1. തീബെര്യ്യൊസ് കൈസരുടെ വാഴ്ചയുടെ പതിനഞ്ചാം ആണ്ടില്‍ പൊന്തിയൊസ് പീലാത്തൊസ് യെഹൂദ്യനാടു വാഴുമ്പോള്‍ : ഹെരോദാവു ഗലീലയിലും അവന്റെ സഹോദരനായ ഫീലിപ്പൊസ് ഇതുര്‍യ്യത്രഖോനിത്തിദേശങ്ങളിലും ലുസാന്യാസ് അബിലേനയിലും
|
2. ഇടപ്രഭൂക്കന്മാരായും ഹന്നാവും കയ്യഫാവും മഹാപുരോഹിതന്മാരായും ഇരിക്കും കാലം സെഖര്യാവിന്റെ മകനായ യോഹന്നാന്നു മരുഭൂമിയില്‍വെച്ചു ദൈവത്തിന്റെ അരുളപ്പാടു ഉണ്ടായി.
|
3. അവന് യോര്‍ദ്ദാന്നരികെയുള്ള നാട്ടില്‍ ഒക്കെയും വന്നു പാപമോചനത്തിനായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചു.
|
4. “മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ വാക്കാവിതു: കര്‍ത്താവിന്റെ വഴി ഒരുക്കുവിന്‍ ; അവന്റെ പാത നിരപ്പാക്കുവിന് .”
|
5. എല്ലാതാഴ്വരയും നികന്നുവരും; എല്ലാമലയും കുന്നും താഴും; വളഞ്ഞതു ചൊവ്വായും ദുര്‍ഘടമായതു നിരന്ന വഴിയായും തീരും;
|
6. സകലജഡവും ദൈവത്തിന്റെ രക്ഷയെ കാണും” എന്നിങ്ങനെ യെശയ്യാപ്രവാചകന്റെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നതു പോലെ തന്നേ.
|
7. അവനാല്‍ സ്നാനം ഏല്പാന്‍ വന്ന പുരുഷാരത്തോടു അവന് പറഞ്ഞതു: സര്‍പ്പസന്തതികളേ, വരുവാനുള്ള കോപത്തെ ഒഴിഞ്ഞ് ഓടിപ്പോകുവാന്‍ നിങ്ങള്‍ക്കു ഉപദേശിച്ചുതന്നതു ആര്?
|
8. മാനസാന്തരത്തിന്നു യോഗ്യമായ ഫലം കായിപ്പിന് . അബ്രാഹാം ഞങ്ങള്‍ക്കു പിതാവായിട്ടുണ്ടു; എന്നു ഉള്ളം കൊണ്ടു പറവാന്‍ തുനിയരുതു; അബ്രാഹാമിന്നു ഈ കല്ലുകളില്‍ നിന്നു മക്കളെ ഉളവാക്കുവാന്‍ ദൈവത്തിന്നു കഴിയും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
|
9. ഇപ്പോള്‍ തന്നേ വൃക്ഷങ്ങളുടെ ചുവട്ടിന്നു കോടാലി വെച്ചിരിക്കുന്നു; നല്ല ഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയില്‍ ഇട്ടുകളയുന്നു.
|
11. അതിന്നു അവന് : രണ്ടു വസ്ത്രമുള്ളവന്‍ ഇല്ലാത്തവന്നു കൊടുക്കട്ടെ; ഭക്ഷണസാധനങ്ങള്‍ ഉള്ളവനും അങ്ങനെ തന്നേ ചെയ്യട്ടെ എന്നു ഉത്തരം പറഞ്ഞു.
|
14. പടജ്ജനവും അവനോടു: ഞങ്ങള്‍ എന്തു ചെയ്യേണം എന്നു ചോദിച്ചതിന്നു: ആരെയും ബലാല്ക്കാരം ചെയ്യാതെയും ചതിയായി ഒന്നും വാങ്ങാതെയും നിങ്ങളുടെ ശമ്പളം മതി എന്നു വെപ്പിന് എന്നു അവരോടു പറഞ്ഞു.
|
15. ജനം കാത്തു നിന്നു; അവന് ക്രിസ്തുവോ എന്നു എല്ലാവരുംഹൃദയത്തില് യോഹന്നാനെക്കുറിച്ചു വിചാരിച്ചുകൊണ്ടിരിക്കുമ്പോള്‍
|
16. യോഹന്നാന് എല്ലാവരോടും ഉത്തരം പറഞ്ഞതു: ഞാന്‍ നിങ്ങളെ വെള്ളംകൊണ്ടു സ്നാനം കഴിപ്പിക്കുന്നു; എന്നാല്‍ എന്നിലും ബലവാനായവന് വരുന്നു; അവന്റെ ചെരിപ്പിന്റെ വാറു അഴിപ്പാന് ഞാന്‍ യോഗ്യനല്ല; അവന് നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടും തീകൊണ്ടും സ്നാനം കഴിപ്പിക്കും.
|
17. അവന്നു വീശുമുറം കയ്യില്‍ ഉണ്ടു; അവന് കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പു കളപ്പുരയില്‍ കൂട്ടിവെക്കയും പതിര് കെടാത്ത തീയില്‍ ഇട്ടു ചുട്ടുകളകയും ചെയ്യും.
|
19. എന്നാല്‍ ഇടപ്രഭുവായ ഹെരോദാവു സഹോദരന്റെ ഭാര്യ ഹെരോദ്യനിമിത്തവും ഹെരോദാവു ചെയ്ത സകലദോഷങ്ങള് നിമിത്തവും യോഹന്നാന് അവനെ ആക്ഷേപിക്കയാല്
|
22. പരിശുദ്ധാത്മാവു ദേഹരൂപത്തില്‍ പ്രാവു എന്നപോലെ അവന്റെമേല്‍ ഇറങ്ങിവന്നു. നീ എന്റെ പ്രിയ പുത്രന് ; നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്നു സ്വര്‍ഗ്ഗത്തില്‍ നിന്നു ഒരു ശബ്ദവും ഉണ്ടായി.
|
23. യേശുവിന്നു താന്‍ പ്രവൃത്തി ആരംഭിക്കുമ്പോള്‍ ഏകദേശം മുപ്പതു വയസ്സായിരുന്നു. അവന് യോസേഫിന്റെ മകന് എന്നു ജനം വിചാരിച്ചു;
|
24. യോസേഫ് ഹേലിയുടെ മകന് , ഹേലി മത്ഥാത്തിന്റെ മകന് , മത്ഥാത്ത് ലേവിയുടെ മകന് , ലേവി മെല്ക്കിയുടെ മകന് , മെല്ക്കി യന്നായിയുടെ മകന് , യന്നായി
|
25. യോസേഫിന്റെ മകന് , യോസേഫ് മത്തഥ്യൊസിന്റെ മകന് , മത്തഥ്യൊസ് ആമോസിന്റെ മകന് , ആമോസ് നാഹൂമിന്റെ മകന് , നാഹൂം എസ്ളിയുടെ മകന് , എസ്ളി നഗ്ഗായിയുടെ മകന് ,
|
26. നഗ്ഗായി മയാത്തിന്റെ മകന് , മയാത്ത് മത്തഥ്യൊസിന്റെ മകന് , മത്തത്യൊസ് ശെമയിയുടെ മകന് , ശെമയി യോസേഫിന്റെ മകന് , യോസേഫ് യോദയുടെ മകന് ,
|
27. യോദാ യോഹന്നാന്റെ മകന് , യോഹന്നാന് രേസയുടെ മകന് , രേസ സൊരൊബാബേലിന്റെ മകന് , സൊരൊബാബേല് ശലഥീയേലിന്റെ മകന് , ശലഥീയേല് നേരിയുടെ മകന് ,
|
28. നേരി മെല്ക്കിയുടെ മകന് , മെല്ക്കി അദ്ദിയുടെ മകന് , അദ്ദി കോസാമിന്റെ മകന് , കോസാം എല്മാദാമിന്റെ മകന് , എല്മാദാം ഏരിന്റെ മകന് ,
|
29. ഏര് യോസുവിന്റെ മകന് , യോശു എലീയേസരിന്റെ മകന് , എലീയേസര്‍ യോരീമിന്റെ മകന് , യോരീം മത്ഥാത്തിന്റെ മകന് , മത്ഥാത്ത് ലേവിയുടെ മകന് ,
|
30. ലേവി ശിമ്യോന്റെ മകന് , ശിമ്യോന്‍ യെഹൂദയുടെ മകന് യെഹൂദാ യോസേഫിന്റെ മകന് , യോസേഫ് യോനാമിന്റെ മകന് , യോനാം എല്യാക്കീമിന്റെ മകന് ,
|
31. എല്യാക്കീം മെല്യാവിന്റെ മകന് , മെല്യാവു മെന്നയുടെ മകന് , മെന്നാ മത്തഥയുടെ മകന് , മത്തഥാ നാഥാന്റെ മകന് , നാഥാന് ദാവീദിന്റെ മകന് ,
|
32. ദാവീദ് യിശ്ശായിയുടെ മകന് , യിശ്ശായി ഓബേദിന്റെ മകന് , ഓബേദ് ബോവസിന്റെ മകന് , ബോവസ് സല്മോന്റെ മകന് , സല്മോന് നഹശോന്റെ മകന് ,
|
33. നഹശോന്‍ അമ്മീനാദാബിന്റെ മകന് , അമ്മീനാദാബ് അരാമിന്റെ മകന് , അരാം എസ്രോന്റെ മകന് , എസ്രോന്‍ പാരെസിന്റെ മകന് , പാരെസ് യേഹൂദയുടെ മകന് ,
|
34. യെഹൂദാ യാക്കോബിന്റെ മകന് , യാക്കോബ് യിസ്ഹാക്കിന്റെ മകന് , യിസ്ഹാക് അബ്രാഹാമിന്റെ മകന് , അബ്രാഹാം തേറഹിന്റെ മകന് ,
|
35. തേറഹ് നാഹോരിന്റെ മകന് , നാഹോര്‍ സെരൂഗിന്റെ മകന് , സെരൂഗ് രെഗുവിന്റെ മകന് , രെഗു ഫാലെഗിന്റെ മകന് , ഫാലെഗ് ഏബെരിന്റെ മകന് , ഏബെര്‍ ശലാമിന്റെ മകന് , ശലാം കയിനാന്റെ മകന് ,
|
36. കയിനാന്‍ അര്‍ഫക്സാദിന്റെ മകന് , അര്‍ഫക്സാദ് ശേമിന്റെ മകന് , ശേം നോഹയുടെ മകന് , നോഹ, ലാമേക്കിന്റെ മകന് ,
|
37. ലാമേക്ക് മെഥൂശലയുടെ മകന് , മെഥൂശലാ ഹാനോക്കിന്റെ മകന് , ഹാനോക്ക് യാരെദിന്റെ മകന് , യാരെദ് മലെല്യേലിന്റെ മകന് , മലെല്യേല്‍ കയിനാന്റെ മകന് ,
|
38. കയിനാന്‍ എനോശിന്റെ മകന് , എനോശ് ശേത്തിന്റെ മകന് , ശേത്ത് ആദാമിന്റെ മകന് , ആദാം ദൈവത്തിന്റെ മകന് .
|