4. എല്ലാവരും തങ്ങളുടെ സമൃദ്ധിയില്‍ നിന്നല്ലോ വഴിപാടു ഇട്ടതു; ഇവളോ തന്റെ ഇല്ലായ്മയില്‍ നിന്നു തനിക്കുള്ള ഉപജീവനം ഒക്കെയും ഇട്ടിരിക്കുന്നു.
|
5. ചിലര്‍ ദൈവാലയത്തെക്കുറിച്ചു അതു മനോഹരമായ കല്ലുകളാലും വഴിപാടുകളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞപ്പോള്‍ :
|
7. ഗുരോ, അതു എപ്പോള്‍ ഉണ്ടാകും? അതു സംഭവിപ്പാറാകുമ്പോഴുള്ള ലക്ഷണം എന്തു എന്നു അവര്‍ അവനോടു ചോദിച്ചു.
|
8. അതിന്നു അവന് : ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാന് സൂക്ഷിച്ചുകൊള്വിന് . ഞാന്‍ ആകുന്നു എന്നും സമയം അടുത്തിരിക്കുന്നു എന്നും പറഞ്ഞു അനേകര്‍ എന്റെ പേരെടുത്തു വരും; അവരെ അനുഗമിക്കരുതു.
|
9. നിങ്ങള്‍ യുദ്ധങ്ങളെയും കലഹങ്ങളെയും കുറിച്ചു കേള്‍ക്കുമ്പോള്‍ ഞെട്ടിപ്പോകരുതു; അതു ആദ്യം സംഭവിക്കേണ്ടതു തന്നേ. അവസാനം ഉടനെ അല്ലതാനും എന്നു പറഞ്ഞു.
|
11. വലിയ ഭൂകമ്പവും ക്ഷാമവും മഹാവ്യാധികളും അവിടവിടെ ഉണ്ടാകും; ഭയങ്കരകാഴ്ചകളും ആകാശത്തില്‍ മഹാ ലക്ഷ്യങ്ങളും ഉണ്ടാകും.
|
12. ഇതു എല്ലാറ്റിന്നും മുമ്പെ എന്റെ നാമംനിമിത്തം അവര്‍ നിങ്ങളുടെമേല്‍ കൈവെച്ചു രാജാക്കന്മാരുടെയും നാടുവാഴികളുടെയും മുമ്പില്‍ കൊണ്ടുപോയി ഉപദ്രവിക്കയും പള്ളികളിലും തടവുകളിലും ഏല്പിക്കയും ചെയ്യും.
|
15. നിങ്ങളുടെ എതിരികള്ക്കു ആര്‍ക്കും ചെറുപ്പാനോ എതിര്പറവാനോ കഴിയാത്ത വാക്കും ജ്ഞാനവും ഞാന്‍ നിങ്ങള്‍ക്കു തരും.
|
16. എന്നാല്‍ അമ്മയപ്പന്മാരും സഹോദരന്മാരും ചാര്‍ച്ചക്കാരും ചങ്ങാതികളും നിങ്ങളെ ഏല്പിച്ചുകൊടുക്കയും നിങ്ങളില്‍ ചിലരെ കൊല്ലിക്കയും ചെയ്യും.
|
20. സൈന്യങ്ങള്‍ യെരൂശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോള്‍ അതിന്റെ ശൂന്യകാലം അടുത്തിരിക്കുന്നു എന്നു അറിഞ്ഞുകൊള്വിന് .
|
21. അന്നു യെഹൂദ്യയിലുള്ളവര് മലകളിലേക്കു ഓടിപ്പോകട്ടെ; അതിന്റെ നടുവിലുള്ളവര് പുറപ്പെട്ടുപോകട്ടെ; നാട്ടുപുറങ്ങളിലുള്ളവര് അതില്‍ കടക്കരുതു.
|
23. ആ കാലത്തു ഗര്‍ഭിണികള്‍ക്കും മുല കുടിപ്പിക്കുന്നവര്ക്കും അയ്യോ കഷ്ടം! ദേശത്തു വലിയ ഞെരുക്കവും ഈ ജനത്തിന്മേല് ക്രോധവും ഉണ്ടാകും.
|
24. അവര്‍ വാളിന്റെ വായ്ത്തലയാല്‍ വീഴുകയും അവരെ സകലജാതികളിലേക്കും ബദ്ധരായി കൊണ്ടുപോകയും ജാതികളുടെ കാലം തികയുവോളം ജാതികള്‍ യെരൂശലേം ചവിട്ടിക്കളകയും ചെയ്യും.
|
25. സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും ലക്ഷ്യങ്ങള്‍ ഉണ്ടാകും; കടലിന്റെയും ഓളത്തിന്റെയും മുഴക്കം നിമിത്തം ഭൂമിയിലെ ജാതികള്‍ക്കു നിരാശയോടു കൂടിയ പരിഭ്രമം ഉണ്ടാകും.
|
26. ആകാശത്തിന്റെ ശക്തികള്‍ ഇളകിപ്പോകുന്നതിനാല് ഭൂലോകത്തിന്നു എന്തു ഭവിപ്പാന് പോകുന്നു എന്നു പേടിച്ചും നോക്കിപ്പാര്ത്തുംകൊണ്ടു മനുഷ്യര്‍ നിര്ജ്ജീവന്മാര് ആകും.
|
28. ഇതു സംഭവിച്ചുതുടങ്ങുമ്പോള് നിങ്ങളുടെ വീണ്ടെടുപ്പു അടുത്തുവരുന്നതുകൊണ്ടു നിവിര്‍ന്നു തല പൊക്കുവിന് .
|
34. നിങ്ങളുടെ ഹൃദയം അതിഭക്ഷണത്താലും മദ്യപാനത്താലും ഉപജീവനചിന്തകളാലും ഭാരപ്പെട്ടിട്ടു ആ ദിവസം നിങ്ങള്‍ക്കു പെട്ടെന്നു കണിപോലെ വരാതിരിപ്പാന്‍ സൂക്ഷിച്ചു കൊള്‍വിന്‍ .
|
36. ആകയാല്‍ ഈ സംഭവിപ്പാനുള്ള എല്ലാറ്റിന്നും ഒഴിഞ്ഞു പോകുവാനും മനുഷ്യപുത്രന്റെ മുമ്പില്‍ നില്പാനും നിങ്ങള്‍ പ്രാപ്തരാകേണ്ടതിന്നു സദാകാലവും ഉണര്‍ന്നും പ്രാര്ത്ഥിച്ചുംകൊണ്ടിരിപ്പിന് .
|