1. ശബ്ബത്ത് കഴിഞ്ഞു ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം വെളുക്കുമ്പോള്‍ മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും കല്ലറ കാണ്മാന് ചെന്നു.
|
2. പെട്ടെന്നു വലിയോരു ഭൂകമ്പം ഉണ്ടായി; കര്‍ത്താവിന്റെ ദൂതന് സ്വര്‍ഗ്ഗത്തില്‍ നിന്നു ഇറങ്ങിവന്നു, കല്ലു ഉരുട്ടിനീക്കി അതിന്മേല് ഇരുന്നിരുന്നു.
|
5. ദൂതന് സ്ത്രീകളോടുഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെ നിങ്ങള്‍ അന്വേഷിക്കുന്നു എന്നു ഞാന്‍ അറിയുന്നു;
|
7. അവന് മരിച്ചവരുടെ ഇടയില്‍നിന്നു ഉയിര്‍ത്തെഴുന്നേറ്റു എന്നു വേഗം ചെന്നു അവന്റെ ശിഷ്യന്മാരോടു പറവിന്‍; അവന് നിങ്ങള്‍ക്കു മുമ്പെ ഗലീലെക്കു പോകുന്നു; അവിടെ നിങ്ങള്‍ അവനെ കാണും; ഞാന്‍ നിങ്ങളോടു പറഞ്ഞിരിക്കുന്നു എന്നു പറഞ്ഞു.
|
8. അങ്ങനെ അവര്‍ വേഗത്തില്‍ ഭയത്തോടും മഹാസന്തോഷത്തോടും കൂടി കല്ലറ വിട്ടു അവന്റെ ശിഷ്യന്മാരോടു അറിയിപ്പാന്‍ ഓടിപ്പോയി.
|
9. എന്നാല്‍ യേശു അവരെ എതിരെറ്റു: നിങ്ങള്‍ക്കു വന്ദനം എന്നു പറഞ്ഞു; അവര്‍ അടുത്തുചെന്നു അവന്റെ കാല് പിടിച്ചു അവനെ നമസ്കരിച്ചു.
|
10. യേശു അവരോടു: ഭയപ്പെടേണ്ട; നിങ്ങള്‍ പോയി എന്റെ സഹോദരന്മാരോടു ഗലീലെക്കു പോകുവാന്‍ പറവിന്‍; അവിടെ അവര്‍ എന്നെ കാണും എന്നു പറഞ്ഞു.
|
11. അവര്‍ പോകുമ്പോള്‍ കാവല്ക്കൂട്ടത്തില് ചിലര്‍ നഗരത്തില്‍ ചെന്നു സംഭവിച്ചതു എല്ലാം മഹാപുരോഹിതന്മാരോടു അറിയിച്ചു.
|
13. അവന്റെ ശിഷ്യന്മാര് രാത്രിയില്‍ വന്നു ഞങ്ങള്‍ ഉറങ്ങുമ്പോള്‍ അവനെ കട്ടുകൊണ്ടുപോയി എന്നു പറവിന്‍ .
|
14. വസ്തുത നാടുവാഴിയുടെ സന്നിധാനത്തില്‍ എത്തി എങ്കിലോ ഞങ്ങള്‍ അവനെ സമ്മതിപ്പിച്ചു നിങ്ങളെ നിര്ഭയരാക്കിക്കൊള്ളാം എന്നു പറഞ്ഞു.
|
15. അവര്‍ പണം വാങ്ങി ഉപദേശപ്രകാരം ചെയ്തു; ഈ കഥ ഇന്നുവരെ യെഹൂദന്മാരുടെ ഇടയില്‍ പരക്കെ നടപ്പായിരിക്കുന്നു.
|
19. ആകയാല്‍ നിങ്ങള്‍ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ സ്നാനം കഴിപ്പിച്ചും
|
20. ഞാന്‍ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാന്‍ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു” സകലജാതികളെയും ശിഷ്യരാക്കിക്കൊള്‍വിന്‍ ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു എന്നു അരുളിച്ചെയ്തു.
|