്ചനയില്‍ കുടുങ്ങി സ്വന്ത സ്ഥിരതവിട്ടു വീണു പോകാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍ , 18 കൃപയിലും നമ്മുടെ കര്‍ത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്‍റെ പരിജ്ഞാനത്തിലും വളരുവിന്‍ . അവന്നു ഇപ്പോഴും എന്നെന്നേക്കും മഹത്വം. ആമേന്‍ .
മൊത്തമായ 3 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 3 / 3
1 2 3
×

Alert

×

Malayalam Letters Keypad References