സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
വെളിപ്പാടു
1. നിങ്ങള്‍ പോയി ക്രോധകലശം ഏഴും ഭൂമിയില്‍ ഒഴിച്ചുകളവിന്‍ എന്നു ഒരു മഹാ ശബ്ദം ദൈവാലയത്തില്‍നിന്നു ഏഴു ദൂതന്മാരോടും പറയുന്നതു ഞാന്‍ കേട്ടു.
2. ഒന്നാമത്തവന്‍ പോയി തന്റെ കലശം ഭൂമിയില്‍ ഒഴിച്ചു; അപ്പോള്‍ മൃഗത്തിന്റെ മുദ്രയുള്ളവരും അതിന്റെ പ്രതിമയെ നമസ്കരിക്കുന്നവരുമായ മനുഷ്യര്‍ക്കും വല്ലാത്ത ദുര്‍വ്രണം ഉണ്ടായി.
3. രണ്ടാമത്തവന്‍ തന്റെ കലശം സമുദ്രത്തില്‍ ഒഴിച്ചു; അപ്പോള്‍ അതു മരിച്ചവന്റെ രക്തംപോലെ ആയിത്തിര്‍ന്നു; സമുദ്രത്തിലെ ജീവജന്തു ഒക്കെയും ചത്തുപോയി.
4. മൂന്നാമത്തെ ദൂതന്‍ തന്റെ കലശം നദികളിലും നീരുറവുകളിലും ഒഴിച്ചു; അവ രക്തമായിത്തീര്‍ന്നു.
5. അപ്പോള്‍ ജലാധിപതിയായ ദൂതന്‍ ഇവ്വണ്ണം പറയുന്നതു ഞാന്‍ കേട്ടുഇരിക്കുന്നവനും ഇരുന്നവനുമായി പരിശുദ്ധനായുള്ളോവേ, നീ ഇങ്ങനെ ന്യായം വിധിച്ചതു കൊണ്ടു നീതിമാന്‍ ആകുന്നു.
6. വിശുദ്ധന്മാരുടെയും പ്രവാചകന്മാരുവടെയും രക്തം അവര്‍ ചിന്നിച്ചതുകൊണ്ടു നീ അവര്‍ക്കും രക്തം കുടിപ്പാന്‍ കൊടുത്തു; അതിന്നു അവര്‍ യോഗ്യര്‍ തന്നേ.
7. അവ്വണം യാഗപീഠവുംഅതേ, സര്‍വ്വശക്തിയുള്ള ദൈവമായ കര്‍ത്താവേ, നിന്റെ ന്യായവിധികള്‍ സത്യവും നീതിയുമുള്ളവ എന്നു പറയുന്നതു ഞാന്‍ കേട്ടു.
8. നാലാമത്തവന്‍ തന്റെ കലശം സൂര്യനില്‍ ഒഴിച്ചു; അപ്പൊള്‍ തീകൊണ്ടു മനുഷ്യരെ ചുടുവാന്‍ തക്കവണ്ണം അതിന്നു അധികാരം ലഭിച്ചു.
9. മനുഷ്യര്‍ അത്യുഷ്ണത്താല്‍ വെന്തുപോയി; ഈ ബാധകളുടെമേല്‍ അധികാരമുള്ള ദൈവത്തിന്റെ നാമത്തെ ദുഷിച്ചതല്ലാതെ അവന്നു മഹത്വം കൊടുപ്പാന്‍ തക്കവണ്ണം മാനസാന്തരപ്പെട്ടില്ല.
10. അഞ്ചാമത്തവന്‍ തന്റെ കലശം മൃഗത്തിന്റെ സിംഹാസനത്തിന്മേല്‍ ഒഴിച്ചു; അപ്പോള്‍ അതിന്റെ രാജ്യം ഇരുണ്ടുപോയി.
11. അവര്‍ കഷ്ടതനിമിത്തം നാവു കടിച്ചുംകൊണ്ടു കഷ്ടങ്ങളും വ്രണങ്ങളും ഹേതുവാല്‍ സ്വര്‍ഗ്ഗത്തിലെ ദൈവത്തെ ദുഷിച്ചതല്ലാതെ തങ്ങളുടെ പ്രവൃത്തികളെ വിട്ടു മാനസാന്തരപ്പെട്ടില്ല.
12. ആറാമത്തവന്‍ തന്റെ കലശം യൂഫ്രാത്തോസ് എന്ന മഹാനദിയില്‍ ഒഴിച്ചു; കിഴക്കു നിന്നു വരുന്ന രാജാക്കന്മാര്‍ക്കും വഴി ഒരുങ്ങേണ്ടതിന്നു അതിലെ വെള്ളം വറ്റിപ്പോയി.
13. മഹാസര്‍പ്പത്തിന്റെ വായില്‍ നിന്നും മൃഗത്തിന്റെ വായില്‍ നിന്നും കള്ളപ്രവാചകന്റെ വായില്‍നിന്നും തവളയെപ്പോലെ മൂന്നു അശുദ്ധാത്മാക്കള്‍ പുറപ്പെടുന്നതു ഞാന്‍ കണ്ടു.
14. ഇവ സര്‍വ്വഭൂതത്തിലും ഉള്ള രാജാക്കന്മാരെ സര്‍വ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിന്നു കൂട്ടിച്ചേര്‍പ്പാന്‍ അത്ഭുതങ്ങള്‍ ചെയ്തുകൊണ്ടു അവരുടെ അടുക്കലേക്കു പറുപ്പെടുന്ന ഭൂതാത്മാക്കള്‍ തന്നേ. —
15. ഞാന്‍ കള്ളനെപ്പോലെ വരും; തന്റെ ലജ്ജകാണുമാറു നഗ്നനായി നടക്കാതിരിപ്പാന്‍ തന്റെ ഉടുപ്പു സൂക്ഷിച്ചും ജാഗരിച്ചും കൊള്ളുന്നവന്‍ ഭാഗ്യവാന്‍ . —
16. അവ അവരെ എബ്രായഭാഷയില്‍ ഹര്‍മ്മഗെദ്ദോന്‍ എന്നു പേരുള്ള സ്ഥലത്തില്‍ കൂട്ടിച്ചേര്‍ത്തു.
17. ഏഴാമത്തവന്‍ തന്റെ കലശം ആകശത്തില്‍ ഒഴിച്ചു; അപ്പോള്‍ സംഭവിച്ചുതീര്‍ന്നു എന്നു ഒരു മഹാശബ്ദം ദൈവലായത്തിലെ സിംഹാസനത്തില്‍ നിന്നു വന്നു.
18. മിന്നലും നാദവും ഇടിമുഴക്കവും വലിയ ഭൂകമ്പവും ഉണ്ടായി; ഭൂമിയില്‍ മനുഷ്യര്‍ ഉണ്ടായതുമുതല്‍ അതുപോലെ അത്ര വലുതായോരു ഭൂകമ്പം ഉണ്ടായിട്ടില്ല.
19. മഹാനഗരം മൂന്നംശമായി പിരിഞ്ഞു; ജാതികളുടെ പട്ടണങ്ങളും വീണു പോയി; ദൈവകോപത്തിന്റെ ക്രോധമദ്യമുള്ള പാത്രം മഹാബാബിലോന്നു കൊടുക്കേണ്ടതിന്നു അവളെ ദൈവസന്നിധിയില്‍ ഔര്‍ത്തു.
20. സകലദ്വീപും ഔടിപ്പോയി; മലകള്‍ കാണ്മാനില്ലാതെയായി.
21. താലന്തോളം ഘനമുള്ള കല്ലായി വലിയ കന്മഴയുടെ ബാധ ഏറ്റവും വലുതാകകൊണ്ടു മനുഷ്യന്‍ ആ ബാധനിമിത്തം ദൈവത്തെ ദുഷിച്ചു.

Notes

No Verse Added

Total 22 Chapters, Current Chapter 16 of Total Chapters 22
വെളിപ്പാടു 16
1. നിങ്ങള്‍ പോയി ക്രോധകലശം ഏഴും ഭൂമിയില്‍ ഒഴിച്ചുകളവിന്‍ എന്നു ഒരു മഹാ ശബ്ദം ദൈവാലയത്തില്‍നിന്നു ഏഴു ദൂതന്മാരോടും പറയുന്നതു ഞാന്‍ കേട്ടു.
2. ഒന്നാമത്തവന്‍ പോയി തന്റെ കലശം ഭൂമിയില്‍ ഒഴിച്ചു; അപ്പോള്‍ മൃഗത്തിന്റെ മുദ്രയുള്ളവരും അതിന്റെ പ്രതിമയെ നമസ്കരിക്കുന്നവരുമായ മനുഷ്യര്‍ക്കും വല്ലാത്ത ദുര്‍വ്രണം ഉണ്ടായി.
3. രണ്ടാമത്തവന്‍ തന്റെ കലശം സമുദ്രത്തില്‍ ഒഴിച്ചു; അപ്പോള്‍ അതു മരിച്ചവന്റെ രക്തംപോലെ ആയിത്തിര്‍ന്നു; സമുദ്രത്തിലെ ജീവജന്തു ഒക്കെയും ചത്തുപോയി.
4. മൂന്നാമത്തെ ദൂതന്‍ തന്റെ കലശം നദികളിലും നീരുറവുകളിലും ഒഴിച്ചു; അവ രക്തമായിത്തീര്‍ന്നു.
5. അപ്പോള്‍ ജലാധിപതിയായ ദൂതന്‍ ഇവ്വണ്ണം പറയുന്നതു ഞാന്‍ കേട്ടുഇരിക്കുന്നവനും ഇരുന്നവനുമായി പരിശുദ്ധനായുള്ളോവേ, നീ ഇങ്ങനെ ന്യായം വിധിച്ചതു കൊണ്ടു നീതിമാന്‍ ആകുന്നു.
6. വിശുദ്ധന്മാരുടെയും പ്രവാചകന്മാരുവടെയും രക്തം അവര്‍ ചിന്നിച്ചതുകൊണ്ടു നീ അവര്‍ക്കും രക്തം കുടിപ്പാന്‍ കൊടുത്തു; അതിന്നു അവര്‍ യോഗ്യര്‍ തന്നേ.
7. അവ്വണം യാഗപീഠവുംഅതേ, സര്‍വ്വശക്തിയുള്ള ദൈവമായ കര്‍ത്താവേ, നിന്റെ ന്യായവിധികള്‍ സത്യവും നീതിയുമുള്ളവ എന്നു പറയുന്നതു ഞാന്‍ കേട്ടു.
8. നാലാമത്തവന്‍ തന്റെ കലശം സൂര്യനില്‍ ഒഴിച്ചു; അപ്പൊള്‍ തീകൊണ്ടു മനുഷ്യരെ ചുടുവാന്‍ തക്കവണ്ണം അതിന്നു അധികാരം ലഭിച്ചു.
9. മനുഷ്യര്‍ അത്യുഷ്ണത്താല്‍ വെന്തുപോയി; ബാധകളുടെമേല്‍ അധികാരമുള്ള ദൈവത്തിന്റെ നാമത്തെ ദുഷിച്ചതല്ലാതെ അവന്നു മഹത്വം കൊടുപ്പാന്‍ തക്കവണ്ണം മാനസാന്തരപ്പെട്ടില്ല.
10. അഞ്ചാമത്തവന്‍ തന്റെ കലശം മൃഗത്തിന്റെ സിംഹാസനത്തിന്മേല്‍ ഒഴിച്ചു; അപ്പോള്‍ അതിന്റെ രാജ്യം ഇരുണ്ടുപോയി.
11. അവര്‍ കഷ്ടതനിമിത്തം നാവു കടിച്ചുംകൊണ്ടു കഷ്ടങ്ങളും വ്രണങ്ങളും ഹേതുവാല്‍ സ്വര്‍ഗ്ഗത്തിലെ ദൈവത്തെ ദുഷിച്ചതല്ലാതെ തങ്ങളുടെ പ്രവൃത്തികളെ വിട്ടു മാനസാന്തരപ്പെട്ടില്ല.
12. ആറാമത്തവന്‍ തന്റെ കലശം യൂഫ്രാത്തോസ് എന്ന മഹാനദിയില്‍ ഒഴിച്ചു; കിഴക്കു നിന്നു വരുന്ന രാജാക്കന്മാര്‍ക്കും വഴി ഒരുങ്ങേണ്ടതിന്നു അതിലെ വെള്ളം വറ്റിപ്പോയി.
13. മഹാസര്‍പ്പത്തിന്റെ വായില്‍ നിന്നും മൃഗത്തിന്റെ വായില്‍ നിന്നും കള്ളപ്രവാചകന്റെ വായില്‍നിന്നും തവളയെപ്പോലെ മൂന്നു അശുദ്ധാത്മാക്കള്‍ പുറപ്പെടുന്നതു ഞാന്‍ കണ്ടു.
14. ഇവ സര്‍വ്വഭൂതത്തിലും ഉള്ള രാജാക്കന്മാരെ സര്‍വ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിന്നു കൂട്ടിച്ചേര്‍പ്പാന്‍ അത്ഭുതങ്ങള്‍ ചെയ്തുകൊണ്ടു അവരുടെ അടുക്കലേക്കു പറുപ്പെടുന്ന ഭൂതാത്മാക്കള്‍ തന്നേ.
15. ഞാന്‍ കള്ളനെപ്പോലെ വരും; തന്റെ ലജ്ജകാണുമാറു നഗ്നനായി നടക്കാതിരിപ്പാന്‍ തന്റെ ഉടുപ്പു സൂക്ഷിച്ചും ജാഗരിച്ചും കൊള്ളുന്നവന്‍ ഭാഗ്യവാന്‍ .
16. അവ അവരെ എബ്രായഭാഷയില്‍ ഹര്‍മ്മഗെദ്ദോന്‍ എന്നു പേരുള്ള സ്ഥലത്തില്‍ കൂട്ടിച്ചേര്‍ത്തു.
17. ഏഴാമത്തവന്‍ തന്റെ കലശം ആകശത്തില്‍ ഒഴിച്ചു; അപ്പോള്‍ സംഭവിച്ചുതീര്‍ന്നു എന്നു ഒരു മഹാശബ്ദം ദൈവലായത്തിലെ സിംഹാസനത്തില്‍ നിന്നു വന്നു.
18. മിന്നലും നാദവും ഇടിമുഴക്കവും വലിയ ഭൂകമ്പവും ഉണ്ടായി; ഭൂമിയില്‍ മനുഷ്യര്‍ ഉണ്ടായതുമുതല്‍ അതുപോലെ അത്ര വലുതായോരു ഭൂകമ്പം ഉണ്ടായിട്ടില്ല.
19. മഹാനഗരം മൂന്നംശമായി പിരിഞ്ഞു; ജാതികളുടെ പട്ടണങ്ങളും വീണു പോയി; ദൈവകോപത്തിന്റെ ക്രോധമദ്യമുള്ള പാത്രം മഹാബാബിലോന്നു കൊടുക്കേണ്ടതിന്നു അവളെ ദൈവസന്നിധിയില്‍ ഔര്‍ത്തു.
20. സകലദ്വീപും ഔടിപ്പോയി; മലകള്‍ കാണ്മാനില്ലാതെയായി.
21. താലന്തോളം ഘനമുള്ള കല്ലായി വലിയ കന്മഴയുടെ ബാധ ഏറ്റവും വലുതാകകൊണ്ടു മനുഷ്യന്‍ ബാധനിമിത്തം ദൈവത്തെ ദുഷിച്ചു.
Total 22 Chapters, Current Chapter 16 of Total Chapters 22
×

Alert

×

malayalam Letters Keypad References