1. സഹോദരന്മാരേ, ഞാന്‍ ദൈവത്തിന്റെ മനസ്സലിവു ഓര്‍പ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നതു: നിങ്ങള്‍ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമര്‍പ്പിപ്പിന്‍ .
|
2. ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂര്‍ണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിന്‍ .
|
3. ഭാവിക്കേണ്ടതിന്നു മീതെ ഭാവിച്ചുയരാതെ ദൈവം അവനവന്നു വിശ്വാസത്തിന്റെ അളവു പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം ഭാവിക്കേണമെന്നു ഞാന്‍ എനിക്കു ലഭിച്ച കൃപയാല്‍ നിങ്ങളില്‍ ഓരോരുത്തനോടും പറയുന്നു.
|
6. ആകയാല്‍ നമുക്കു ലഭിച്ച കൃപെക്കു ഒത്തവണ്ണം വെവ്വേറെ വരം ഉള്ളതുകൊണ്ടു പ്രവചനം എങ്കില്‍ വിശ്വാസത്തിന്നു ഒത്തവണ്ണം,
|
7. ശുശ്രൂഷ എങ്കില്‍ ശുശ്രൂഷയില്‍ , ഉപദേശിക്കുന്നവന് എങ്കില്‍ ഉപദേശത്തില്‍ , പ്രബോധിപ്പിക്കുന്നവന് എങ്കില്‍
|
8. പ്രബോധനത്തില്‍ , ദാനം ചെയ്യുവന്‍ ഏകാഗ്രതയോടെ, ഭരിക്കുന്നവന് ഉത്സാഹത്തോടെ, കരുണചെയ്യുന്നവന് പ്രസന്നതയോടെ ആകട്ടെ.
|
13. കഷ്ടതയില്‍ സഹിഷ്ണുത കാണിപ്പിന്‍ ; പ്രാര്‍ത്ഥനയില്‍ ഉറ്റിരിപ്പിന്‍ ; വിശുദ്ധന്മാരുടെ ആവശ്യങ്ങളില്‍ കൂട്ടായ്മ കാണിക്കയും അതിഥിസല്ക്കാരം ആചരിക്കയും ചെയ്വിന് .
|
16. തമ്മില്‍ ഐകമത്യമുള്ളവരായി വലിപ്പം ഭാവിക്കാതെ എളിയവരോടു ചേര്‍ന്നുകൊള്‍വിന്‍ ; നിങ്ങളെത്തന്നേ ബുദ്ധിമാന്മാര് എന്നു വിചാരിക്കരുതു.
|
19. പ്രിയമുള്ളവരേ, നിങ്ങള്‍ തന്നേ പ്രതികാരം ചെയ്യാതെ ദൈവകോപത്തിന്നു ഇടംകൊടുപ്പിന്‍ ; പ്രതികാരം എനിക്കുള്ളതു; ഞാന്‍ പകരം ചെയ്യും എന്നു കര്‍ത്താവു അരുളിച്ചെയ്യുന്നു, എന്നാല്‍
|
20. “നിന്റെ ശത്രുവിന്നു വിശക്കുന്നു എങ്കില്‍ അവന്നു തിന്മാന് കൊടുക്ക; ദാഹിക്കുന്നുഎങ്കില് കുടിപ്പാന്‍ കൊടക്ക; അങ്ങനെ ചെയ്താല്‍ നീ അവന്റെ തലമേല്‍ തീക്കനല്‍ കുന്നിക്കും” എന്നു എഴുതിയിരിക്കുന്നുവല്ലോ.
|