സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സദൃശ്യവാക്യങ്ങൾ
1. വികടാധരം ഉള്ള മൂഢനെക്കാള്‍ പരമാര്‍ത്ഥതയില്‍ നടക്കുന്ന ദരിദ്രന്‍ ഉത്തമന്‍ .
2. പരിജ്ഞാനമില്ലാത്ത മനസ്സു നന്നല്ല; തത്രപ്പെട്ടു കാല്‍ വെക്കുന്നവനോ പിഴെച്ചുപോകുന്നു.
3. മനുഷ്യന്റെ ഭോഷത്വം അവന്റെ വഴിയെ മറിച്ചുകളയുന്നു; അവന്റെ ഹൃദയമോ യഹോവയോടു മുഷിഞ്ഞുപോകുന്നു.
4. സമ്പത്തു സ്നേഹിതന്മാരെ വര്‍ദ്ധിപ്പിക്കുന്നു; എളിയവനോ കൂട്ടുകാരനോടു അകന്നിരിക്കുന്നു.
5. കള്ളസ്സാക്ഷിക്കു ശിക്ഷ വരാതിരിക്കയില്ല; ഭോഷകു നിശ്വസിക്കുന്നവന്‍ ഒഴിഞ്ഞുപോകയുമില്ല.
6. പ്രഭുവിന്റെ പ്രീതി സമ്പാദിപ്പാന്‍ പലരും നോക്കുന്നു; ദാനം ചെയ്യുന്നവന്നു ഏവനും സ്നേഹിതന്‍ .
7. ദരിദ്രന്റെ സഹോദരന്മാരെല്ലാം അവനെ പകെക്കുന്നു; അവന്റെ സ്നേഹിതന്മാര്‍ എത്ര അധികം അകന്നുനിലക്കും? അവന്‍ വാക്കു തിരയുമ്പോഴേക്കു അവരെ കാണ്മാനില്ല.
8. ബുദ്ധി സമ്പാദിക്കുന്നവന്‍ തന്റെ പ്രാണനെ സ്നേഹിക്കുന്നു; ബോധം കാത്തുകൊള്ളുന്നവന്‍ നന്മ പ്രാപിക്കും.
9. കള്ളസ്സാക്ഷിക്കു ശിക്ഷ വരാതിരിക്കയില്ല; ഭോഷകു നിശ്വസിക്കുന്നവന്‍ നശിച്ചുപോകും.
10. സുഖജീവനം ഭോഷന്നു യോഗ്യമല്ല; പ്രഭുക്കന്മാരുടെമേല്‍ കര്‍ത്തൃത്വം നടത്തുന്നതോ ദാസന്നു എങ്ങനെ?
11. വിവേകബുദ്ധിയാല്‍ മനുഷ്യന്നു ദീര്‍ഘക്ഷമവരുന്നു; ലംഘനം ക്ഷമിക്കുന്നതു അവന്നു ഭൂഷണം.
12. രാജാവിന്റെ ക്രോധം സിംഹഗര്‍ജ്ജനത്തിന്നു തുല്യം; അവന്റെ പ്രസാദമോ പുല്ലിന്മേലുള്ള മഞ്ഞുപോലെ.
13. മൂഢനായ മകന്‍ അപ്പന്നു നിര്‍ഭാഗ്യം; ഭാര്യയുടെ കലമ്പല്‍ തീരാത്ത ചോര്‍ച്ചപോലെ.
14. ഭവനവും സമ്പത്തും പിതാക്കന്മാര്‍ വെച്ചേക്കുന്ന അവകാശം; ബുദ്ധിയുള്ള ഭാര്യയോ യഹോവയുടെ ദാനം.
15. മടി ഗാഢനിദ്രയില്‍ വീഴിക്കുന്നു; അലസചിത്തന്‍ പട്ടണികിടക്കും.
16. കല്പന പ്രമാണിക്കുന്നവന്‍ പ്രാണനെ കാക്കുന്നു; നടപ്പു സൂക്ഷിക്കാത്തവനോ മരണശിക്ഷ അനുഭവിക്കും.
17. എളിയവനോടു കൃപ കാട്ടുന്നവന്‍ യഹോവേക്കു വായ്പ കൊടുക്കുന്നു; അവന്‍ ചെയ്ത നന്മെക്കു അവന്‍ പകരം കൊടുക്കും.
18. പ്രത്യാശയുള്ളേടത്തോളം നിന്റെ മകനെ ശിക്ഷിക്ക; എങ്കിലും അവനെ കൊല്ലുവാന്‍ തക്കവണ്ണം ഭാവിക്കരുതു.
19. മുന്‍ കോപി പിഴ കൊടുക്കേണ്ടിവരും; നീ അവനെ വിടുവിച്ചാല്‍ അതു പിന്നെയും ചെയ്യേണ്ടിവരും.
20. പിന്നത്തേതില്‍ നീ ജ്ഞാനിയാകേണ്ടതിന്നു ആലോചന കേട്ടു പ്രബോധനം കൈക്കൊള്‍ക.
21. മനുഷ്യന്റെ ഹൃദയത്തില്‍ പല വിചാരങ്ങളും ഉണ്ടു; യഹോവയുടെ ആലോചനയോ നിവൃത്തിയാകും.
22. മനുഷ്യന്‍ തന്റെ മനസ്സുപോലെ ദയ കാണിക്കും; ഭോഷകു പറയുന്നവനെക്കാള്‍ ദരിദ്രന്‍ ഉത്തമന്‍ .
23. യഹോവാഭക്തി ജീവഹേതുകമാകുന്നു; അതുള്ളവന്‍ തൃപ്തനായി വസിക്കും; അനര്‍ത്ഥം അവന്നു നേരിടുകയില്ല.
24. മടിയന്‍ തന്റെ കൈ തളികയില്‍ പൂത്തുന്നു; വായിലേക്കു തിരികെ കൊണ്ടുവരികയില്ല.
25. പരിഹാസിയെ അടിച്ചാല്‍ അല്പബുദ്ധി വിവേകം പഠിക്കും; ബുദ്ധിമാനെ ശാസിച്ചാല്‍ അവന്‍ പരിജ്ഞാനം പ്രാപിക്കും.
26. അപ്പനെ ഹേമിക്കയും അമ്മയെ ഔടിച്ചുകളകയും ചെയ്യുന്നവന്‍ ലജ്ജയും അപമാനവും വരുത്തുന്ന മകനാകുന്നു.
27. മകനേ, പരിജ്ഞാനത്തിന്റെ വചനങ്ങളെ വിട്ടുമാറേണ്ടതിന്നുള്ള ഉപദേശം കേള്‍ക്കുന്നതു മതിയാക്കുക.
28. നിസ്സാരസാക്ഷി ന്യായത്തെ പരിഹസിക്കുന്നു; ദുഷ്ടന്മാരുടെ വായ് അകൃത്യത്തെ വിഴുങ്ങുന്നു.
29. പരിഹാസികള്‍ക്കായി ശിക്ഷാവിധിയും മൂഢന്മാരുടെ മുതുകിന്നു തല്ലും ഒരുങ്ങിയിരിക്കുന്നു.

Notes

No Verse Added

Total 31 Chapters, Current Chapter 19 of Total Chapters 31
സദൃശ്യവാക്യങ്ങൾ 19

×

Alert

×

malayalam Letters Keypad References