1. ശബ്ബത്തു കഴിഞ്ഞശേഷം മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമയും ചെന്നു അവനെ പൂശേണ്ടതിന്നു സുഗന്ധവര്‍ഗ്ഗം വാങ്ങി.
|
5. അവര്‍ കല്ലറെക്കകത്തു കടന്നപ്പോള്‍ വെള്ളനിലയങ്കി ധരിച്ച ഒരു ബാല്യക്കാരന്‍ വലത്തു ഭാഗത്തു ഇരിക്കുന്നതു കണ്ടു ഭ്രമിച്ചു.
|
6. അവന് അവരോടു: ഭ്രമിക്കേണ്ടാ; ക്രൂശിക്കപ്പെട്ട നസറായനായ യേശുവിനെ നിങ്ങള്‍ അന്വേഷിക്കുന്നു; അവന് ഉയിര്‍ത്തെഴുന്നേറ്റു; അവന് ഇവിടെ ഇല്ല; അവനെ വെച്ച സ്ഥലം ഇതാ.
|
7. നിങ്ങള്‍ പോയി അവന്റെ ശിഷ്യന്മാരോടും പത്രൊസിനോടും: അവന് നിങ്ങള്‍ക്കു മുമ്പെ ഗലീലെക്കു പോകുന്നു എന്നു പറവിന്‍ ; അവന് നിങ്ങളോടു പറഞ്ഞതു പോലെ അവിടെ അവനെ കാണും എന്നു പറവിന്‍ എന്നു പറഞ്ഞു.
|
8. അവര്‍ക്കും വിറയലും ഭ്രമവും പിടിച്ചു അവര്‍ കല്ലറ വിട്ടു ഓടിപ്പോയി; അവര്‍ ഭയപ്പെടുകയാല്‍ ആരോടും ഒന്നും പറഞ്ഞില്ല.
|
9. അവന് ആഴ്ചവട്ടത്തിന്റെ ഒന്നാം നാള് രാവിലെ ഉയിര്‍ത്തെഴുന്നേറ്റിട്ടു താന്‍ ഏഴു ഭൂതങ്ങളെ പുറത്താക്കിയിരുന്നമഗദലക്കാരത്തി മറിയെക്കു ആദ്യം പ്രത്യക്ഷനായി.
|
12. പിന്നെ അവരില്‍ രണ്ടുപേര്‍ നാട്ടിലേക്കു പോകുമ്പോള്‍ അവന് മറ്റൊരു രൂപത്തില്‍ അവര്‍ക്കും പ്രത്യക്ഷനായി.
|
14. പിന്നത്തേതില്‍ പതിനൊരുവര്‍ ഭക്ഷണത്തിന്നിരിക്കുമ്പോള് അവന് അവര്‍ക്കും പ്രത്യക്ഷനായി, തന്നെ ഉയിര്‍ത്തെഴുന്നേറ്റവനായി കണ്ടവരുടെ വാക്കു വിശ്വസിക്കായ്കയാല്‍ അവരുടെ അവിശ്വാസത്തെയും ഹൃദയ കാഠിന്യത്തെയും ശാസിച്ചു.
|
15. പിന്നെ അവന് അവരോടു: നിങ്ങള്‍ ഭൂലോകത്തില്‍ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിന്‍ .
|
16. വിശ്വസിക്കയും സ്നാനം ഏല്ക്കയും ചെയ്യുന്നവന് രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന് ശിക്ഷാവിധിയില്‍ അകപ്പെടും.
|
17. വിശ്വസിക്കുന്നവരാല്‍ ഈ അടയാളങ്ങള്‍ നടക്കും: എന്റെ നാമത്തില്‍ അവര്‍ ഭൂതങ്ങളെ പുറത്താക്കും; പുതുഭാഷകളില്‍ സംസാരിക്കും;
|
18. സര്‍പ്പങ്ങളെ പിടിച്ചെടുക്കും; മരണകരമായ യാതൊന്നു കുടിച്ചാലും അവര്‍ക്കും ഹാനി വരികയില്ല; രോഗികളുടെ മേല്‍ കൈ വെച്ചാല്‍ അവര്‍ക്കും സൌഖ്യം വരും എന്നു പറഞ്ഞു.
|
19. ഇങ്ങനെ കര്‍ത്താവായ യേശു അവരോടു അരുളിച്ചെയ്തശേഷം സ്വര്‍ഗ്ഗത്തിലേക്കു എടുക്കപ്പെട്ടു. ദൈവത്തിന്റെ വലത്തുഭാഗത്തു ഇരുന്നു.
|
20. അവര്‍ പുറപ്പെട്ടു എല്ലാടത്തും പ്രസംഗിച്ചു; കര്‍ത്താവു അവരോടുകൂടെ പ്രവര്‍ത്തിച്ചും അവരാല്‍ നടന്ന അടയാളങ്ങളാല്‍ വചനത്തെ ഉറപ്പിച്ചും പോന്നു.
|