1. ആറു ദിവസം കഴിഞ്ഞശേഷം യേശു പത്രൊസിനെയും യാക്കോബിനെയും അവന്റെ സഹോദരനായ യോഹന്നാനെയും കൂട്ടി തനിച്ചു ഒരു ഉയര്‍ന്ന മലയിലേക്കു കൊണ്ടുപോയി,.
|
2. അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു, അവന്റെ മുഖം സൂര്യനെപ്പോലെ ശോഭിച്ചു അവന്റെ വസ്ത്രം വെളിച്ചം പോലെ വെള്ളയായി തീര്‍ന്നു.
|
4. അപ്പോള്‍ പത്രൊസ് യേശുവിനോടു: കര്‍ത്താവേ, നാം ഇവിടെ ഇരിക്കുന്നതു നന്നു; നിനക്കു സമ്മതമെങ്കില്‍ ഞാന്‍ ഇവിടെ മൂന്നു കുടില്‍ ഉണ്ടാക്കാം ഒന്നു നിനക്കും ഒന്നു മോശെക്കും ഒന്നു ഏലീയാവിന്നും എന്നു പറഞ്ഞു.
|
5. അവന് പറയുമ്പോള്‍ തന്നേ പ്രകാശമുള്ളോരു മേഘം അവരുടെ മേല്‍ നിഴലിട്ടു; മേഘത്തില്‍ നിന്നു: ഇവന് എന്റെ പ്രിയ പുത്രന് , ഇവങ്കല്‍ ഞാന്‍ പ്രസാദിക്കുന്നു; ഇവന്നു ചെവികൊടുപ്പിന്‍ എന്നു ഒരു ശബ്ദവും ഉണ്ടായി.
|
9. അവന് മലയില്‍ നിന്നു ഇറങ്ങുമ്പോള്‍ യേശു അവരോടു: മനുഷ്യപുത്രന് മരിച്ചവരുടെ ഇടയില്‍ നിന്നു ഉയിര്ത്തെഴുന്നേലക്കുംവരെ ഈ ദര്‍ശനം ആരോടും പറയരുതു എന്നു കല്പിച്ചു.
|
10. ശിഷ്യന്മാര് അവനോടു: എന്നാല്‍ ഏലീയാവു മുമ്പെ വരേണ്ടതു എന്നു ശാസ്ത്രിമാര്‍ പറയുന്നതു എന്തു എന്നു ചോദിച്ചു.
|
12. എന്നാല്‍ ഏലീയാവു വന്നു കഴിഞ്ഞു എന്നു ഞാന്‍ നിങ്ങളോടു പറയുന്നു; എങ്കിലും അവര്‍ അവനെ അറിഞ്ഞുകൊള്ളാതെ തങ്ങള്‍ക്കു തോന്നിയതു എല്ലാം അവനോടു ചെയ്തു. അവ്വണ്ണം മനുഷ്യപുത്രന്നും അവരാല്‍ കഷ്ടപ്പെടുവാനുണ്ടു എന്നു ഉത്തരം പറഞ്ഞു.
|
15. കര്‍ത്താവേ, എന്റെ മകനോടു കരുണയുണ്ടാകേണമേ; അവന് ചന്ദ്രരോഗം പിടിച്ചു പലപ്പോഴും തീയിലും പലപ്പോഴും വെള്ളത്തിലും വീണു വല്ലാത്ത കഷ്ടത്തിലായ്പോകുന്നു.
|
16. ഞാന്‍ അവനെ നിന്റെ ശീഷ്യന്മാരുടെ അടുക്കല്‍ കൊണ്ടുവന്നു; എന്നാല്‍ സൌഖ്യം വരുത്തുവാന്‍ അവര്‍ക്കു കഴിഞ്ഞില്ല എന്നു പറഞ്ഞു.
|
17. അതിന്നു യേശു: അവിശ്വാസവും കോട്ടവുമുള്ള തലമുറയേ, എത്രത്തോളം ഞാന്‍ നിങ്ങളോടു കൂടെ ഇരിക്കും? എത്രത്തോളം നിങ്ങളെ സഹിക്കും? അവനെ എന്റെ അടുക്കല്‍ കൊണ്ടുവരുവിന്‍ എന്നു ഉത്തരം പറഞ്ഞു.
|
19. പിന്നെ ശിഷ്യന്മാര് സ്വകാര്യമായി യേശുവിന്റെ അടുക്കല്‍ വന്നു: ഞങ്ങള്‍ക്കു അതിനെ പുറത്താക്കിക്കൂടാഞ്ഞതു എന്തു എന്നു ചോദിച്ചു.
|
21. നിങ്ങള്‍ക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ മലയോടുഇവിടെ നിന്നു അങ്ങോട്ടു നീങ്ങുക എന്നു പറഞ്ഞാല്‍ അതു നീങ്ങും; നിങ്ങള്‍ക്കു ഒന്നും അസാദ്ധ്യമാകയുമില്ല.എങ്കിലും പ്രാര്‍ത്ഥനയാലും ഉപവാസത്താലുമല്ലാതെ ഈ ജാതി നീങ്ങിപ്പോകുന്നില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
|
22. അവര്‍ ഗലീലയില്‍ സഞ്ചരിക്കുമ്പോള്‍ യേശു അവരോടു: മനുഷ്യപുത്രന് മനുഷ്യരുടെ കയ്യില്‍ ഏല്പിക്കപ്പെടുവാറായിരിക്കുന്നു.
|
23. അവര്‍ അവനെ കൊല്ലുകയും മൂന്നാം നാള് അവന് ഉയിര്ത്തെഴുന്നേല്ക്കയും ചെയ്യും എന്നു പറഞ്ഞു; അവരോ ഏറ്റവും ദുഃഖിച്ചു.
|
24. അവര്‍ കഫര്‍ന്നഹൂമില്‍ എത്തിയാറെ ദ്വിദ്രഹ്മപ്പണം വാങ്ങുന്നവര്‍ പത്രൊസിന്റെ അടക്കല്‍ വന്നു: നിങ്ങളുടെ ഗുരു ദ്വിദ്രഹ്മപ്പണം കൊടുക്കുന്നില്ലയോ എന്നു ചോദിച്ചതിന്നു: ഉവ്വു എന്നു അവന് പറഞ്ഞു.
|
25. അവന് വീട്ടില്‍ വന്നപ്പോള്‍ യേശു അവനോടു: ശിമോനേ, നിനക്കു എന്തു തോന്നുന്നു? ഭൂമിയിലെ രാജാക്കന്മാര് ചുങ്കമോ കരമോ ആരോടു വാങ്ങുന്നു? പുത്രന്മാരോടോ അന്യരോടോ” എന്നു മുന്നിട്ടു ചോദിച്ചതിന്നു: അന്യരോടു എന്നു അവന് പറഞ്ഞു.
|
27. എങ്കിലും നാം അവര്‍ക്കും ഇടര്‍ച്ച വരുത്താതിരിക്കേണ്ടതിന്നു നീ കടലിലേക്കു ചെന്നു ചൂണ്ടല്‍ ഇട്ടു ആദ്യം കിട്ടുന്ന മീനിനെ എടുക്ക; അതിന്റെ വായ് തുറക്കുമ്പോള്‍ ഒരു ചതുര്‍ദ്രഹ്മപ്പണം കാണും; അതു എടുത്തു എനിക്കും നിനക്കും വേണ്ടി കൊടുക്ക എന്നു പറഞ്ഞു.
|