2. അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു; യിസ്ഹാക്ക് യാക്കോബിനെ ജനിപ്പിച്ചു; യാക്കോബ് യെഹൂദയെയും അവന്റെ സഹോദരന്മാരെയും ജനിപ്പിച്ചു;
|
4. ഹെസ്രോന് ആരാമിനെ ജനിപ്പിച്ചു; ആരാം അമ്മീനാദാബിനെ ജനിപ്പിച്ചു; അമ്മീനാദാബ് നഹശോനെ ജനിപ്പിച്ചു; നഹശോന്‍ ശല്മോനെ ജനിപ്പിച്ചു;
|
5. ശല്മോന് രഹാബില് ബോവസിനെ ജനിപ്പിച്ചു; ബോവസ് രൂത്തില്‍ ഓബേദിനെ ജനിപ്പിച്ചു; ഓബേദ് യിശ്ശായിയെ ജനിപ്പിച്ചു;
|
6. യിശ്ശായി ദാവീദ് രാജാവിനെ ജനിപ്പിച്ചു; ദാവീദ് ഊരീയാവിന്റെ ഭാര്യയായിരുന്നവളില്‍ ശലോമോനെ ജനിപ്പിച്ചു;
|
12. ബാബേല്‍പ്രവാസം കഴിഞ്ഞിട്ടു യെഖൊന്യാവു ശെയല്തീയേലിനെ ജനിപ്പിച്ചു; ശെയല്തീയേല് സെരുബ്ബാബേലിനെ ജനിപ്പിച്ചു;
|
13. സെരുബ്ബാബേല്‍ അബീഹൂദിനെ ജനിപ്പിച്ചു; അബീഹൂദ് എല്യാക്കീമിനെ ജനിപ്പിച്ചു; എല്യാക്കീം ആസോരിനെ ജനിപ്പിച്ചു.
|
16. യാക്കോബ് മറിയയുടെ ഭര്‍ത്താവായ യോസേഫിനെ ജനപ്പിച്ചു. അവളില്‍ നിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു.
|
17. ഇങ്ങനെ തലമുറകള്‍ ആകെ അബ്രാഹാം മുതല്‍ ദാവീദുവരെ പതിന്നാലും ദാവീദു മുതല്‍ ബാബേല്‍പ്രവാസത്തോളം പതിന്നാലും ബാബേല്‍പ്രവാസം മുതല്‍ ക്രിസ്തുവിനോളം പതിന്നാലും ആകുന്നു.
|
18. എന്നാല്‍ യേശുക്രിസ്തുവിന്റെ ജനനം ഈ വണ്ണം ആയിരുന്നു. അവന്റെ അമ്മയായ മറിയ യോസേഫിന്നു വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവര്‍ കൂടിവരുമ്മുമ്പെ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി എന്നു കണ്ടു.
|
19. അവളുടെ ഭര്‍ത്താവായ യോസേഫ് നീതിമാനാകകൊണ്ടും അവള്‍ക്കു ലോകാപവാദം വരുത്തുവാന്‍ അവന്നു മനസ്സില്ലായ്കകൊണ്ടും അവളെ ഗൂഢമായി ഉപേക്ഷിപ്പാന് ഭാവിച്ചു.
|
20. ഇങ്ങനെ നിനെച്ചിരിക്കുമ്പോള്‍ കര്‍ത്താവിന്റെ ദൂതന് അവന്നു സ്വപ്നത്തില്‍ പ്രത്യക്ഷനായി, ദാവീദിന്റെ മകനായ യോസേഫേ, നിന്റെ ഭാര്യയായ മറിയയെ ചേര്ത്തുകൊള്വാന് ശങ്കിക്കേണ്ടാ; അവളില്‍ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാല്‍ ആകുന്നു.
|
21. അവള് ഒരു മകനനെ പ്രസവിക്കും; അവന് തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേര് ഇടേണം എന്നു പറഞ്ഞു.
|
22. “കന്യക ഗര്‍ഭിണിയായി ഒരു മകനെ പ്രസവിക്കും. അവന്നു ദൈവം നമ്മോടു കൂടെ എന്നര്‍ത്ഥമുള്ള ഇമ്മാനൂവേല് എന്നു പേര് വിളിക്കും”
|
24. യോസേഫ് ഉറക്കം ഉണര്‍ന്നു. കര്‍ത്താവിന്റെ ദൂതന് കല്പിച്ചതുപോലെ ചെയ്തു, ഭാര്യയെ ചേര്‍ത്തുകൊണ്ടു.
|